കോഴിക്കോട്: ഈന്തപ്പഴത്തിന്റെ ഉള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 10 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. മസ്‌കറ്റില്‍ നിന്ന് കടത്താന്‍ ശ്രമിച്ച 170 ഗ്രാം സ്വര്‍ണ്ണമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. കാസര്‍കോട് മൊഗ്രാല്‍ സ്വദേശി ഇസ്മയില്‍ അബ്ദുള്ള ആണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
ഈന്തപ്പഴത്തിന്റെ ഉള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; 170 ഗ്രാം സ്വര്‍ണ്ണം പിടികൂടി; കാസര്‍കോട് സ്വദേശി പിടിയില്‍

