Culture National

മുഹമ്മദ് നബിയെ അപമാനിച്ചുവെന്നാരോപിച്ച് 20 കാരന്‍ ബസ് കണ്ടക്ടറെ വെട്ടി; പ്രതിയെ കോളേജില്‍ നിന്ന് പിടികൂടി

  • 25th November 2023
  • 0 Comments

ലക്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവ് ബസ് കണ്ടക്ടറെ വെട്ടി പരിക്കേല്‍പ്പിച്ചു. എന്നാല്‍ മുഹമ്മദ് നബിയെ അപമാനിച്ചതിനാണ് കണ്ടക്ടറെ വെട്ടിയതെന്നാണ് പ്രതി പറയുന്നത്. ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച 20 കാരനെ പൊലീസ് പിടികൂടി. സംഭവത്തില്‍ പോലീസ് പറയുന്നത്, പ്രതിയായ ലരേബ് ഹാഷ്മി (20) ടിക്കറ്റ് നിരക്കിനെച്ചൊല്ലി ബസ് കണ്ടക്ടര്‍ ഹരികേഷ് വിശ്വകര്‍മയുമായി(24) വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഹാഷ്മി വിശ്വകര്‍മയെ ആക്രമിച്ചു. വിശ്വകര്‍മയുടെ കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു. ബസില്‍ നിന്ന് […]

Kerala

മരണവീട്ടില്‍ സംഘര്‍ഷം; യുവാവിനെ കുത്തി കേരള കോണ്‍ഗ്രസ് എം നേതാവ്; കസ്റ്റഡിയില്‍

  • 25th November 2023
  • 0 Comments

ഇടുക്കി: നെടുങ്കണ്ടത്ത് മരണവീട്ടിലുണ്ടായ സംഘര്‍ഷത്തില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ചു. നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാന്‍സിസിനാണ് കുത്തേറ്റത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജിന്‍സണ്‍ പൗവ്വത്താണ് ഫ്രിജോ ഫ്രാന്‍സിനെ കുത്തിയത്. കുത്തേറ്റ ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ജിന്‍സനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Local News

പെരുവയൽ ബസാറിൽ നിന്നും 48 ഗ്രാം ബ്രൗൺ ഷുഗറുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ

  • 15th November 2023
  • 0 Comments

പെരുവയൽ ബസാർ കേന്ദ്രീകരിച്ച് മാരക ലഹരി മരുന്നായ ബ്രൗൺ ഷുഗർ വിൽപ്പന നടത്തി വന്ന വെസ്റ്റ് ബംഗാൾ സ്വദേശി മുർഷിദാബാദ് മുജമ്മൽ ഹോക്ക് (34)നെ നാർകോട്ടിക് സെൽ അസ്സി. കമ്മീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, മാവൂർ എസ്. ഐ കോയകുട്ടി പി യുടെനേത്യത്വത്തിലുള്ള മാവൂർ പോലീസും ചേർന്ന് പിടികൂടി. പരിശോധനയിൽ 48 ഗ്രാം ബ്രൗൺ ഷുഗറുമായിട്ടാണ് . അറസ്റ്റിലായത്.ഇയാൾ വെസ്റ്റ് ബംഗാളിൽ നിന്നുമാണ് ബ്രൗൺ ഷുഗർ വിൽപനക്കായി കൊണ്ട് വന്നത്.ചെറു പാക്കറ്റു കളിലാക്കിയാണ് ബ്രൗൺ ഷുഗർ […]

Kerala News

പോലീസിന്റെ വയർലെസ് ചോർത്തിയ സംഭവം; ഷാജന്‍ സ്‌കറിയയെ പോലീസ് ചോദ്യം ചെയ്യുന്നു; അറസ്റ്റുണ്ടായേക്കും

  • 1st September 2023
  • 0 Comments

പോലീസിന്റെ വയർലെസ് ചോർത്തിയ സംഭവത്തിൽ ഷാജന്‍ സ്‌കറിയയെ പോലീസ് ചോദ്യം ചെയ്യുന്നു. ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. ആലുവ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. നേരത്തെ പ്രധാനമന്ത്രിയുടെ സെക്യൂരിറ്റി സ്‌കീം പുറത്തുവിട്ട സംഭവത്തില്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ഹൈക്കോടതിയാണ് ഷാജന് ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസിന് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ചോദ്യം ചെയ്യല്‍. നേരത്തെ, വയർലെസ് ചോർന്നതുമായി ബന്ധപ്പെട്ട് […]

Kerala News

തൃശൂർ മൂർക്കനിക്കരയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവം; നാല് പ്രതികൾ അറസ്റ്റിൽ

  • 31st August 2023
  • 0 Comments

തൃശൂർ മൂർക്കനിക്കരയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പ്രതികൾ അറസ്റ്റിൽഅഖിൽ എന്ന യുവാവിനെ കുത്തിക്കൊന്ന കൊഴുക്കുള്ളി സ്വദേശികളായ അനന്തകൃഷ്ണൻ, അക്ഷയ്, ശ്രീരാജ്, ജിഷ്ണു എന്നിവരാണ് പിടിയിലായത്. കുമ്മാട്ടി ആഘോഷത്തിനിടെ നൃത്തം ചെയ്യുമ്പോഴുണ്ടായ തർക്കമാണ് കൊലയ്ക്കു കാരണം. കുത്തേറ്റ മുളയം സ്വദേശി ജിതിൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ കഴിയുകയാണ്. തൃശൂർ ജില്ലയിൽ ഇന്നലെ രാത്രി വിവിധ ഇടങ്ങളിലായി നടന്ന ആക്രമ സംഭവത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.നെടുപുഴയിൽ നിനവധി ക്രിമിനൽ കേസുകളിലെ പ്രതിയായ 24 […]

Local

കണ്ണൂരിൽ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

  • 24th August 2023
  • 0 Comments

കണ്ണൂർ കൊളച്ചേരി പറമ്പിൽ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മയ്യിൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശനാണ് സുഹൃത്ത് സജീവനെ കൊലപ്പെടുത്തിയത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ( police കൊളച്ചേരിപ്പറമ്പിലെ ദിനേശന്റെ വീട്ടിൽ വെച്ച് ഇന്നലെ രാത്രിയാണ് സംഭവം. ഇരുവരും മദ്യപിക്കുന്നതിനിടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമുണ്ടായി. ഒടുവിൽ വീട്ടിലുണ്ടായിരുന്ന വിറക് കൊള്ളി ഉപയോഗിച്ച് ദിനേശൻ സജീവന്റെ ശരീരമാസകലം അടിച്ചു. തലക്കേറ്റ ശക്തമായ അടിയാണ് മരണ കാരണമെന്നാണ് നിഗമനം. ദിനേശനെ രാത്രി […]

Local

മുംബൈ വിമാനത്താവളത്തില്‍ 15 കോടി രൂപയുടെ മയക്കുമരുന്നുമായി മലയാളി പിടിയില്‍

  • 21st August 2023
  • 0 Comments

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ 15 കോടിരൂപയുടെ മയക്കുമരുന്നുമായി മലയാളിപിടിയില്‍. സാള്‍ട്ടി തോമസിനെയാണ് (44) റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തത്. എത്യോപിയയിലെ അഡീസ് അബാബയില്‍നിന്ന് മുംബൈയിലെത്തിയ ഇയാളുടെബാഗില്‍ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലായിരുന്നു. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് കൊക്കെയ്ന്‍ കണ്ടെത്തിയത്. 1496 ഗ്രാം കൊക്കെയ്നാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കൈപ്പറ്റേണ്ടിയിരുന്ന യുഗാണ്‍ഡ സ്വദേശിനി നക്രിജ ആലീസിനെ നവിമുംബൈയിലെ വാഷിയില്‍നിന്ന് പിടികൂടി.

Local

യുവതിയെ തടാകത്തില്‍ തള്ളിയിട്ട് കൊന്ന കേസിൽ എട്ടുവര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റിൽ

  • 9th August 2023
  • 0 Comments

പുനലൂർ : പുനലൂര്‍ വാളക്കോട് സ്വദേശി ഷജീറയെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് തേവലക്കര സ്വദേശി ഷിഹാബിനെ എട്ടുവര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.2015 ജൂണ്‍ 17-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ശാസ്താംകോട്ട കല്ലുമൂട്ടില്‍ കടവിലാണ് ഷജീറയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷജീറയുടെ ബന്ധുക്കളാണ് സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് പോലീസില്‍ പരാതി നല്‍കിയത്. 2017-ല്‍ കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഷിഹാബ് ഭാര്യയെ തടാകത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് […]

Local

കെ.എസ്.ഇ.ബി. ജീവനക്കാരെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു; അച്ഛനും മക്കളും അറസ്റ്റില്‍

  • 9th August 2023
  • 0 Comments

വൈക്കം: കെ.എസ്.ഇ.ബി. തലയാഴം ഡിവിഷനിലെ ലൈന്‍മാനെയും കരാര്‍ ജീവനക്കാരനെയും ആക്രമിച്ച കേസില്‍ അച്ഛനും മക്കളും അറസ്റ്റില്‍. വെച്ചൂര്‍ മുച്ചൂര്‍ക്കാവ് അനുഷാ വീട്ടില്‍ സന്തോഷ് (50), മക്കളായ അര്‍ജുന്‍ (21), അനൂപ് കുമാര്‍ (22) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റുചെയ്തത്. സന്തോഷും അര്‍ജുനുംചേര്‍ന്ന് കഴിഞ്ഞദിവസം ഇവരുടെ വീട്ടിലെത്തിയ കെ.എസ്.ഇ.ബി. ഓഫീസിലെ ലൈന്‍മാന്‍ ഹരീഷിനെ ആക്രമിക്കുകയായിരുന്നു. ഇവരുടെ വീട്ടിലെ വൈദ്യുതിബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിച്ചിരുന്നു. എന്നാല്‍, ഇവര്‍ വീണ്ടും വൈദ്യുതി മോഷണം ചെയ്ത് ഉപയോഗിക്കുന്നതായറിഞ്ഞാണ് പരിശോധനയ്‌ക്കെത്തിയ ഹരീഷിനെ ഇവര്‍ […]

Kerala Local

ആളുമാറി അറസ്റ്റ്; കുറ്റവിമുക്തയായ ഭാരതിയമ്മ പൊലീസിനെതിരെ നിയമ നട‌പടിക്ക്

  • 2nd August 2023
  • 0 Comments

പാലക്കാട്: ആളുമാറി അറസ്റ്റ് ചെയ്ത വയോധിക പൊലീസിനെതിരെ നിയമ നടപടിക്ക്. വീട് അക്രമിച്ചെന്ന കേസിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.കേസിൽ കുറ്റവിമുക്തയായ ആലത്തൂര്‍ സ്വദേശി കുനിശ്ശേരി മഠത്തില്‍ വീട്ടില്‍ ഭാരതിയമ്മയാണ് പൊലീസിനെതിരെ നിയമനടപടിക്ക് പോകുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരതര വീഴ്ചക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഭാരതിയമ്മയുടെ അഭിഭാഷകന്‍ പറഞ്ഞു. പൊലീസിനെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്ന് ഭാരതിയമ്മയുടെ മക്കളും അറിയിച്ചു. നാലു വര്‍ഷം ഭാരതിയമ്മക്ക് ഉണ്ടായിട്ടുളള നഷ്ടത്തിന് പൊലീസോ ബന്ധപ്പെട്ട വകുപ്പോ നഷ്ടപരിഹാരം നല്‍കണം. ഉദ്യോഗസ്ഥര്‍ക്കെതിരെ […]

error: Protected Content !!