Local News

സ്പ്രിംക്ലർ ലാവ്ലിനു ശേഷം നടന്ന വലിയ അഴിമതി – യൂത്ത് കോൺഗ്രസ്

കുന്ദമംഗലം : ആരോഗ്യ വിവരം എൻ്റെ സ്വകാര്യതയാണ് അത് തൂക്കി വിറ്റ നടപടി അന്വേഷിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി. സ്പ്രിംക്ലർ കമ്പനിക്ക് പൗരൻ്റെ ആരോഗ്യ വിവരങ്ങൾ ചോർത്തി കൊടുത്ത് അഴിമതിക്ക് നേത്യത്വം നൽകുന്ന മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാക്കൾ മാത്രമല്ല സി പി ഐ യും കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ള ഭരണപക്ഷ നേതാക്കൾ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്ന് യുത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ‘ഉദ്ഘാടന ചെയ്തുകൊണ്ട് സംസ്ഥാന ജന:സെക്രട്ടറി എം […]

National

ബി.ജെ.പി വർഗീയതയുടെ വൈറസിനെ വ്യാപിപ്പിക്കുന്നു : സോണിയ ഗാന്ധി

രാജ്യം കൊറോണ വൈറസ് വ്യാപനഘട്ടത്തിൽ ഒറ്റ കെട്ടായി പ്രവർത്തിക്കുമ്പോൾ ബി.ജെ.പി വർ​ഗീയതയുടെയും വിദ്വേഷത്തിന്റെയും വൈറസിനെ വ്യാപിപ്പിക്കുകയാണെന്ന് ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിൽ കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധി. രോഗം പടരുന്ന നിലവിലെ സാഹചര്യത്തിൽ വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചില്ലെന്നും കോൺഗ്രസ് മുന്നോട്ട് വെച്ച വിഷയങ്ങളിൽ ഒന്നും യാതൊരു പരിഗണനയും നൽകിയില്ലെന്നും അധ്യക്ഷ യോഗത്തിൽ അഭിപ്രായപ്പെട്ടു. നിലവിലെ രോഗികളുടെ വർധനവിൽ ആശങ്കയുണ്ടെന്നും ലോക്ക് ഡൗണിന്റെ ആഘാതം മയപ്പെടുത്തുന്നതിൽ സർക്കാരിന് വീഴ്ച വന്നെന്നും യോഗത്തിൽ പറഞ്ഞു. 12 […]

Kerala

മോദിയെ സ്തുതിക്കേണ്ടവർക്ക് ബിജെപിയിൽ പോയി സ്തുതിക്കാം : കെ മുരളീധരൻ

തിരുവനന്തപുരം: മോദി അനുകൂല നിലപാട് സ്വീകരിക്കുന്നവർ കോൺഗ്രസുകാരല്ലെന്ന് എം പി മുരളീധരൻ. ശശി തരൂരിന്റെ പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിക്കകത്തിരുന്ന് മോഡി അനുകൂല പ്രസ്താവനകൾ നടത്താൻ അനുവദിക്കില്ല. ഇത്തരത്തിൽ പിന്തുണച്ച കോൺഗ്രസ്സ് നേതാക്കൾക്കെതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. സുനന്ദ പുഷ്‌ക്കറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിലവിൽ പ്രതിസന്ധിയിൽ ആയി നിൽക്കുന്ന ശശി തരൂരിനെ കടുത്ത ഭാഷയിൽ വിമർശിക്കാൻ മുരളീധരൻ മറന്നില്ല. കേസ് ഭയന്നിട്ടാണ് മോദി സ്തുതിയെങ്കിൽ കോടതിയിൽ നേരിടണമെന്ന് മുരളീധരന്‍ പറഞ്ഞു. മോദിയെ സ്തുതിക്കേണ്ടവർക്ക് ബിജെപിയിൽ പോയി […]

National News

കശ്‌മീരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പ്രതിപക്ഷ പാർടികളുടെ പ്രതിഷേധക്കൂട്ടായ്‌മ

ഡൽഹി : കശ്‌മീരിലെ ജനങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പ്രതിപക്ഷ പാർടികൾ. അറസ്‌റ്റ്‌ചെയ്‌ത രാഷ്ട്രീയനേതാക്കളെ വിട്ടയക്കുക ജമ്മു കശ്‌മീരിൽ സാധാരണനില പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ പാർടികൾ ഡൽഹിയിൽ പ്രതിഷേധക്കൂട്ടായ്‌മ സംഘടിപ്പിച്ചു.ശേഷം കശ്മീർ ജനതയ്ക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പ്രമേയം പുറത്തിറക്കി. നിലവിൽ മൂന്ന്‌ മുൻ മുഖ്യമന്ത്രിമാരും നാലുവട്ടം എംഎൽഎയായിരുന്ന മുഹമദ്‌ യൂസഫ്‌ തരിഗാമിയും ഉൾപ്പെടെ ജയിലിലാണ് . ഡിഎംകെയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധക്കൂട്ടായ്‌മയിൽ സിപിഐ എം, സിപിഐ, കോൺഗ്രസ്‌, ആർജെഡി, നാഷണൽകോൺഫ്രൻസ്‌, തൃണമൂൽ കോൺഗ്രസ്‌, എംഡിഎംകെ, സമാജ്‌വാദിപാർടി, […]

Kerala

ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ; പരാതി അറിയിക്കാം

വേങ്ങേരിയില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് വില്‍പ്പനക്കായി തയ്യാറാക്കിയ 205 ലിറ്റര്‍ നിരോധിച്ച പാക്കറ്റ് വെളിച്ചെണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തി. 800 ലിറ്റര്‍ വരുന്ന വിവിധ ബ്രാന്‍ഡ് സീല്‍ഡ് പാക്കറ്റ് വെളിച്ചെണ്ണയും പിടിച്ചെടുത്തു. ഇതില്‍ ആറ് ബ്രാന്‍ഡുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി റീജിയണല്‍ അനലറ്റിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചു. ലബോറട്ടറി പരിശോധനയില്‍ നിശ്ചിത ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കേസ് ഫയല്‍ ചെയ്യും. ഈ വര്‍ഷം മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലഭിച്ച ലബോറട്ടറി പരിശോധന ഫലങ്ങള്‍ പ്രകാരം […]

National

ശശി തരൂർ സുനന്ദ പുഷ്‌ക്കറിനെ മാനസികമായി പീഡിപ്പിച്ചു : പോലീസ്

ഡൽഹി: ശശി തരൂർ എംപിയിൽനിന്ന്‌ സുനന്ദപുഷ്‌കർ മാനസികപീഡനം ഏറ്റിരുന്നതായി പൊലീസ്‌. കോടതിയിൽ ഡൽഹി പോലീസ് നൽകിയ മൊഴിയിലാണ് സുനന്ദയെ തരൂർ ആത്മഹത്യയ്‌ക്ക്‌ പ്രേരിപ്പിച്ചിരുന്നതായി പറഞ്ഞത്. പാകിസ്ഥാനി പത്രപ്രവർത്തക മെഹർ തരാറുമായി തരൂരിനുണ്ടായ ബന്ധം അറിഞ്ഞതുമുതൽ സുനന്ദ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും സ്‌പെഷ്യൽ പബ്ലിക്‌ പ്രൊസിക്യൂട്ടർ അതുൽ ശ്രീവാസ്‌തവ കോടതിയിൽ പറഞ്ഞു. ഇതുസംബന്ധിച്ച്‌ കുറ്റപത്രത്തിൽ സൂചിപ്പിച്ചിട്ടുള്ള സുനന്ദയുടെ സുഹൃത്ത്‌ നളിനി സിങിന്റെ മൊഴിയും പ്രൊസിക്യൂട്ടർ തെളിവായി എടുത്തുപറഞ്ഞു. കേസ്‌ 31ന്‌ വീണ്ടും പരിഗണിക്കും. ആത്മഹത്യ ചെയ്ത സുനന്ദയുടെ 15ഓളം […]

Local

സംഘപരിവാർ ഭീകരതക്കെതിരെ പ്രതിഷേധിച്ചു

മാവൂർ: ‘സംഘപരിവാർ ഭീകരതക്കെതിരെ യുവതയുടെ ചെറുത്തുനിൽപ്പ് ‘ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവൂരിൽ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു. പരിപാടി വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറി അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. സംഘ്പരിവാറിന്റെ വംശീയ ഉന്മൂലന രാഷ്ട്രീയം മറകൾ ഭേദിച്ച് തനിനിറം കാണിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഹിന്ദുത്വ ഫാഷിസത്തിന്റെ അടയാളമായി ‘ജയ് ശ്രീറാം’ നിർബന്ധിച്ചു വിളിപ്പിക്കുകയും മർദിക്കുകയും തീ കൊളുത്തി കൊലപ്പെടുത്തുകയും ചെയ്യുന്നു. പാർലമെന്റിനകത്തും പുറത്തും […]

National

‘ഭക്ഷണത്തിന് മതമില്ല, അതുതന്നെ ഒരു മതമാണ് ‘ അഹിന്ദുവായതിന്റെ പേരില്‍ ഓര്‍ഡര്‍ മടക്കിയയച്ച യുവാവിന് മറുപടിയുമായി സൊമാറ്റോ

ന്യൂദല്‍ഹി: സൊമാറ്റോയുടെ ഡെലിവറി ബോയിയെ അഹിന്ദുവായതിന്റെ പേരില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം സ്വീകരിക്കാതെ മടക്കിയയച്ച യുവാവിന് മറുപടിയുമായി സൊമാറ്റോ അധികൃതർ. ”സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ എത്തിയത് ഒരു അഹിന്ദുവായതിനാല്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്തു. ഡെലിവറി ബോയിയെ മാറ്റാനാവില്ലെന്നാണ് അവര്‍ പറഞ്ഞത്. കാന്‍സല്‍ ചെയ്തതുകൊണ്ട് റീഫണ്ട് നടക്കില്ലെന്നും അവര്‍ പറയുന്നു. ഡെലിവറി സ്വീകരിക്കണമെന്ന് പറഞ്ഞ് എന്നെ നിര്‍ബന്ധിക്കാന്‍ നിങ്ങള്‍ക്കാവില്ല. എനിക്ക് ഈ ഭക്ഷണം ആവശ്യമില്ല. ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുകയാണ്. റീഫണ്ടും വേണ്ട”- യുവാവിനെ മടക്കി […]

error: Protected Content !!