National

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

  • 20th February 2024
  • 0 Comments

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ആല്‍ബി ജി ജേക്കബ് (21), കൊല്ലം സ്വദേശി വിഷ്ണുകുമാര്‍ എസ് (25) എന്നിവരാണ് മരിച്ചത്. ബൈക്ക് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. കമ്മനഹള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും നിംഹാന്‍സിലുമായാണ് മൃതദേഹങ്ങള്‍ ഉള്ളത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

kerala Kerala

കാസര്‍ഗോഡ് കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; രണ്ട് പേര്‍ മരിച്ചു; അപകടം തെയ്യം കണ്ട് മടങ്ങുന്നതിനിടെ

  • 18th February 2024
  • 0 Comments

കാസര്‍കോട് : കാസര്‍ഗോഡ് പെരിയ ദേശീയ പാതയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. തായന്നൂര്‍ ചപ്പാരപ്പടവ് സ്വദേശികളായ സി. രാജേഷ് (38), രഘുനാഥ് (57) എന്നിവരാണ് മരിച്ചത്. പെരിയയില്‍ തെയ്യം കണ്ട് മടങ്ങുന്നതിനിടെ ഇന്ന് പുലര്‍ച്ചെ ഒരു മണിയാടെയാണ് അപകടം. നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രാഹുല്‍, രാജേഷ് എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Kerala

സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു; വനിതാ ഡ്രൈവര്‍ മരിച്ചു

  • 16th February 2024
  • 0 Comments

പത്തനംതിട്ട: സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു. സീതത്തോട് കൊടുമുടി അനിത (35) ആണ് മരിച്ചത്. ഇവരുടെ മകനുള്‍പ്പെടെ നാലു കുട്ടികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.30ഓടെ പത്തനംതിട്ട ചിറ്റാര്‍ കൊടുമുടിയില്‍ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. അപകടസ്ഥലത്ത് വെച്ച് തന്നെ അനിത മരിച്ചു. ചിറ്റാര്‍ ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. അനിതയുടെ മകന്‍ ആള്‍ട്രിന്‍, ആകാശ്, അശ്വിന്‍, വിജി എന്നീ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്.

Kerala

തെരുവുനായ കുറുകെ ചാടി; സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു

  • 15th February 2024
  • 0 Comments

കണ്ണൂര്‍: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. കൊട്ടിയൂര്‍ പാലുകാച്ചി സ്വദേശി എ എം രമണിയാണ് മരിച്ചത്. ഹാജിറോഡ്- അയ്യപ്പന്‍കാവ് റോഡില്‍ ഇറക്കത്തില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. കൊട്ടിയൂരിലെ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരിയായ രമണി, തന്റെ സ്‌കൂട്ടര്‍ സര്‍വീസ് ചെയ്യുന്നതിനാണ് ഇരിട്ടിയിലേക്ക് വന്നത്. തിരക്ക് കുറഞ്ഞ റോഡായതിനാലാണ് മലയോര ഹൈവേ വഴി ഹാജി റോഡിലൂടെ ഇവര്‍ യാത്രക്കായി തിരഞ്ഞെടുത്തത്. എന്നാല്‍ സ്‌കൂട്ടര്‍ ഇറക്കത്തിലെത്തിയപ്പോഴാണ് നായ കുറുകെ ചാടിയത്. റോഡിനോട് […]

Local

കോഴിക്കോട് ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു; രണ്ട് മരണം

  • 9th February 2024
  • 0 Comments

കോഴിക്കോട്: നഗരത്തില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷനില്‍ ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അപകടം. മണ്ണാര്‍ക്കാട് സ്വദേശികളായ ഫായിസ് അലി, ഫര്‍സാന്‍ സലാം എന്നിവരാണ് മരിച്ചത്. രണ്ടു പേരും കോഴിക്കോട് അക്കൗണ്ടിംഗ് വിദ്യാര്‍ഥികളാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ഉള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Kerala

പത്തനംതിട്ടയില്‍ പച്ചക്കറി ലോറിയും ഗാനമേള ട്രൂപ്പിന്റെ വാനും കൂട്ടിയിടിച്ചു; രണ്ട് പേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

  • 29th January 2024
  • 0 Comments

പത്തനംതിട്ട: പത്തനംതിട്ടയില്‍ പച്ചക്കറി ലോറിയും ഗാനമേള ട്രൂപ്പിന്റെ വാനും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. വാനിലുണ്ടായിരുന്ന പുന്നപ്ര സ്വദേശി അഖില്‍, പച്ചക്കറി ലോറി ഡ്രൈവര്‍ നിലഗീരി സ്വദേശി അജിത് എന്നിവരാണ് മരിച്ചത്.വാനിലുണ്ടായിരുന്ന ആലപ്പുഴ മുതുകുളം സ്വദേശി സുര്‍ജിത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പത്തനംതിട്ട – കോഴഞ്ചേരി റോഡില്‍ പുന്നലത്ത് പടിക്ക് സമീപമായിരുന്നു അപകടം. കുട്ടനാട് കണ്ണകി ക്രിയേഷന്‍സ് ഗാനമേള ട്രൂപ്പിന്റെ വാഹനമാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായും […]

Kerala

ആനയെ കയറ്റി പോകുകയായിരുന്ന ലോറി ബൈക്കില്‍ ഇടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

  • 28th January 2024
  • 0 Comments

തിരുവനന്തപുരത്ത് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീര്‍ (61) ആണ് മരിച്ചത്. രാവിലെ 9 മണിയോടെ കഴക്കൂട്ടത്ത് ദേശീയ പാതയിലാണ് സംഭവം. വിഴിഞ്ഞം പനത്തുറയില്‍ നിന്നും കൊല്ലം ഭാഗത്തേയ്ക്ക് ആനയെ കയറ്റി പോകുകയായിരുന്ന ലോറിയാണ് ബൈക്കില്‍ ഇടിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

National

തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അപകടത്തില്‍ ആറ് പേര്‍ മരിച്ചു; ഇടിയുടെ ആഘാതത്തില്‍ കാര്‍ ലോറിയുടെ അടിയിലേക്ക് കയറിപ്പോയി

  • 28th January 2024
  • 0 Comments

തെങ്കാശി ജില്ലയിലെ തിരുമംഗലം-കൊല്ലം ദേശീയപാതീയില്‍ സിങ്കംപട്ടി എന്ന സ്ഥലത്ത് വെച്ച് കാറും ലോറിയും കൂട്ടിയിടിച്ചു. അപകടത്തില്‍ ആറു പേര്‍ മരിച്ചു. തെങ്കാശി പുളിയാങ്കുടി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ത്തിക്, വേല്‍, മനോജ്, സുബ്രഹ്‌മണ്യന്‍, ബോധിരാജ്, മനോഹരന്‍ എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. കുറ്റാലം വെള്ളച്ചാട്ടം കണ്ടു മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കേരളത്തിലേക്ക് സിമന്റ് കയറ്റിവന്ന ലോറിയുമായി ഇവര്‍ സഞ്ചിച്ചിരുന്ന കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ലോറിയുടെ അടിയിലേക്ക് കയറിപ്പോയി. യാത്രക്കാരെ ഉടന്‍തന്നെ കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെത്തിച്ച് […]

Kerala

കുടുംബ വഴക്ക്; അച്ഛനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം; മകന്‍ അറസ്റ്റില്‍

  • 27th January 2024
  • 0 Comments

മലപ്പുറം: വണ്ടൂരില്‍ അച്ഛനെ കാറിടിച്ചു കൊലപ്പെടുത്താന്‍ മകന്റെ ശ്രമം. പരിക്കേറ്റ വണ്ടൂര്‍ സ്വദേശി വാസുദേവന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് ഇയാളെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

International

ശ്രീലങ്കന്‍ മന്ത്രി വാഹനാപകടത്തില്‍ മരിച്ചു

  • 25th January 2024
  • 0 Comments

കൊളംബോ: ശ്രീലങ്കന്‍ മന്ത്രി വാഹനാപകടത്തില്‍ മരിച്ചു. സനത് നിഷാന്ത (48) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കതുനായകെ എക്സ്പ്രസ് പാതയിലാണ് അപകടം ഉണ്ടായത്. മന്ത്രി യാത്ര ചെയ്ത കാറുമായി കണ്ടെയ്നര്‍ ലോറി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അപകടത്തില്‍ മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനും മരിച്ചതായാണ് റിപ്പോര്‍ട്ട്.

error: Protected Content !!