National

തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അപകടത്തില്‍ ആറ് പേര്‍ മരിച്ചു; ഇടിയുടെ ആഘാതത്തില്‍ കാര്‍ ലോറിയുടെ അടിയിലേക്ക് കയറിപ്പോയി

തെങ്കാശി ജില്ലയിലെ തിരുമംഗലം-കൊല്ലം ദേശീയപാതീയില്‍ സിങ്കംപട്ടി എന്ന സ്ഥലത്ത് വെച്ച് കാറും ലോറിയും കൂട്ടിയിടിച്ചു. അപകടത്തില്‍ ആറു പേര്‍ മരിച്ചു. തെങ്കാശി പുളിയാങ്കുടി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ത്തിക്, വേല്‍, മനോജ്, സുബ്രഹ്‌മണ്യന്‍, ബോധിരാജ്, മനോഹരന്‍ എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. കുറ്റാലം വെള്ളച്ചാട്ടം കണ്ടു മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

കേരളത്തിലേക്ക് സിമന്റ് കയറ്റിവന്ന ലോറിയുമായി ഇവര്‍ സഞ്ചിച്ചിരുന്ന കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ലോറിയുടെ അടിയിലേക്ക് കയറിപ്പോയി. യാത്രക്കാരെ ഉടന്‍തന്നെ കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!