National News

മഹാരാഷ്ട്രയിലെ കല്യാണ്‍ റോഡില്‍ വാഹനാപകടം; ആറ് മരണം

  • 24th January 2024
  • 0 Comments

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലെ കല്യാണ്‍ റോഡില്‍ ബസും കാറും ട്രാക്ടറും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. ഇന്ന് പുലർച്ചെ 2.30നാണ് സംഭവം നടന്നത്. കരിമ്പ് കയറ്റി വന്ന ട്രാക്ടറിന് തകരാർ സംഭവിച്ചതോടെ മറ്റൊരു ട്രാക്ടർ സ്ഥലത്തെത്തി. കാർ നിർത്തിയ ഡ്രൈവർ കരിമ്പ് ഇറക്കാനും കയറ്റാനും സഹായിച്ചു. ട്രാക്ടര്‍ പുറപ്പെടുമ്പോഴായിരുന്നു അപകടമെന്ന് പാർനർ പൊലീസ് അറിയിച്ചു. ട്രാക്ടർ റോഡിലേക്കിറക്കുമ്പോള്‍ എതിരെ വന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് ട്രാക്ടറിലും കാറിലും ഇടിക്കുകയായിരുന്നു. ആറ് പേർ സംഭവ സ്ഥലത്തു വച്ച് തന്നെ […]

Kerala

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ്സിടിച്ചു; കന്യാസ്ത്രീ മരിച്ചു

  • 24th January 2024
  • 0 Comments

തളിപ്പറമ്പ്: സ്വകാര്യ ബസ്സിടിച്ച് കന്യാസ്ത്രീ മരിച്ചു. തളിപ്പറമ്പ് പൂവ്വം കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ തൃശുര്‍ സ്വദേശി സൗമ്യ (58)ആണ് മരിച്ചത്. മഠത്തിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ്സിടിക്കുകയായിരുന്നു. ഇന്ന് രാവിലെ 6.30നാണ് അപകടം. പള്ളിയിലേക്ക് പോകുകയായിരുന്നു സൗമ്യ.

Kerala News

എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ കാർ അപകടത്തിപ്പെട്ടു

  • 22nd January 2024
  • 0 Comments

എൻ.കെ പ്രേമചന്ദ്രൻ എംപി സഞ്ചരിച്ച കാർ മാവേലിക്കരയിൽ വെച്ച് അപകടത്തിൽപ്പെട്ടു. മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച എംപി യുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ചങ്ങനാശ്ശേരിയിൽ മരുമകളുടെ വീട്ടിൽ പോയി കൊല്ലത്തേക്ക് മടങ്ങുന്നതിനിടെയാണ് എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ കാർ പുതിയകാവിവില വെച്ച് അപകടത്തിൽപ്പെടുന്നത്. ഷോറൂമിൽ നിന്ന് പുതുതായി ഇറക്കിയ മറ്റൊരു കാറിലാണ് എം.പി സഞ്ചരിച്ച കാർ ഇടിച്ചത്. അപകടത്തിൽ എൻ.കെ പ്രേമചന്ദ്രന്റെ നെറ്റിക്കും കാലിനും പരുക്ക് ഉണ്ട്.

Kerala

നാലംഗ കുടുംബം സഞ്ചരിച്ച ബൈക്കില്‍ ടോറസ് ലോറി ഇടിച്ചുകയറി; ആറ് വയസുകാരന്‍ മരിച്ചു

  • 22nd January 2024
  • 0 Comments

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഇരുചക്ര വാഹനത്തില്‍ ടോറസ് ലോറി ഇടിച്ചുകയറി ആറ് വയസുകാരന്‍ മരിച്ചു. മണലുവിശ സ്വദേശി ജിജിന്റെയും രേഷ്മയുടെയും രണ്ടാമത്തെ മകനായ ആരീഷ് ആണ് മരിച്ചത്. അമ്മയും രണ്ട് മക്കളും അച്ഛനും സഞ്ചരിച്ച ഇരുചക്ര വാഹനത്തിലാണ് ലോറി ഇടിച്ചുകയറി അപകടമുണ്ടായത്. മൂത്ത മകന്‍ ആരോണ്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

Local

കാരന്തൂരില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്കുകളിലിടിച്ചു; 3 പേര്‍ക്ക് പരിക്ക്

  • 19th January 2024
  • 0 Comments

കുന്ദമംഗലം : നിയന്ത്രണം വിട്ട കാര്‍ ബൈക്കുകളിലിടിച്ച് ശേഷം സമീപത്തെ മതിലിലിടിച്ചു നിന്നു. 3 പേര്‍ക്ക് പരിക്ക്. കാരന്തൂരില്‍ നയാര പെട്രോള്‍ പമ്പിന്റെ മുന്‍വശത്താണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ബുള്ളറ്റ് ഓടിച്ചിരുന്ന ചാത്തമംഗലം സ്വദേശി അഖില്‍ , ആക്ടീവ ഓടിച്ചിരുന്ന കാരന്തൂര്‍ സ്വദേശിനി തൈക്കിലാട്ട് അനീഷ , കാരന്തൂര്‍ പൊറ്റമ്മല്‍ ആദര്‍ശ് എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് ബൈക്കുകളേ ഇടിച്ച് സമീപത്തെ മതിലിലിടിച്ചു നിന്നത്.

Kerala

കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിലിടിച്ച് നിന്നു; യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

  • 17th January 2024
  • 0 Comments

ഇടുക്കി: വണ്ടിപ്പെരിയാറില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിലിടിച്ച് നിന്നു. അപകടത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. അമ്പത്തിയാറാം മൈലില്‍ അയ്യപ്പ കോളേജിന് സമീപം നിയന്ത്രണം വിട്ട ബസ് റോഡിന്റെ സംരക്ഷണഭിത്തിയില്‍ ഇടിച്ചാണ് നിന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. കുമളിയില്‍ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്നു ബസ്. ബസില്‍ ഏഴുയാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Kerala

പാറമടക്കുളത്തിലേക്ക് കാര്‍ മറിഞ്ഞു; മൂന്ന് പേര്‍ മരിച്ചു

  • 16th January 2024
  • 0 Comments

തൃശൂര്‍: മാള കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിന് സമീപം കാര്‍ പാറമടക്കുളത്തിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. കൊമ്പിടിഞ്ഞാമക്കല്‍ സ്വദേശികളായ മൂത്തേടത്ത് ശ്യാം, പുന്നേലി പറമ്പില്‍ ജോര്‍ജ്, പടിഞ്ഞാറേ പുത്തന്‍ചിറ താക്കോല്‍ക്കാരന്‍ ടിറ്റോ എന്നിവരാണ് മരിച്ചത്. രാത്രി 11:00 മണിയോടുകൂടിയാണ് അപകടമുണ്ടായത്. എതിരെ വന്ന ബൈക്ക് യാത്രക്കാരാണ് കാറ് പാറമടയിലേക്ക് വീഴുന്നത് കണ്ടത്. ആളൂര്‍ പൊലീസും മാള പൊലീസും മാള ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും 40 അടിയിലും കൂടുതല്‍ താഴ്ചയുള്ള പാറമട ആയതിനാല്‍ സ്‌കൂബ ഡൈവേഴ്‌സ് എത്തിയാണ് മൃതദേഹം കരയ്ക്കടുപ്പിച്ചത്. മൃതദേഹം […]

Kerala

പൂര്‍ണ്ണ ഗര്‍ഭിണിയായ കാല്‍നടയാത്രക്കാരിയെ കാറിടിച്ചു; ഗര്‍ഭസ്ഥ ശിശു മരിച്ചു

  • 13th January 2024
  • 0 Comments

കടലുണ്ടി: കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം പൂര്‍ണ്ണ ഗര്‍ഭിണിയായ കാല്‍നടയാത്രക്കാരിയെ കാറിടിച്ചു. ഗര്‍ഭസ്ഥ ശിശു മരിച്ചു. കടലുണ്ടി കടവ് സ്വദേശി അനീഷ റാഷിദ് ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാറിടിക്കുകയായിരുന്നു. കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപമുള്ള ലാബില്‍ രക്ത പരിശോധനയ്ക്ക് മാതാവിനോടൊപ്പം പോവുകയായിരുന്ന യുവതിയെ കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുന്ന കാര്‍ നിയന്ത്രണം വിട്ടു ഇടിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസ്രാവമുണ്ടായി. യുവതിയെ സര്‍ജറിയ്ക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്നാണ് ഗര്‍ഭസ്ഥ […]

Kerala

അപ്രതീക്ഷിതമായി പുലി റോഡിന് കുറുകെ ചാടി; ബൈക്കില്‍ ഇടിച്ചു; യാത്രക്കാരന് പരിക്ക്

  • 13th January 2024
  • 0 Comments

മലപ്പുറം: മലപ്പുറത്ത് റോഡിന് കുറുകെ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. മണിമൂളി സ്വദേശി പന്താര്‍ അസറിനാണ് പരിക്കേറ്റത്. മലപ്പുറം വഴിക്കടവ് നെല്ലിക്കുത്ത് – രണ്ടാംപാടം റോഡിലാണ് പുലിയിറങ്ങിയത്. അപ്രതീക്ഷിതമായി മുന്നില്‍ ചാടിയ പുലിയെ തട്ടി ബൈക്ക് മറിയുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. ബൈക്കില്‍ വരുന്നതിനിടെ പുലി മുന്നിലേക്ക് ചാടുകയായിരുന്നു. വീഴ്ച്ചയില്‍ അസറിന്റെ കാലിന്റെ തുടയ്ക്ക് പരിക്കേറ്റു. അസര്‍ ചികിത്സയിലാണ്.

National

മെഹ്ബൂബ മുഫ്തി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

  • 11th January 2024
  • 0 Comments

ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. മുഫ്തി അപകടത്തില്‍ നിന്ന് പരിക്കില്ലാതെ രക്ഷപ്പെട്ടു. ജമ്മുകശ്മീരിലെ അനന്തനാഗ് ജില്ലയില്‍വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. മുഫ്തി സഞ്ചരിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുഫ്തിയുടെ കൂടെയുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥന് നിസ്സാര പരിക്കുണ്ട്.

error: Protected Content !!