Local

കൊടുവള്ളിയില്‍ വിദ്യാര്‍ഥിയുടെ മരണം; കാറില്‍ തട്ടിയല്ല അപകടം; വാഹനം തിരിച്ചറിഞ്ഞു

  • 11th January 2024
  • 0 Comments

കോഴിക്കോട് : കൊടുവള്ളിയില്‍ വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ വാഹനം തിരിച്ചറിഞ്ഞു. കാറിടിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു നേരത്തെയുള്ള നിഗമനം. എന്നാല്‍ പെരിയാംതോട് സ്വദേശിയുടെ പിക്കപ്പ് വാനാണ് സ്‌കൂട്ടറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയത്. സ്‌കൂട്ടറിലുണ്ടായിരുന്ന താമരശേരി ചുങ്കം സ്വദേശിനി ഫാത്തിമ മിന്‍സിയ(20) യ്ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. ചികില്‍സയിലിരുന്ന മിന്‍സിയ ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്. പിക്കപ്പ് വാന്‍ ഇടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ സ്വകാര്യബസിന് മുന്നിലേക്ക് മറിയുകയായിരുന്നു. ഒപ്പം യാത്ര ചെയ്ത സുഹൃത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇരുവരും മണാശേരി കെ.എം.സി.റ്റിയിലെ വിദ്യാര്‍ഥികളാണ്.

Local

കൊടുവള്ളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു

  • 11th January 2024
  • 0 Comments

കോഴിക്കോട്: കൊടുവള്ളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. കെഎംസിടി കോളേജ് വിദ്യാര്‍ത്ഥിനി ഫാത്തിമ മിന്‍സിയയാണ് മരിച്ചത്. താമരശ്ശേരി ചുങ്കം സ്വദേശിയായിരുന്നു. പൂനൂര്‍ സ്വദേശി ഫിദ ഫര്‍സാന പരിക്കേറ്റ് ചികിത്സയിലാണ്. ഇന്നലെ രാവിലെ കൊടുവള്ളി മാനിപുരത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. എതിര്‍ ദിശയിലെത്തിയ കാറില്‍ തട്ടി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ സ്വകാര്യ ബസിന് മുന്നിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫാത്തിമ മിന്‍സിയയെയും ഫിദ ഫര്‍സാനയെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ […]

GLOBAL International

ബ്രസീലില്‍ ടൂറിസ്റ്റ് ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; അപകടത്തില്‍ 25 പേര്‍ മരിച്ചു; ആറ് പേര്‍ക്ക് പരിക്ക്

  • 9th January 2024
  • 0 Comments

ബ്രസീലിയ: ബ്രസീലില്‍ ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ചു. അപകടത്തില്‍ 25 പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ബ്രസീലിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ബഹിയയില്‍ ഞായറാഴ്ച രാത്രി പ്രാദേശിക സമയം 10.30 ഓടെയാണ് അപകടമുണ്ടായത്. സാവോ ജോസ് ഡോ ജാക്യുപ്പെ നഗരത്തിന് സമീപമുള്ള ഹൈവേയിലാണ് അപകടം. ബഹിയയുടെ വടക്കന്‍ തീരത്തുള്ള ടൂറിസ്റ്റ് കേന്ദ്രമായ ഗ്വാരാജുബ ബീച്ചില്‍ പോയി തിരികെ യാക്കോബിന നഗരത്തിലേക്ക് മടങ്ങുകയായിരുന്ന ബസാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. വാഹനം ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാവാം അപകടമുണ്ടായതെന്നാണ് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ […]

National

അസമില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് ക്ഷേത്രദര്‍ശനത്തിനായി പോയ ബസ്

  • 3rd January 2024
  • 0 Comments

ഗുവഹാത്തി: അസമില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു. 27 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ അഞ്ചുമണിയോടെ ഡെര്‍ഗാവിലാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും ഒരു ചെറിയ കുട്ടിയും ഉള്‍പ്പെടുന്നു. 45 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. അത്‌ഖേലിയില്‍ നിന്ന് ബാലിജനിലേക്ക് ക്ഷേത്രദര്‍ശനത്തിനായി പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

Local

കൊയിലാണ്ടിയില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

  • 31st December 2023
  • 0 Comments

കോഴിക്കോട്: കൊയിലാണ്ടിയില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. കൊരങ്ങാട് തെരുവില്‍ എളവീട്ടില്‍ ബൈജു (46) വാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ കൊയിലാണ്ടി 14ാം മൈലിന് സമീപമാണ് അപകടമുണ്ടായത്. ഇവിടുത്തെ പെട്രോള്‍ പമ്പില്‍ നിന്ന് റോഡിലേക്കിറങ്ങുകയായിരുന്നു ഓട്ടോറിക്ഷ. ഈ സമയം കാര്‍ വന്ന് ഓട്ടോയില്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഓട്ടോയില്‍ മറ്റ് യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.

National

ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി; തമിഴ്‌നാട്ടില്‍ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു; 19 പേര്‍ക്ക് പരിക്ക്

  • 30th December 2023
  • 0 Comments

പുതുക്കോട്ട: തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ശബരിമല തീര്‍ഥാടകര്‍ മരിച്ചു. ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടം. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. പുതുക്കോട്ടയില്‍ നിന്ന് അരിയല്ലൂരിലേക്ക് പോവുകയായിരുന്ന സിമന്റ് ലോറി നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പിന്നാലെ സമീപത്തുണ്ടായിരുന്ന കാറിലും വാനിലും ലോറി ഇടിച്ചുകയറി. ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരുന്നവരും വാഹനത്തിലുണ്ടായിരുന്നവരുമാണ് അപകടത്തിന് ഇരയായത്. അഞ്ച് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവര്‍ തിരുവള്ളൂര്‍ സ്വദേശികളാണെന്നാണ് […]

National

ട്രക്കുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ചു; 13 പേര്‍ മരിച്ചു; മൃതദേഹങ്ങളെല്ലാം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍

  • 28th December 2023
  • 0 Comments

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ ഗുണ- ആരോണ്‍ റോഡില്‍ ട്രക്കുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് 13 പേര്‍ മരിച്ചു. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൃതദേഹങ്ങളെല്ലാം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നതെന്ന് ഖാത്രി എസ്.പി പറഞ്ഞു. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. കൂട്ടിയിടിക്ക് പിന്നാലെ തീപിടിച്ചപ്പോള്‍ ബസിന്റെ ജനാലകളിലൂടെ ചാടിയവരാണ് രക്ഷപ്പെട്ടത്. ട്രക്ക് എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട മഹാരാഷ്ട്ര മുഖ്യമന്ത്രി […]

Kerala

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞു; അപകടത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള 13 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു; രണ്ട് പേരുടെ നില ഗുരുതരം

  • 25th December 2023
  • 0 Comments

നിലയ്ക്കല്‍: നിലയ്ക്കലില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ശബരിമല ദര്‍ശനം കഴിഞ്ഞ തീര്‍ത്ഥാടകരുമായി നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് ഇറങ്ങിവന്ന മിനി ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള 13 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

Kerala

ബൈക്കില്‍ ഗ്യാസ് ലോറിയിടിച്ച് അച്ഛനും മകനും ഗുരുതര പരിക്ക്

  • 19th December 2023
  • 0 Comments

കോട്ടയം: പാലാ കടപ്പാട്ടൂര്‍ ബൈപ്പാസില്‍ ബൈക്കില്‍ ഗ്യാസ് ലോറിയിടിച്ച് അച്ഛനും മകനും ഗുരുതര പരിക്ക്. പൂഞ്ഞാര്‍ പെരുനിലം സ്വദേശികളായ കളപ്പുരയ്ക്കല്‍ ബെന്നിയ്ക്കും മകന്‍ ആല്‍ബിനുമാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 8.30ഓടെയായിരുന്നു അപകടം. പാലാ പന്ത്രണ്ടാം മൈലില്‍ നിന്നും കടപ്പാട്ടൂരിലേയ്ക്ക് വരികയായിരുന്നു ലോറി. മുരിക്കുംപുഴ കത്തീഡ്രല്‍ പള്ളി റോഡ് വഴിയെത്തി ബൈപ്പാസ് റോഡ് കുറുകെ കടന്ന് മുത്തോലിയിലേയ്ക്ക് പോകാന്‍ ശ്രമിക്കവെയാണ് ബൈക്കില്‍ ലോറി ഇടിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ബൈക്കില്‍ പോവുകയായിരുന്ന അച്ഛനും മകനും […]

Kerala

മഞ്ചേരിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടം; മകളുടെ നിക്കാഹ് ഇന്ന് നടക്കാനിരിക്കെ മജീദിന്റെ വേര്‍പാട്

  • 16th December 2023
  • 0 Comments

മലപ്പുറം: മഞ്ചേരിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഓട്ടോഡ്രൈവര്‍ അബ്ദുല്‍ മജീദിന്റെ മകളുടെ നിക്കാഹ് ആണ് ഇന്ന്. മകളുടെ നിക്കാഹ് നടക്കാനിരിക്കെയാണ് മജീദ്‌യാത്രയായത് .ഇന്നാണ് മകളുടെ നിക്കാഹ് നടത്താനിരുന്നത്. നിക്കാഹിന് പന്തലുയര്‍ന്ന വീട്ടിലേക്ക് മജീദിന്റെ മയ്യത്തെത്തിയതോടെ മഞ്ചേരിയിലെ വീട് നോവായി മാറി. 5 മക്കളില്‍ ഏറ്റവും ഇളയവള്‍ കൂടിയായ റിന്‍ഷയുടെ നിക്കാഹ് ആണ് ഇന്ന് ഇരുമ്പുഴി സ്വദേശിയുമായി നടക്കാനിരിക്കുകയായിരുന്നത്. ഇന്ന് ഇരുമ്പുഴിയിലെ പള്ളിയില്‍ വച്ചായിരുന്നു നിക്കാഹ് തീരുമാനിച്ചിരുന്നത്. മഞ്ചേരി എംഎല്‍എ യു.എ.ലത്തീഫിന്റെ സഹോദരിയുടെ […]

error: Protected Content !!