ഇന്ത്യയിലെ 5ജി വിപ്ലവത്തിന് ജിയോ തുടക്കമിടും; പ്രഖ്യാപനവുമായി മുകേഷ് അംബാനി
ഇന്ത്യയില്‍ 5 ജി വിപ്ലവത്തിന് 2021 ന്റെ രണ്ടാം പകുതിയില്‍ ജിയോ തുടക്കമിടുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. 5 ജി വിപ്ലവത്തിനുള്ള സാങ്കേതിക വിദ്യയും ഉപകരണ സാമഗ്രികളും പ്രാദേശികമായി നിര്‍മിക്കുമെന്നും അംബാനി പറഞ്ഞു. ഡിജിറ്റല്‍ വ്യാവസായിക വിപ്ലവത്തില്‍ മുന്‍പന്തിയില്‍ നിന്ന് ലോകത്തെ നയിക്കാന്‍ ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2020 ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് […]
