ഇന്ത്യയില്‍ 5 ജി വിപ്ലവത്തിന് 2021 ന്റെ രണ്ടാം പകുതിയില്‍ ജിയോ തുടക്കമിടുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. 5 ജി വിപ്ലവത്തിനുള്ള സാങ്കേതിക വിദ്യയും ഉപകരണ സാമഗ്രികളും പ്രാദേശികമായി നിര്‍മിക്കുമെന്നും അംബാനി പറഞ്ഞു. ഡിജിറ്റല്‍ വ്യാവസായിക വിപ്ലവത്തില്‍ മുന്‍പന്തിയില്‍ നിന്ന് ലോകത്തെ നയിക്കാന്‍ ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2020 ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ പ്രസംഗിക്കുകയായിരുന്നു മുകേഷ് അംബാനി
ഇന്ത്യയിലെ 5ജി വിപ്ലവത്തില്‍ റിലയന്‍സ് ജിയോ വഴികാട്ടിയാവുമെന്ന് മുകേഷ് അംബാനി പറയുന്നു. ആത്മ നിര്‍ഭര്‍ ഭാരതിനായുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് 5ജി നെറ്റ് വര്‍ക്ക് സഹായകമാവും. നാലാം വ്യവസായിക വിപ്ലവത്തിന് മുന്നില്‍ നിന്ന് നയിക്കാന്‍ 5ജി നെറ്റ് വര്‍ക്ക് ഇന്ത്യയെ പ്രാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവത്തെക്കുറിച്ചും ഇന്ത്യയുടെ ശക്തമായ 4 ജി നെറ്റ്വര്‍ക്ക് കോവിഡ് കാലത്തും രാജ്യത്തിന് നിലനില്ക്കാനും വളരാനും സഹായിച്ചതെങ്ങനെയെന്നും അംബാനി വിശദീകരിച്ചു. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ 5ജി സാങ്കേതിക വിദ്യ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന ഭാരതി എയര്‍ടെല്‍ മേധാവി സുനില്‍ മിത്തലിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അംബാനിയുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.