Kerala

എം പി രമ്യ ഹരിദാസിന് കാർ വാങ്ങി നൽകാമെന്ന തീരുമാനം യൂത്ത് കോൺഗ്രസ് പിൻവലിച്ചു

ആലത്തൂര്‍: എം.പി രമ്യ ഹരിദാസിന് കാര്‍ വാങ്ങിക്കൊടുക്കാനുള്ള തീരുമാനം യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ചു . ഇതുവരെ പിരിച്ചെടുത്ത മുഴുവൻ തുകയും തിരിച്ചു നൽകാനാണ് കമ്മറ്റി തീരുമാനം. നേരത്തെ പിരിവെടുത്ത് കാര്‍ വാങ്ങാനുള്ള നീക്കത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയുരുന്നു. രമ്യ ഒരു എം.പി അല്ലായിരുന്നുവെങ്കില്‍ സഹപ്രവര്‍ത്തകരുടെ സ്നേഹ സഹായം സ്വീകരിക്കുന്നതില്‍ തെറ്റുണ്ടാകുമായിരുന്നില്ലെന്നും എന്നാല്‍ എം.പിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ ആരുടെ പക്കല്‍ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാൽ ആദ്യം കാർ സ്വീകരിക്കാൻ […]

Kerala

അമ്മത്തൊട്ടിൽ ആരംഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കും:ജില്ലാ ശിശു ക്ഷേമ സമിതി യോഗം

 ശിശുക്ഷേമ സമിതിക്ക് കീഴിൽജില്ലയിൽ ആദ്യമായി ആരംഭിക്കുന്ന അമ്മത്തൊട്ടിൽ  ആരംഭിക്കാനുള്ള  നടപടികൾ വേഗത്തിലാക്കാൻ ജില്ലാ ശിശു ക്ഷേമ സമിതിയുടെ ജില്ലാ സമിതി യോഗം തീരുമാനിച്ചു.  ഇതിനായി അനുമതി ലഭിച്ചതിന്റെ പ്രഖ്യാപനം എം എൽ എ എ പ്രദീപ് കുമാർ മുൻപ് നടത്തിയിരുന്നു. ബീച്ച് ഹോസ്പിറ്റലിനടുത്ത്  കോർപ്പറേഷൻ പരിധിയിൽ ഇതിനായി ഭൂമിയും  കണ്ടെത്തി കഴിഞ്ഞു .ഡെപ്യൂട്ടി കളക്ടർ (എൽ ആർ)സി  ബിജുവിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത് . ഡെപ്യൂട്ടി കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ  സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ശിശു […]

Trending

പ്രതിസന്ധികളോട് പടവെട്ടി വിജയിച്ച പ്രവീണക്ക് വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനം

പ്രതിസന്ധികളോട് പൊരുതി എംബിബിഎസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ പ്രവീണക്ക് വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനം. കാട്ടിക്കുളം നാരങ്ങാക്കുന്ന് അടിയ കോളനിയിലെ പ്രവീണ എസ്.ടി വിഭാഗത്തില്‍ 19-ാം റാങ്ക് ആണ് കരസ്ഥമാക്കിയത്. കളമശ്ശേരി ഗവ. മെഡിക്കള്‍ കോളേലാണ് പ്രവേശനം നേടിയിരിക്കുന്നത്. അഖിലേന്ത്യാതലത്തില്‍ 4757-ാം റാങ്കാണ് പ്രവീണക്ക് ലഭിച്ചത്. നാലാം ക്ലാസുവരെ വീടിനു സമീപത്തുള്ള ഏകാദ്ധ്യാപക വിദ്യാലയത്തില്‍ പഠിച്ച പ്രവീണ കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നാണ് എസ്.എസ്.എല്‍.സി.യും പ്ലസ് ടു വും വിജയിച്ചത്. എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് എല്ലാ […]

Kerala

സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെ.എസ്.യുവും നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ (23-7-2019) കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

Kerala

പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

റെഡ്, ഓറഞ്ച്, മഞ്ഞ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും , 2018 ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന ഒരു എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കാൻ തയ്യാറാവുകയും വേണം. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും 2018 ല്‍ ഉരുള്‍പൊട്ടലുണ്ടാവുകയോ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് […]

Local

അറിയിപ്പുകള്‍

റേഷന്‍കാര്‍ഡ് വിതരണം 31  വരെ ഉണ്ടാവില്ലകോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ സ്വീകരിക്കല്‍,  റേഷന്‍കാര്‍ഡ് വിതരണം തുടങ്ങിയവ  ഇന്ന് (ജൂലൈ 23) മുതല്‍ 31  വരെ ഉണ്ടായിരിക്കില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.          പരാതി പരിഹാര അദാലത്ത്കോഴിക്കോട് താലൂക്കിലെ മുക്കം നഗരസഭ, കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളിലെ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തവരും റേഷന്‍കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷ സമര്‍പ്പിച്ചവരുമായ കാര്‍ഡുടമകള്‍ക്കായി ജൂലൈ 27, […]

Kerala

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായിഓണം ബംബര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ഈ വര്‍ഷത്തെ തിരുവോണം ബംബര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് പ്രകാശനം  ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് നിര്‍വഹിച്ചു.  ലോട്ടറി വില്‍പനയിലൂടെ ലഭിക്കുന്ന തുക നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും കാര്‍ഷിക പുരോഗതിക്കും, വിദ്യഭ്യാസമേഖലയിലെ പുരോഗതിക്കുമായി ഉപയോഗിച്ചു കൊണ്ടിരിക്കുകയാണെന്ന്  ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് പറഞ്ഞു. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍  നടന്ന ചടങ്ങില്‍ ജില്ലാ ലോട്ടറി ഓഫീസര്‍ പി മനോജ് അധ്യക്ഷത വഹിച്ചു. 12 കോടി രൂപയാണ്  ഒന്നാം […]

National

ഇന്ത്യക്ക് അഭിമാന നിമിഷം: ചാന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നു

ഇന്ത്യയുടെ ചന്ദ്രയാന്‍ -2 പര്യവേക്ഷണ പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് കുതിച്ചുയര്‍ന്നു. ഇന്ത്യന്‍ നിര്‍മിതമായ ചാന്ദ്ര പര്യവേക്ഷണ പേടകവും വഹിച്ചു വഹിച്ചാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്, ഞായറാഴ്ച വൈകീട്ട് 6 .43 നാണ് ഇരുപത് മണിക്കൂര്‍ നീണ്ട കൌണ്ട് ഡൌണ്‍ തുടങ്ങിയത്. 23 ദിവസങ്ങള്‍ ഭൂമിയുടെ ഭ്രമണ പഥത്തില്‍ ചന്ദ്രയാന്‍ ഭ്രമണം ചെയ്യും. ശേഷമാണ് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് കുതിക്കുക. ഇത് 7 ദിവസമെടുക്കും. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ 13 ദിവസം ചിലവഴിക്കും. വിക്ഷേപണത്തിന്റെ നാല്പത്തിമൂന്നാം […]

Local

ഓഫീസറില്ലാത്ത കൃഷി ഭവൻ : ബുദ്ധിമുട്ടി ജനങ്ങൾ

കുന്ദമംഗലം : കഴിഞ്ഞ ഏഴു മാസക്കാലമായി സ്ഥിരമായൊരു കൃഷി ഓഫീസർ ഇല്ലാതെ കുന്ദമംഗലം കൃഷിഭവൻ. നേരത്തെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ സ്ഥലം മാറി പോയതിനു ശേഷം പുതിയ നിയമനങ്ങളൊന്നും തന്നെ ഇതു വരെ നടന്നിട്ടില്ല. നിലവിൽ ചാത്തമംഗലം പഞ്ചായത്ത് കൃഷി ഓഫീസർ ജിഷ പി വിയ്ക്ക് താൽകാലിക ചുമതല നൽകിയിരിക്കുകയാണ്. എന്നാൽ പേരിനൊരു ചുമതല എന്നതിലുപരി യാതൊരു പ്രവർത്തനവും ഈ നിയമനം കൊണ്ട് സാധ്യമാകുന്നില്ല. സ്ഥാപനത്തിൽ ഉദ്യോഗസ്ഥനില്ലാത്തതിൽ പ്രതിഷേധം ശക്തമായി ഉയർന്നു വരികയാണ്. കൃഷി ആവിശ്യങ്ങൾക്കു വേണ്ടി പല […]

Trending

കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: പിഎസ് സി പരീക്ഷയിൽ ക്രമക്കേട് നടത്തി എസ്എഫ്ഐ നേതാക്കൾ റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്ട് പിഎസ് സി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായിട്ടായിരുന്നു മാർച്ച്. സംഘർഷത്തിൽ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ നേരിടാൻ വൻ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.

error: Protected Content !!