കോഴിക്കോട്: പിഎസ് സി പരീക്ഷയിൽ ക്രമക്കേട് നടത്തി എസ്എഫ്ഐ നേതാക്കൾ റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്ട് പിഎസ് സി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായിട്ടായിരുന്നു മാർച്ച്.
സംഘർഷത്തിൽ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ നേരിടാൻ വൻ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.