National

ചന്ദ്രയാൻ-2 ലക്ഷ്യത്തിലേക്ക്

  • 4th September 2019
  • 0 Comments

ഇന്ത്യയുടെ ചരിത്ര നേട്ടമായ ചന്ദ്രയാൻ 2 ദൗത്യം അന്തിമഘട്ടത്തിലേക്ക് കുതിക്കുന്നു. രണ്ടാം ഭ്രമണപഥം താഴ്ത്തൽ ഇന്ന് വിജയകരമായി പൂർത്തിയാക്കി. ലാൻഡർ ചന്ദ്രോപരിതലത്തിന് 35 കിലോമീറ്റർ മാത്രം അകലെ എത്തി. സെപ്റ്റംബർ ഏഴിന് ചന്ദ്രയാൻ-2 ചന്ദ്രനിൽ സോഫ്റ്റ് ലാൻ‍ഡിംഗ് നടത്താനാകുമെന്നാണ് ഐ.എസ്.ആർ.ഒ അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഞായറാഴ്ച വൈകിട്ട് 6.21ഓടെ പേടകം അഞ്ചാമത്തെ ഭരമണപഥ മാറ്റം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

Local

ജോലി ഒഴിവ്

  • 4th September 2019
  • 0 Comments

കോഴിക്കോട്; സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ആറിന് രാവിലെ 10.30ന് വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പുരുഷന്‍മാര്‍ക്കായി സംവരണം ചെയ്ത റിലേഷന്‍ഷിപ്പ് ഓഫീസര്‍, ബിസിനസ്സ് ഡവലപ്പ്മെന്റ് മാനേജര്‍, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്കും സ്ത്രീകള്‍ക്കായി സംവരണം ചെയ്ത നേഴ്സ് ഒഴിവുകളിലേക്കുമാണ് അഭിമുഖം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0495 – 2370176.

Kerala Trending

കുന്ദമംഗലം ഉപതിരഞ്ഞെടുപ്പ്: യു ഡി എഫ് വിജയം പിണറായി സർക്കാരിനുള്ള തിരിച്ചടി : യൂത്ത് കോൺഗ്രസ്

  • 4th September 2019
  • 0 Comments

കോഴിക്കോട് : കുന്ദമംഗലത്ത് ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ പരാജയം പിണറായി സർക്കാരിനുള്ള തിരിച്ചടിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ധനേഷ് ലാൽ. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചടക്കാൻ എൽ ഡി എഫും നില നിർത്തനായുള്ള യു ഡി എഫിന്റെയും മത്സരമായിരുന്നു കുന്ദമംഗലത്ത് പോരാട്ടത്തിനൊടുവിൽ ജനങ്ങൾ ഞങ്ങൾക്കൊപ്പം നിന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കുന്ദമംഗലം ന്യൂസ്.കോമിനോടായി പറഞ്ഞു. ജനങ്ങൾ യു ഡി എഫിന് നൽകിയ വിശ്വാസം കാത്തു സൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. 905 വോട്ടിന്റെ ലീഡ് നേടിയാണ് യുഡിഎഫ് […]

Kerala

2020ലേക്കുള്ള ഏറ്റവും കുറഞ്ഞ പരിമിതകാല നിരക്കുകള്‍ ഗോ എയര്‍ പുറത്തിറക്കി

  • 4th September 2019
  • 0 Comments

കൊച്ചി : അടുത്ത വര്‍ഷം കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനുള്ള പരിമിതകാല ഓഫര്‍ ഗോ എയര്‍ എയര്‍ലൈന്‍സ് ആരംഭിച്ചു. ഇതിനായുള്ള പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു.  2020 ജനുവരി 14 മുതല്‍ ജൂലൈ 31 വരെ 24 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഗോഎയറിന്റെ  ആഭ്യന്തര  ശൃഖലയിലൂടെയുള്ള യാത്രകള്‍ക്കാണ് പുതിയ നിരക്കുകള്‍. ഈ മാസം 3 മുതല്‍ 8 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണീ പരിമിതകാല ഓഫര്‍ ലഭിക്കുക. കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് 2220 രൂപ മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. […]

News

തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടുപ്പ്; മലപ്പുറത്തും കോഴിക്കോട്ടും നേട്ടം കൊയ്ത് എല്‍ഡിഎഫ്

  • 4th September 2019
  • 0 Comments

കോഴിക്കോട്; സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എല്‍.ഡി.എഫ്. മലപ്പുറത്തും കോഴിക്കോട്ടുമാണ് എല്‍ഡിഎഫ് നേട്ടം കൊയ്തത്. 10 ജില്ലയിലെ 27 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നിരുന്നത്. ബാലുശ്ശേരി കോട്ടൂര്‍ പഞ്ചായത്ത് 17ാം വാര്‍ഡില്‍ 255 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.പി.ഐ.എമ്മിലെ വി.കെ അനിത വിജയിച്ചത് മലപ്പുറം മങ്കട പഞ്ചായത്ത് കോഴിക്കോട്ട് പറമ്പ് വാര്‍ഡില്‍ 357 വോട്ടിന് എല്‍.ഡി.എഫിലെ സി.പി നസീറയും വിജയിച്ചു. അതേസമയം കുന്ദമംഗംലം പൂവാട്ട് പറമ്പ് ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ […]

Local

ചൂലാംവയലിലെ വാഹനാപകടം: പരുക്കേറ്റ സ്ത്രീയും മരണപ്പെട്ടു

  • 4th September 2019
  • 0 Comments

കുന്ദമംഗലം; ചൂലാംവയലിലെ വാഹനാപകടത്തില്‍ പരുക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന സ്ത്രീയും മരണപ്പെട്ടു. നേരത്തെ മരണപ്പെട്ട ഉപ്പഞ്ചേരിമ്മല്‍ കാദറിന്റെ മകളായ ഷബ്നം(34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയോടെ മുറിയനാലില്‍വെച്ച് കാറും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിലല്‍ പരുക്കേറ്റ കാദറിനെയും ഷബ്നത്തിനെയും മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും പിതാവ് തത്സമയം മരണപ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുകരമായി പരുക്കേറ്റ ഷബ്നം അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. സുഹ്റയാണ് മാതാവ്, സഹോദരി ഷഹ്ല

Local

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞടുപ്പ്; ഉജ്വല വിജയം നേടി യുഡിഎഫ്

  • 4th September 2019
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പൂവാട്ട്പറമ്പ്‌ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. 905 വോട്ടിന്റെ ലീഡ് നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നസീബ റായി വിജയിച്ചത്. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിര്‍ത്തി. നേരത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമ്യ ഹരിദാസ് ലോക്‌സഭ അംഗമായി തരിഞ്ഞെടുത്തതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഭരണം നിലനിര്‍ത്താന്‍ യുഡിഎഫും ഭരണം പിടിച്ചെടുക്കാന്‍ എല്‍ഡിഎഫും തമ്മില്‍ ശക്തമായ മത്സരമായിരുന്നു നടന്നത്. നിലവില്‍ ഇരു മുന്നണികള്‍ക്കും ഒന്‍പത് സീറ്റുകള്‍വീതമായിരുന്നു ഉള്ളത്. എല്‍ഡിഎഫിനായി സി ദീപയും […]

Local

നിര്യാതനായി

  • 4th September 2019
  • 0 Comments

മലയമ്മ: കമ്പനി മുക്ക് ഈഗിൾ പ്ലാന്റേഷൻ കോളനിയിൽ രൂപേഷ് (37) നിര്യാതനായി .   ഭാര്യ: ബിന്ദു, മക്കൾ: അപർണ്ണ ,അബിനു.   അമ്മ: അമ്മു, സഹോദരൻ: വിജേഷ്,അഛൻ പരേതനായ ഗോവിന്ദൻ .  സംസ്കാരം നാളെ ( 4-9-19) പുതിയ പാലം ശ്മശാനത്തിൽ .  പന്തൽ പണിക്കാരനായ രൂപേഷ് NIT യിൽ കോൺവെക്കേഷന്റെ ഭാഗമായി പന്തൽ പണിക്കിടെ അബദ്ധത്തിൽ വീണ് മരണെപ്പെടുകയായിരുന്നു.

Kerala

ഓഖിയും പ്രളയവും ഉരുള്‍പൊട്ടലുമുണ്ടായപ്പോള്‍ കേരളം കാട്ടിയ ഒരുമ പുനര്‍നിര്‍മാണത്തിലുമുണ്ടാവണം; പി. സദാശിവം

  • 4th September 2019
  • 0 Comments

ഓഖിയും പ്രളയവും ഉരുൾപൊട്ടലുമുണ്ടായപ്പോൾ കേരളം കാട്ടിയ ഒരുമ സംസ്ഥാനത്തിന്റെ പുനർനിർമാണത്തിലുമുണ്ടാവണമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. സംസ്ഥാന സർക്കാർ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ രണ്ടു വർഷവും കനത്ത മഴയും പ്രളയവും കേരളത്തെ ദുരിതത്തിലാക്കി. എന്നാൽ ഇതിനിടയിലും പ്രതീക്ഷയുടെയും ഒരുമയുടെയും തിളക്കം കാണാനാവുന്നുണ്ട്.കേരളത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ഏറെ പ്രതീക്ഷയുണ്ട്. നവകേരളം യാഥാർത്ഥ്യമാവുന്നതോടെ കേരള മോഡൽ ലോകത്തിനുതന്നെ മാതൃകയാവും. ഗവർണറും സംസ്ഥാനവും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം എല്ലാ സംസ്ഥാനങ്ങളിലും അത്യന്താപേക്ഷിതമാണ്. കേരളത്തിൽ രണ്ടു ഭരണകാലത്തും ഈ അവസ്ഥ നിലനിന്നു. […]

National

ഭീഷണിയാകും എന്ന് കരുതുന്ന പ്രതിപക്ഷ നേതാക്കളെ ബി.ജെ.പി വേട്ടയാടുന്നു : എച്ച്.ഡി കുമാരസ്വാമി

  • 4th September 2019
  • 0 Comments

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ അറസ്റ്റിലായ ശിവകുമാറീനു പിന്തുണയുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഭീഷണിയാകും എന്ന് കരുതുന്ന പ്രതിപക്ഷ നേതാക്കളെ ബി.ജെ.പി വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി തെരുവിലിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബെംഗളൂരു, മൈസൂരു പാതയടക്കം മണിക്കൂറുകളോളം ഉപരോധിച്ചു. കര്‍ണാടക ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറിഞ്ഞു. ഒരു ദിവസം പോലും വിശ്രമം അനുവദി ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലുകൾക്ക് ശേഷം എന്നിട്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡി.കെ ശിവകുമാര്‍ സഹകരിച്ചില്ലെന്ന് പറയുന്നത് […]

error: Protected Content !!