കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അവാര്‍ഡ് ടീം വെല്‍ഫെയര്‍ ബ്ലഡ് ഡോണേഴ്‌സ് കളക്റ്റീവിന്
തിരുവനന്തപുരം: രക്തദാന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ സംസ്ഥാനതല അവാര്‍ഡിന് ടീം വെല്‍ഫെയര്‍ ബ്ലഡ് ഡോണേഴ്‌സ് കളക്റ്റീവിനെ തെരഞ്ഞെടുത്തു. തിരുവന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍, ശ്രീചിത്ര, മെഡിക്കല്‍ കോളേജ് എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. തിരുവനന്തപുരം നന്ദാവനം എ.ആര്‍ ക്യാമ്പില്‍വെച്ച് നടന്ന ചടങ്ങില്‍ ആരോഗ്യമ മന്ത്രി കെ.കെ ശൈലജ ടീച്ചറില്‍നിന്ന് ടീം വെല്‍ഫെയര്‍ ബ്ലഡ് ഡോണേഴ്‌സ് കളക്റ്റീവ് ജില്ലാ കോഡിനേറ്റര്‍ ഷാജി അട്ടക്കുളങ്ങര അവാര്‍ഡ് ഏറ്റുവാങ്ങി.








