മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന ജലജ വീണ്ടും സിനിമയില്‍ തിരിച്ചെത്തുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക്കിലൂടെയാണ് ജലജയുടെ തിരിച്ചുവരവ്. 25 കോടി മുതല്‍ മുടക്കില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ടേക്ക് ഓഫിലൂടെ ദേശീയ അവാര്‍ഡ് നേടിയ സന്തോഷ് രാമനാണ് ചിത്രത്തിന്റെ കലാസംവിധാനം. സാനു ജോണ്‍ വര്‍ഗീസ് ആണ് മാലിക്കിന്റെ ക്യാമറ. സുഷിന്‍ ശ്യാം സംഗീതം. അന്‍വര്‍ അലി ഗാനരചന നിര്‍വഹിക്കുന്നു.
1978 ല്‍ ജി അരവിന്ദന്റെ ‘തമ്പ്’ എന്ന ചിത്രത്തിലൂടെയാണ് ജലജ സിനിമാ ലോകത്തെത്തുന്നത്. പിന്നീടങ്ങോട്ട് പത്തുവര്‍ഷക്കാലം മലയാള സിനിമയിലെ സജീവ സാനിധ്യമായിരുന്നു. ടേക്ക് ഓഫ് ടീം വീണ്ടും ഒന്നിക്കുന്ന മാലിക്കില്‍ ഫഹദ് ഫാസിലാണ് നായകന്‍, നിമിഷ സജയന്‍ ആണ് നായിക. ചിത്രത്തില്‍ ബിജു മേനോന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, അപ്പാനി ശരത്ത്, ഇന്ദ്രന്‍സ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

