മലയാളത്തിലെ മിന്നും താരം ജലജ സിനിമയില്‍ തിരിച്ചെത്തുന്നു
മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന ജലജ വീണ്ടും സിനിമയില്‍ തിരിച്ചെത്തുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക്കിലൂടെയാണ് ജലജയുടെ തിരിച്ചുവരവ്. 25 കോടി മുതല്‍ മുടക്കില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടേക്ക് ഓഫിലൂടെ ദേശീയ അവാര്‍ഡ് നേടിയ സന്തോഷ് രാമനാണ് ചിത്രത്തിന്റെ കലാസംവിധാനം. സാനു ജോണ്‍ വര്‍ഗീസ് ആണ് മാലിക്കിന്റെ ക്യാമറ. സുഷിന്‍ ശ്യാം സംഗീതം. അന്‍വര്‍ അലി ഗാനരചന നിര്‍വഹിക്കുന്നു. 1978 ല്‍ ജി അരവിന്ദന്റെ ‘തമ്പ്’ എന്ന ചിത്രത്തിലൂടെയാണ് ജലജ സിനിമാ ലോകത്തെത്തുന്നത്. […]
