നിര്യാതനായി
മലയമ്മ: കിഴക്കലുമ്മാരത്ത് മുഹമ്മദ് മുസ്ല്യാർ എന്ന ബാവ മുസ്ല്യാർ (77) നിര്യാതനായി.ഭാര്യ ഫാത്തിമ്മ, മക്കൾ: മൈമൂന, ജലീൽ, മുഹ്സിന ,മരുമക്കൾ: അബ്ദുളള ( അമ്പലക്കണ്ടി ), ഷബ്ന (പയമ്പ്ര) ഷാജി കൂമ്പാറ
മലയമ്മ: കിഴക്കലുമ്മാരത്ത് മുഹമ്മദ് മുസ്ല്യാർ എന്ന ബാവ മുസ്ല്യാർ (77) നിര്യാതനായി.ഭാര്യ ഫാത്തിമ്മ, മക്കൾ: മൈമൂന, ജലീൽ, മുഹ്സിന ,മരുമക്കൾ: അബ്ദുളള ( അമ്പലക്കണ്ടി ), ഷബ്ന (പയമ്പ്ര) ഷാജി കൂമ്പാറ
കൊടുവള്ളി: ഉത്സവാന്തരീക്ഷത്തില്‍ കൊടുവള്ളി സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കം ഷോപ്പിങ് കോംപ്ലക്സിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ നിര്‍വഹിച്ചു. കാരാട്ട് റസാഖ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സോവനീര്‍ പ്രകാശനവും ലൈബ്രറി ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. ബാങ്ക് സെക്രട്ടറി എ ജയശ്രീ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പത്മശ്രീ കെ.കെ.മുഹമ്മദിനുള്ള ഉപഹാരം അദ്ദേഹത്തിന്റെ ഭാര്യ റാബിയ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി.രാമചന്ദ്രന്‍, മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പ്രാധാന്യം നല്‍കുന്നത്. അവാര്‍ഡ് നേടിയ […]
കുന്ദമംഗലം: കുന്ദമംഗലം പിലാശ്ശേരിയിൽ നിന്നു 450 പാക്കറ്റ് ഹാൻസ് കുന്ദമംഗലം പോലീസാണ് പിടികൂടിയത്. പിലാശ്ശേരി ബിൻസിത്തിൽ നിന്നാണ് ഹാൻസ് കണ്ടെടുത്തത്. പിലാശ്ശേരി സ്കൂളിന് സമിപത്ത് ബസ് വെയിൻറിംഗ് ഷെഡിൽനിന്നാണ് എസ് ഐ സുരേഷ് ബാബു, എസ് ഐ.സാജൻ പോലീസുകാരായമിഥുൻ, ഗിരീഷ് ,ബിനേഷ് കുമാർ, വിജേഷ്, എന്നിവർ ചേർന്ന് പിടികൂടിയത്.. കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മൂന്ന് പേർക്കെതിരെയും കേസ്സെടുത്തു. സിറ്റി പോലീസ് കമ്മിഷണറുടെ ആന്റി നർക്കോട്ടിക്ക് സ്കോഡ് അംഗങ്ങളായ ഷാഫി, അഖിലേഷ്, ജിനേഷ് എന്നിവരുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് പരിശോധന […]
ടബ്ൾ സെവൻ മൊബെയിൽ ഷോപ്പിൽ നിന്നാണ്റീചാർജ് ചെയ്യാൻ എത്തിയ ആൾ മോഷണം നടത്തിയത്. പിലാശ്ശേരി ശ്രീരൂപ് 37 അരീക്കാട്അഷ്റഫ്48 എന്നിവർ ചേർന്നാണ് അപ’ഹരിച്ചത്.നിരവധി കളവ് കേസ്സുകളിൽ പ്രതികളാണ് ഇരുവരും കുന്ദമംഗലം പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.
നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെതിരെ രൂക്ഷമായ ആരോപണവുമായി യുവതി രംഗത്ത്. സമൂഹത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സന്തോഷ് പണ്ഡിറ്റ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് അനൂജ എന്ന യുവതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് ഇപ്പോൾ നവമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. സാധാരണക്കാരില്‍ നിന്നും പണം പിരിച്ചെടുത്തു അനൂജയും സുഹൃത്തുകളും നടത്തിയ പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ സന്തോഷ് പണ്ഡിറ്റ് ആ പരിപാടി സ്വന്തം പേരിലാക്കി മാറ്റിയെന്നാണ് യുവതി പ്രധാനമായും ആരോപിക്കുന്നത്. സന്തോഷ് പണ്ഡിറ്റ് നടത്തുന്ന 85 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇത്തരത്തിൽ ഉള്ളതാണെന്നും അനൂജ […]
ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം കോഹ്‌ലിയ്ക്ക് നഷ്ടമായി. ഓസീസ് താരം മുൻപ് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന സ്റ്റീവ് സ്മിതാണ് നിലവിൽ തലപ്പത്ത് . ഇന്ത്യന്‍ നായകന്‍ രണ്ടാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു ഒരു വര്‍ഷത്തെ വിലക്കിന് ശേഷം ടെസ്റ്റ് കളിക്കാനെത്തിയ സ്മിത്തിന് ഇരട്ടിമധുരമായി മാറി ഈ നേട്ടം. ആഷസിലെ തകർപ്പൻ പ്രകടനം സ്മിത്തിനെ തുണച്ചപ്പോൾ വെസ്റ്റിൻഡീസുമായുള്ള പരമ്പരയിലെ മോശം പ്രകടനം കോഹ്‌ലിയ്ക്ക് വിനയായി പുതിയ റാങ്കിംഗില്‍ 904 പോയിന്റാണ് സ്മിത്തിന് ഉളളത്. കോഹ്ലിയാകട്ടെ ഒരു പോയിന്റ് പുറകിലാണ് […]
കുന്ദമംഗലം : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി നടപ്പില്‍ വരുത്തുന്ന ഹൈടെക്ക് സ്കൂള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ട് മുതല്‍ പന്ത്രണ്ട് വരെ ക്ലാസ് മുറികളും ഹൈടെക്ക് ലാബ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളും ഹൈടെക്ക് ആക്കുന്നതിന് നടപടി സ്വീകരിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം നിയോജകമണ്ഡലത്തിലെ എട്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലായി ലാപ് ടോപ്പ് -373, പ്രൊജക്ടര്‍ -294, മൗണ്ടിംഗ് ഉപകരണങ്ങള്‍ -284, 43 ഇഞ്ച് ടി.വി – 21. മള്‍ട്ടി […]
ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ഓട്സ്. ചെറുപ്പക്കാര്‍ക്കും പ്രായം ചെന്നവര്‍ക്കും ആരോഗ്യം സംരക്ഷിക്കാനും മെച്ചപ്പെടുത്താനും മികച്ച ഒരു ആഹാരം കൂടിയാണിത്. വൈറ്റമിനുകൾ, മിനറൽ, ആന്റിക്സിഡന്റ്, ഫൈബര്‍ എന്നിവ ഓട്‌സില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദഹനത്തെ ത്വരിതപ്പെടുത്തി വിശപ്പുമാറിയെന്ന തോന്നൽ ഉണ്ടാക്കാനും വിശപ്പടക്കാനുമുള്ള കഴിവും ഓട്സിനുണ്ട്. പതിവായി വ്യായായം ചെയ്യുന്നവര്‍ക്കും മസിലുകള്‍ ബലപ്പെടുത്താനും ഓട്‌സ് ഉത്തമ ആഹാരമാണ്. കാന്‍സര്‍ ചെറുത്തു നില്‍ക്കാനുള്ള കഴിവ് ഓട്‌സിനുണ്ട്. ഇത് ശരീരത്തിലെ ബൈല്‍ ആസിഡുകളെ തടഞ്ഞ് ശരീരത്തിലെ വിഷാംശം കുറയ്‌ക്കുന്നു. അസിഡിറ്റി കുറയ്‌ക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ […]
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളം കൈമാറി നഴ്സ് ലിനിയുടെ ഭർത്താവ് സജീഷ്. ലിനിയുടെ മരണശേഷമാണ് സജീഷിന് സർക്കാർ ജോലി ലഭിച്ചത്. സജീഷ് ഇപ്പോൾ കൂത്താളി പി.എച്ച്.സി യിൽ ക്ലർക്കായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ മാസത്തെ ശമ്പളമാണ് സജീഷ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാൻ തയ്യാറായത്. cനിപ രോഗിയെ ചികിത്സിക്കുന്നതിനിടെ മരിച്ച നഴ്സ് ലിനിക്ക് മരണാനന്തര ബഹുമതിയായി മാതൃഭൂമിയുടെ പ്രഥമ ആരോഗ്യ പുരസ്കാരം സമർപ്പിക്കുന്ന ചടങ്ങിൽവെച്ച് തുക എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് കൈമാറി. ലിനിയുടെ […]
കുന്ദമംഗലം : നാലുമാസം മുമ്പ് നവീകരണ പ്രവൃത്തി പൂർത്തിയാക്കിയ കുന്ദമംഗലത്തെ ഓട്ടോബേ തകർന്നു. പഞ്ചായത്തിന്റെ നിർമ്മാണ പ്രവർത്തിയിലെ അപാകതയോ കരാറുകാരന്റെ അനാസ്ഥയോ ആവാം ഇതിനു കാരണമെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ പറഞ്ഞു. നിലവിലെ അവസ്ഥയിൽ ഈ വഴി വാഹനങ്ങൾ കടന്നു പോയാൽ കുറഞ്ഞ മാസത്തിനുള്ളിൽ തന്നെ പൂർണമായും ഓട്ടോ ബേ തകരുരുമെന്ന് തൊഴിലാളികൾ പറയുന്നു. കേടായ ബേയിലൂടെ ഓട്ടോ ഓടുന്നതിനാൽ വലിയ നഷ്ടമാണ് തൊഴിലാളികൾക്കുണ്ടാകുന്നത്. മലിനജലം കെട്ടിനിൽക്കുന്നത് പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നുണ്ട്.