കോഴിക്കോട്; സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എല്‍.ഡി.എഫ്. മലപ്പുറത്തും കോഴിക്കോട്ടുമാണ് എല്‍ഡിഎഫ് നേട്ടം കൊയ്തത്. 10 ജില്ലയിലെ 27 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നിരുന്നത്.
ബാലുശ്ശേരി കോട്ടൂര്‍ പഞ്ചായത്ത് 17ാം വാര്‍ഡില്‍ 255 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.പി.ഐ.എമ്മിലെ വി.കെ അനിത വിജയിച്ചത്
മലപ്പുറം മങ്കട പഞ്ചായത്ത് കോഴിക്കോട്ട് പറമ്പ് വാര്‍ഡില്‍ 357 വോട്ടിന് എല്‍.ഡി.എഫിലെ സി.പി നസീറയും വിജയിച്ചു.
അതേസമയം കുന്ദമംഗംലം പൂവാട്ട് പറമ്പ് ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടി.905 വോട്ട് ഭൂരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചത്.

