പട്ടികജാതി കോളനികളിലെ പ്രവൃത്തികൾ പൂർത്തീകരണത്തിലേക്ക്
കുന്ദമംഗലം : കുന്ദമംഗലം നിയോജക മണ്ഡലത്തിൽ ഭരണാനുമതി ലഭിച്ച പട്ടികജാതി കോളനികളിലെ വികസന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് തീരുമാനമായി. അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപയുടെ വീതം ഭരണാനുമതി ലഭ്യമാക്കിയ ആമ്പ്രമ്മൽ കോളനി, എ.കെ.ജി കോളനി, ഭൂദാനം കോളനി എന്നിവയുടെ പ്രവൃത്തികൾ സംബന്ധിച്ച് കുന്ദമംഗലം ബ്ലോക്ക് ഓഫീസിൽ എം.എൽ.എ വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ എ.കെ ഷൗക്കത്ത്, ചാത്തമംഗലം […]









