ദുബായിയിലെ ബസ് അപകടം; മരിച്ചവരില്‍ ആറുമലയാളികള്‍; മരണസംഖ്യ പതിനേഴ് ആയി

0
136

ദുബായ്: അവധി കഴിഞ്ഞ് വരികയായിരുന്ന ആളുകളുമായി സഞ്ചരിച്ച ബസ് സൈന്‍ബോര്‍ഡില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ആറ് മലയാളികളും. ഇതില്‍ നാലുപേരെ തിരിച്ചറിഞ്ഞു.

തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, വാസുദേവ്, തിലകന്‍, ജമാലൂദ്ദീന്‍ എന്നിവരാണ് തിരിച്ചറിഞ്ഞ മലയാളികള്‍. ഇതൊടെ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനേഴായി. ഇതില്‍ പത്തുപേര്‍ ഇന്ത്യക്കാരാണ്.

കഴിഞ്ഞ ദിവസമാണ് ദുബായിക്ക് സമീപം ഷേഖ് മുഹമ്മദ് ബിന്‍ സിയാദ് റോഡില്‍ വെച്ചുണ്ടായ അപകടത്തിലാണ് ആളുകള്‍ കൊല്ലപ്പെട്ടത്.ഒമാനില്‍ നിന്ന് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 31 ആളുകള്‍ ഉണ്ടായിരുന്നതായി ദുബയ് പൊലീസ് വ്യക്തമാക്കിയിരുന്നു.

പെരുന്നാളിന് ശേഷം അവധി കഴിഞ്ഞ് വരികയായിരുന്നവരാണ് ബസില്‍ ഉണ്ടായിരുന്നത്. മരിച്ചവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here