Local

കേരള മദ്രസാദ്ധ്യാപക ക്ഷേമനിധി; സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2019 മാര്‍ച്ച് മാസം നടന്ന എസ്എസ്എല്‍സി, പ്ലസ് ടു തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അംഗത്വ കാര്‍ഡ്, മാര്‍ക്ക് ലിസ്റ്റ്, വിഹിതമടച്ച വിവരം എന്നിവ സഹിതം ജൂണ്‍ 30 നകം മാനേജര്‍, കേരള മദ്രസാധ്യാപക ക്ഷേമനിധി, പുതിയറ Po, കോഴിക്കോട് 673 004 എന്ന വിലാസത്തില്‍ അയക്കണം ഫോണ്‍ […]

Local

ഹെവന്‍സ് ഖുര്‍ആനിക് പ്രീ സ്‌കൂളില്‍ പ്രവേശനോത്സവം നടന്നു

കുന്നമംഗലം : ഹെവൻസ് ഖുർആനിക് പ്രീ സ്കൂൾ പ്രവേശനോത്സവം ഉദ്‌ഘാടനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മൽ നിർവഹിച്ചു. മാക്കൂട്ടം ചാരിറ്റബിൾ ആൻഡ് എജുക്കേഷനൽ ട്രസ്റ്റ് ചെയർമാൻ ഇ.പി. ലിയാഖത്ത് അലി അധ്യക്ഷത വഹിച്ചു. ഹെവൻസ് പദ്ധതിയെ കുറിച്ച് വിശദീകരണം മാനേജർ എം. സിബ്ഹത്തുള്ള നിർവ്വഹിച്ചു. മസ്ജിദുൽ ഇഹ്‌സാൻ സിക്രട്ടറി സി.അബ്ദുറഹ്മാൻ, ട്രസ്റ്റ് മെമ്പർമാരായ എൻ. ദാനിഷ്, കെ.കെ. അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. ലീം സി. ഖിറാഅത്ത് നടത്തി. റിജിയ, നസ് വ, ആയിഷ […]

Local

മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ്പരിശോധന;43 ബസ്സുകള്‍ക്കെതിരെ കേസ്

കോഴിക്കോട് : ജില്ലയിലെ കോഴിക്കോട്, വടകര, നാദാപുരം, ഫറോക്ക് എന്നിവിടങ്ങളിലെ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന നടത്തി. ഇതുവരെ 124 ബസ്സുകള്‍ പരിശോധിച്ചതില്‍ 43 ബസ്സുകള്‍ക്കെതിരെ വിവിധ വകുപ്പുകളില്‍ കേസെടുത്തു. പ്രവര്‍ത്തനക്ഷമമല്ലാത്തതും വിഛേദിച്ചതുമായ നിലയിലുളള സ്പീഡ് ഗവര്‍ണ്ണര്‍, സംവരണ സീറ്റുകള്‍ പ്രദര്‍ശിപ്പിക്കാത്തത്, ചവിട്ടുപടിയുടെ ഉയരക്കൂടുതല്‍, വൈപ്പര്‍, ലൈറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനക്ഷമത, സീറ്റുകള്‍, സൈഡ് ഷട്ടര്‍, നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് വേണ്ടിയുളള ഹാന്റ് ഗ്രിപ്പ്, ചവിട്ടുപടി എന്നിവ സംബന്ധിച്ച ദ്രുതപരിശോധനയാണ് ബസ് […]

Kerala

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം;ജില്ലയില്‍ ബോധവത്കരണ പരിപാടികള്‍ നടത്തി

കോഴിക്കോട് : അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു ജില്ലയില്‍ കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി മേഖലകളില്‍ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ശരണബാല്യം പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, തൊഴിലും നൈപുണ്യവും വകുപ്പ്, ജില്ലാ ലീഗല്‍ സെര്‍വീസസ് അതോറിറ്റി, ചൈല്‍ഡ് ലൈന്‍, ജുവനൈല്‍ വിംഗ്, ബച്പന്‍ ബചാവോ ആന്ദോളന്‍ എന്നീ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കോഴിക്കോട് മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡില്‍ നടന്ന പരിപാടി ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് ഉദ്ഘാടനം ചെയ്തു. ജില്ലാ […]

Kerala

മാലിന്യത്തില്‍ നിന്ന് വൈദ്യുതി: മുഖ്യമന്ത്രി പുരോഗതി വിലയിരുത്തി

കോഴിക്കോട് : സംസ്ഥാനത്ത് കേന്ദ്രീകൃത മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ഏഴ് ജില്ലകളിലാണ് മാലിന്യത്തില്‍ നിന്ന് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. ഇതിനാവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് ഞെളിയന്‍ പറമ്പില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. സമയബന്ധിതമായി പ്ലാന്റുകള്‍ പൂര്‍ത്തിയാക്കണമെന്ന് തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍, ചീഫ് സെക്രട്ടറി ടോം […]

Kerala

നിപ സമരത്തിനോട് സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ സർക്കാരിന്റെ കണ്ണുതുറപ്പിക്കാൻ നട്ടുച്ചക്ക് ചൂട്ട് കത്തിച്ച് പ്രതിഷേധം

കോഴിക്കോട്: പ്രതിഷേധ ജ്വാലതീർത്ത് നിപ സമരം 17 ദിവസം പിന്നിടുന്നു നിപ തൊഴിലാളികൾ 17 ദിവസമായ്മെ ഡിക്കൽകോളേജിന്റെമുൻമ്പിൽ ഐ.എൻ.ടി.യു.സി.യുടെനേതൃത്വത്തിനടത്തിവരുന്നനിരാഹാരസമരം കണ്ടില്ലെന്ന് നടിക്കുന്ന സർക്കാറിന്റെ കണ്ണ് തുറപ്പിക്കാൻ നടുച്ചക്ക് ചൂട്ട് കത്തിച്ച് വെളിച്ചം പകർത്തി പ്രതിഷേധിച്ചു. നിപ സമരത്തെ കാണാതെ പോയാൽസർക്കാറിന് വലിയ വിലകൊടുക്കേണ്ടി വരുമെന്ന്മുൻഎം.എൽ.എയും ദലിത് ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ, യു. സി.രാമൻ അഭിപ്രായ്ട്ടു. ഇന്നത്തെ സമരം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം സമര സമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അദ്ധ്യക്ഷം വഹിച്ചു. കേരള ദലിത് ഫെഡറേഷൻ […]

Local

ആനപ്പാറയിലെ വാഹനാപകം; ബീരാന്‍ കോയ മരണപ്പെട്ടു

കുന്ദമംഗലം: കുന്ദമംഗലം ആനപ്പാറയില്‍ ഉണ്ടായ വാഹനപകടത്തില്‍ പരിക്കേറ്റ ചാത്തമംഗലം വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി ചെനപ്പം കുഴിയില്‍ ബീരാന്‍ കോയ (62) വൈകുന്നേരം മെഡിക്കല്‍ കോളേജില്‍ വെച്ചു മരണപെട്ടു. മെഡിക്കല്‍ കോളേജ് റിട്ടയേര്‍ഡ് സ്റ്റാഫാണ്. മയ്യിത്ത് നിസ്‌കാരം സമയം ഉറപ്പായിട്ടില്ല.

Trending

ചൊവ്വാഴ്ച സംസ്ഥാനത്ത് വാഹനപണിമുടക്ക്

കോഴിക്കോട്: ജൂണ്‍ 18 ചൊവ്വാഴ്ച സംസ്ഥാനത്ത് വാഹനപണിമുടക്ക്. ബസ്, ഓട്ടോ, ലോറി, ടാക്‌സി വാഹനങ്ങളാണ് പണിമുടക്കുന്നത്. ജി.പി.എസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനം. വിവിധ സംഘടനകളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

Health & Fitness

എലിപ്പനിക്കെതിരെ ജാഗ്രത വേണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോഴിക്കോട്: മഴക്കാലാരംഭത്തോടെ ജില്ലയില്‍ എലിപ്പനി വ്യാപകമാകാന്‍  സാധ്യതയുള്ളതിനാല്‍ എല്ലാവരും എലിപ്പനിക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെനന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  കൃഷിപ്പണിയില്‍ ഏര്‍പ്പെടുന്നവര്‍, വെള്ളക്കെട്ടില്‍ ജോലി ചെയ്യുന്നവര്‍, തൊഴിലുറപ്പ് പദ്ധതിയില്‍ ഏര്‍പ്പെടുന്നവര്‍, മൃഗപരിപാലകര്‍, എന്നിവര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്. ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയ മൂലമാണ് എലിപ്പനി രോഗമുണ്ടാകുന്നത്.  കാര്‍ന്നുതിന്നുന്ന ജീവികളായ എലി, അണ്ണാന്‍ എന്നിവയും കന്നുകാലികളും ഇതിന്റെ രോഗാണുവാഹകരാണ്.  ഈ ജീവികളുടെ മൂത്രമോ അതുകലര്‍ന്ന മണ്ണോ വെള്ളമോ വഴിയുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകരുന്നത്.   പനി, തലവേദന, പേശീവേദന, കണ്ണിന് […]

Kerala

തണലൊരുക്കാന്‍ ഖത്തറിന്റെ കാരുണ്യം. സഹപാഠിക്കൊരു വീടിന് സഹായഹസ്തം കൈമാറി

വെറ്റിലപ്പാറ:തലചായ്ക്കാനൊരു കൂരപോലുമില്ലാത്ത കളിക്കൂട്ടുകാരുടെ കണ്ണീരൊപ്പാന്‍ സഹപാഠികളും സ്‌കൂള്‍ അധികൃതരും കൈകോര്‍ത്തപ്പോള്‍ സഹായവുമായി ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ജനറേഷന്‍ അമേസിംഗ് ടീമും വെറ്റിലപ്പാറയിലെത്തി. വെറ്റിലപ്പാറ ഗവണ്‍മെന്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘സഹപാഠിക്കൊരു വീട്’ പദ്ധതിയിലേക്കാണ് ഖത്തറിന്റെ കാരുണ്യ ഹസ്തമെത്തിയത്.2022 ലോകകപ്പിനോടനുബന്ധിച്ച് നടക്കുന്ന ജനറേഷന്‍ അമേസിംഗ് കോച്ചിംഗില്‍ പങ്കെടുക്കുന്നവരും കോച്ചുമാരും സമാഹരിച്ച സഹായധനം ചാലില്‍ അബ്ദു മാസ്റ്റര്‍ മുന്‍ ഹെഡ്മാസ്റ്റര്‍ മോഹന്‍ദാസിന് കൈമാറി. വെറ്റിലപ്പാറ ഗവ. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയിലെ ജനറേഷന്‍ അമേസിംഗ് വര്‍കേഴ്‌സ് അംബാസിഡര്‍ സി.പി സാദിഖ് റഹ്മാന്‍ […]

error: Protected Content !!