News

സൈബര്‍ പോലീസിന്റെ ഓണ്‍ലൈന്‍ ക്വിസ് മത്സരം ഇന്ന്

  • 19th September 2019
  • 0 Comments

കോഴിക്കോട്; കേരള പോലീസ് സൈബര്‍ ഇയര്‍ 2019 ന്റെ ഭാഗമായി സൈബര്‍ പോലീസ് കോഴിക്കോട് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ക്വിസ് മത്സരം, ഇന്ന് 19/09/2019 വൈകുന്നേരം 07:00 മണിക്ക് നടക്കുന്നു. താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് വഴി ക്വിസില്‍ പങ്കെടുക്കാം, കൃത്യം 7:00 മണിക്ക് ഈ ലിങ്ക് ആക്റ്റീവ് ആവും, കൂടുതല്‍ വിവരങ്ങള്‍ക്ക് ലിങ്ക് സന്ദര്‍ശിക്കുക

Kerala Local

വന്യജീവിവാരാഘോഷം – 2019 പോസ്റ്റര്‍ രചനാ മത്സരം

  • 19th September 2019
  • 0 Comments

വന്യജീവിവാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പ് വന്യജീവിസംരക്ഷണ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി പൊതുജനങ്ങള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കും. വാട്ടര്‍കളര്‍, പോസ്റ്റര്‍, അക്രിലിക്എന്നീ മാധ്യമങ്ങള്‍ ഉപയോഗിച്ച് പോസ്റ്ററുകള്‍ എ 3 വലിപ്പത്തിലുള്ള പേപ്പറില്‍ ലാന്‍സ്‌കേപ്പ് ആയി രൂപകല്‍പ്പന ചെയ്യണം. അല്ലാത്തവ മത്സരയോഗ്യമല്ല. ആകര്‍ഷകവും ചിന്തനീയവുമായ ജൈവവൈവിധ്യ സംരക്ഷണ സന്ദേശമാണ് വിഷയമായി തിരഞ്ഞെടുക്കേണ്ടത്. അപേക്ഷ അയക്കുന്ന കവറിനു പുറത്ത് പോസ്റ്റര്‍ രചനാ മത്സരം -2019 എന്ന് രേഖപ്പെടുത്തണം. എന്‍ട്രി അയയ്ക്കുന്ന ആളിന്റെ പൂര്‍ണ്ണമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, എന്നിവ ഉള്ളടക്കം ചെയ്തിരിക്കണം. പോസ്റ്ററുകളില്‍ […]

Kerala

ട്രെയിന്‍ യാത്രക്കിടയില്‍ മാവൂര്‍ അടുവാട് സ്വദേശിയെ കാണ്‍മാനില്ല

  • 19th September 2019
  • 0 Comments

മാവൂര്‍: ട്രെയിന്‍ യാത്രക്കിടെ മാവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ കാണാതായി. അടുവാട് കോട്ടക്കുന്നുമ്മല്‍ വാസു – വിജയകുമാരിയുടെ മകന്‍ അഭിനവിനെ (19) യാണ് സെപ്റ്റംബര്‍ 15 മുതല്‍ കാണാതായത്. തമിഴ്‌നാട് ഈറോഡ് പ്രൈവറ്റ് കോളേജില്‍ മെക്കാനിക് എഞ്ചീനിയറിംഗ് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ്. വീട്ടില്‍ വന്ന് പഠന സ്ഥലത്തേക്ക് മംഗലാപുരം-ചെന്നൈ എഗ്‌മോര്‍ എക്സ്സ് പ്രസ്സില്‍ തിരിച്ച് പോകും വഴിയാണ് അഭിനവിനെ കാണാതാവുന്നത്. കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ഞായറാഴ്ച രാവിലെ 11 മണിക്ക് ട്രയിന്‍ കയറിയ അഭിനവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ […]

Local

നിര്യാതയായി

  • 19th September 2019
  • 0 Comments

പീടികപറമ്പത്ത് പുറായില്‍ അമ്മു ( 85) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കോരപ്പന്‍ മക്കള്‍; പ്രവീണ്‍, രാജന്‍, പ്രസാദ്, ലീല, പ്രമീള

Kerala News

ഗോ എയര്‍ കണ്ണൂര്‍-കുവൈത്ത് സര്‍വീസ് ആരംഭിച്ചു

  • 19th September 2019
  • 0 Comments

കൊച്ചി : ഗോ എയറിന്റെ കണ്ണൂരില്‍ നിന്നുള്ള പ്രതിദിന കുവൈത്ത് സര്‍വീസ് ആരംഭിച്ചു. എയര്‍ബസ് എ-320 വിമാനമാണ് സര്‍വീസാരംഭിച്ചത്. 6,999 രൂപ മുതലാരംഭിക്കുന്ന ടിക്കറ്റ് പ്രഥമ ദിനം തന്നെ വിറ്റു തീര്‍ന്നു. രാവിലെ ഏഴു മണിക്കു പുറപ്പെടുന്ന വിമാനം കുവൈത്ത് വിമാനത്താവളത്തില്‍ പ്രാദേശിക സമയം 9.30ന് എത്തിച്ചേരും. ഇതേവിമാനം രാവിലെ 10.30ന് തിരിച്ച് പ്രാദേശിക സമയം വൈകിട്ട് 6ന് കണ്ണൂരില്‍ എത്തും. വിമാനത്തിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയരക്റ്റര്‍ വി […]

Entertainment

ഓട്ടോഗ്രാഫ് വാങ്ങിയ ശേഷം കുട്ടികളുടെ ചോദ്യം കേട്ട് നിവിൻ ഞെട്ടി, അജു വര്‍ഗീസിന്റെ പോസ്റ്റ് വൈറലാകുന്നു

  • 19th September 2019
  • 0 Comments

ഓട്ടോഗ്രാഫ് വാങ്ങിയ ശേഷം നടന്‍ നിവിന്‍പോളിയോട് ഇത് ആരാണെന്ന് ചോദിക്കുന്ന കുട്ടികളുടെ വീഡിയോ പങ്കുവെച്ച് അജു വര്‍ഗീസ്. ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്റെ ചെന്നൈയിലെ ഷൂട്ടിങ് ലൊക്കേഷനിടെ ഉണ്ടായ സംഭവമാണ് അജു വര്‍ഗീസ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. രണ്ട് കുട്ടികള്‍ ചേര്‍ന്ന് നിവിന് അടുത്തെത്തി ഓട്ടോഗ്രാഫ് വാങ്ങിക്കുന്നു. കൂട്ടത്തില്‍ ഒരു കുട്ടി ഇതാരാണെന്ന് ചോദിക്കുമ്പോള്‍ മറ്റേ കുട്ടി ഹീറോ എന്ന് പറയുന്നു. ഓട്ടോഗ്രാഫ് ഒപ്പിട്ട ശേഷം ‘ഞാനാരാണെന്നാണ് ‘അവര്‍ ചോദിച്ചതെന്ന് ചിരിച്ചുകൊണ്ട് നിവിന്‍ പറയുന്നതാണ് […]

Kerala

സംസ്ഥാനത്ത് ഇന്നുമുതല്‍ വാഹന പരിശോധന കര്‍ശനം

  • 19th September 2019
  • 0 Comments

സംസ്ഥാനത്ത് ഇന്നുമുതല്‍ വാഹന പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത വകുപ്പ്. ഗതാഗത സെക്രട്ടറിയും കമ്മിഷണറുമാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഗതാഗത നിയമലംഘനം നടത്തുന്ന കേസുകള്‍ക്ക് പിഴ ചുമത്താതെ കോടതിക്ക് വിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മോട്ടോര്‍ വാഹനനിയമ പ്രകാരം നിയമലംഘനങ്ങള്‍ക്ക് ബോധവത്കരണം മാത്രമായി നടത്തിയിരുന്നു. എന്നാലിത് നിയമലംഘനം വ്യാപകമായി നടക്കുന്നതിന് കാരണമായതായി കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് സാധാരണപോലുള്ള വാഹന പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയത്.

Kerala News

തെരുവ് നായ്ക്കളുടെ ആക്രമണം; ആലപ്പുഴയിൽ ഒറ്റ ദിവസം പരിക്കേറ്റത് 38 പേർക്ക്

  • 19th September 2019
  • 0 Comments

ആലപ്പുഴ നഗരത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഒറ്റ ദിവസം 38 പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചമുതലായിരുന്നു നായകളുടെ ആക്രമണമുണ്ടായത്. നഗരത്തിലെ ആലപ്പുഴ കെഎസ്ആർടിസി പരിസരം, ബോട്ട് ജെട്ടി, കല്ലുപാലം, തത്തംപള്ളി, ജില്ലാക്കോടതിപ്പാലം, മുല്ലയ്ക്കൽ ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്. നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. തുടർന്ന് വിദഗ്ധ ചികിത്സ ആവശ്യമുള്ള 14 പേരെ വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. നഗരത്തിൽ സ്കൂൾ, ഓഫിസ് പ്രവർത്തിസമയം അവസാനിച്ച് പാതയോരങ്ങളിൽ തിരക്ക് ആരംഭിച്ചതോടെ നായയുടെ […]

Kerala

പാലാരിവട്ടം പാലം; മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്‌തേക്കും

  • 19th September 2019
  • 0 Comments

തിരുവനന്തപുരം: പാലാരിവട്ടം പാലത്തില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് വി.കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. വിഷയത്തില്‍ മുന്‍ മന്ത്രിയായ ഇബ്രാഹിം കുഞ്ഞിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇബ്രാഹിം കുഞ്ഞിനെതിരെ ശക്തമായ തെളിവുണ്ടെന്ന് വിജിലന്‍സ് അറിയിച്ചു മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയാണ് നടന്നതെന്ന് ടി.ഒ സൂരജ് പറഞ്ഞിരുന്നു.

Local

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം

  • 19th September 2019
  • 0 Comments

കൈത്തറി വസ്ത്രങ്ങളുടെ പ്രചരണാര്‍ത്ഥം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ചിത്രരചനാ മത്സരം സെപ്തംബര്‍ 29 ന് രാവിലെ ഒന്‍പത് മണി മുതല്‍ കണ്ടംകുളം ജൂബിലി ഹാളില്‍ നടത്തും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുളളവര്‍ www.handloompaintingkkd.ml എന്ന വെബ്‌സൈറ്റില്‍ സെപ്തംബര്‍ 24 നകം പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം -0495 2766563, താലൂക്ക് വ്യവസായ ഓഫീസ്, കോഴിക്കോട് – 0495 2766036, താലൂക്ക് വ്യവസായ ഓഫീസ്, വടകര-0496 2515166 […]

error: Protected Content !!