Kerala News

മരണവീട്ടിലേക്ക് റീത്തുമായി പോകുന്നതിനിടയിൽ വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു

  • 23rd September 2019
  • 0 Comments

തിരുവനന്തപുരം: മരണവീട്ടിലേക്ക് റീത്തുമായി പോകുന്നതിനിടയിൽ വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു. ഞായറാഴ്ച രാവിലെ 11.30-ന് ശിവഗിരി പാങ്ങോട് സംസ്ഥാന പാതയിൽ കരീപ്ര നടമേൽ ജങ്ഷന് സമീപത്താണ് അപകടം. വെള്ളിമൺ ഇടവട്ടം ചുഴുവൻചിറ സജീഷ് ഭവനിൽ സജീഷ്കുമാറിൻറെ മകൻ യദുകൃഷ്ണ(17)നാണ് മരിച്ചത്. മുന്നിലുണ്ടായിരുന്ന സ്കൂട്ടർ ഇടറോഡിലേക്ക് തിരിയുന്നതുകണ്ട് ബ്രേക്ക് ചെയ്ത ബൈക്ക് നിയന്ത്രണംവിട്ട് സ്കൂട്ടറിലും തുടർന്ന് വൈദ്യുത തൂണിലും ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വൈദ്യുത തൂണിൽ തലയിടിച്ച് പരിക്കേറ്റ യദുകൃഷ്ണനെ മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് മൂന്നോടെ മരിക്കുകയായിരുന്നു. […]

National

ഇന്ധന വില കുതിക്കുന്നു;വിലക്കയറ്റത്തിന് സാധ്യത

  • 23rd September 2019
  • 0 Comments

ഡല്‍ഹി; സൗദി അരാംകോയുടെ എണ്ണപ്പാടത്തിന് നേരെ യെമനിലെ ഹൂതികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവ്. ആറ് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയുമാണ് രാജ്യത്ത് വര്‍ധിച്ചത്. കോഴിക്കോട് ഇന്ധന വില: പെട്രോള്‍ ലിറ്ററിന് 73.82 രൂപയും ഡീസലിന് ലിറ്ററിന് 70.71 രൂപയുമാണ്. രാജ്യത്ത് ഇന്ധന വില ഉയരുന്നത് വിലക്കയറ്റത്തിന് കാരണമായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

Kerala News

വീണ്ടും മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

  • 23rd September 2019
  • 0 Comments

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ​യ്ക്ക് സാ​ധ്യ​തയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ചൊ​വാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​ക്ക് സാ​ധ്യ​തയെന്നും കേ​ന്ദ്രം. അ​റ​ബി​ക്ക​ട​ലി​ൽ, ഗു​ജ​റാ​ത്ത് തീ​ര​ത്തി​ന് മു​ക​ളി​ലാ​യി ഒ​രു തീ​വ്ര ന്യൂ​ന​മ​ർ​ദം രൂ​പം കൊ​ണ്ടി​ട്ടു​ണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചൊ​വാ​ഴ്ച നാ​ല് ജി​ല്ല​ക​ളി​ൽ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് ചൊ​വ്വാ​ഴ്ച യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. ബു​ധ​നാ​ഴ്ച എ​ട്ടു ജി​ല്ല​ക​ളി​ലും വ്യാ​ഴാ​ഴ്ച ഒ​ൻപ​ത് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Kerala News Trending

ആകാംക്ഷയിൽ കേരളം: പാലായിൽ വോട്ടെടുപ്പ് ആരംഭിച്ചു

  • 23rd September 2019
  • 0 Comments

കേരളം ഉറ്റു നോക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ആരംഭിച്ചു. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകീട്ട് 6 വരെയാണ്. 1,79107 വോട്ടര്‍മാര്‍ 176 പോളിംഗ് ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തും. എല്ലാ ബൂത്തുകളിലും വിവി പാറ്റ് മെഷീനുകള്‍ ഉപയോഗിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.സെപ്റ്റംബര്‍ 27നാണ് വോട്ടെണ്ണല്‍ നടക്കുക. സിപിഐഎം സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി. ഇത്തവണ പാലായില്‍ മാറ്റം ഉണ്ടാകും എന്നാണ് മാണി സി കാപ്പന്‍ അഭിപ്രായപ്പെട്ടത്. മറ്റു സ്ഥാനാര്‍ഥികളും രാവിലെ തന്നെ […]

Local

ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു

  • 23rd September 2019
  • 0 Comments

വെള്ളിമാട്കുന്ന്; കോഴിക്കോട്- ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം പ്ലാസ്റ്റിക് മാലിന്യ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു. വെള്ളിമാടുകുന്ന് ജെഡിടി പരിസരത്തു നിന്നും ആരംഭിച്ച റാലി സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലാണ് അവസാനിച്ചത്. വെള്ളിമാടുകുന്ന് മുതല്‍ മൂഴിക്കല്‍ വരെ ദേശീയ പാതയുടെ ഇരുവശത്തുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തു. സ്ഥാപനത്തിലെ നൂറോളം ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് മാലിന്യങ്ങള്‍ നീക്കം ചെയ്തത്. നിരവധി പതുജനങ്ങളും ഉദ്യമത്തില്‍ പങ്കുചേര്‍ന്നു. പുനര്‍ ഉപയോഗം സാധിക്കാത്ത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറച്ചാല്‍ തന്നെ പ്ലാസ്ടിക് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാന്‍ […]

Kerala News

എല്ലാ ജില്ലകളിലും ഫ്ലാറ്റ് മോഡൽ ഭവന സമുച്ചയം നിർമിക്കും -മന്ത്രി ടി പി രാമകൃഷ്ണൻ

  • 23rd September 2019
  • 0 Comments

ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ എല്ലാ ജില്ലകളിലും ഫ്ലാറ്റ് മോഡൽ ഭവന സമുച്ചയം നിർമിക്കലാണ് സർക്കാർ ലക്ഷ്യമെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു .എടച്ചേരി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനപദ്ധതി വീടുകളുടെ താക്കോൽ കൈമാറ്റം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലൈഫ് ഭവനപദ്ധതി രണ്ടാം ഘട്ടത്തിൽ പൂർത്തീകരിച്ച 37 വീടുകളുടെ താക്കോൽദാനമാണ് മന്ത്രി നിർവഹിച്ചത്. സർവതല സ്പർശിയായ വികസനമാണ് സർക്കാർ ലക്ഷ്യം വെക്കുന്നത് ലൈഫ് പദ്ധതി പ്രകാരം കേരളത്തിൽ ഇതിനകം ഒരുലക്ഷത്തി മുപ്പതിനായിരത്തി മുന്നൂറ്റി എഴുപത്തി […]

Local

അശ്വമേധം മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി

  • 23rd September 2019
  • 0 Comments

കുന്ദമംഗലം: അശ്വമേധം കുഷ്ഠരോഗ നിര്‍ണ്ണയ പരിപാടിയുടെ വിജയത്തിനായി കുന്ദമംഗലം പഞ്ചായത്ത് സമിതി രൂപീകരണവും 70 ടീമുകളിലെ വളണ്ടിയര്‍ പരിശീലനവും പൂര്‍ത്തിയായി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അധ്യക്ഷയായ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷൈജ വളപ്പില്‍ ഉദ്ഘാടനം ചെയ്തു . ഡോ. സുനില്‍ കുമാര്‍ ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി സുരേഷ് ബാബു എന്നിവര്‍ ക്ലാസുകള്‍ എടുത്തു .ചെയര്‍പേഴ്‌സണ്‍മാരായ ആസിഫ റഷീദ്, TK ഹിദേഷ് കുമാര്‍ , മെമ്പര്‍മാരായ പി.പവിത്രന്‍, ഷംജിത്,TK സീനത്ത്, PHN ഗിരിജ, വാര്‍ഡ് […]

Kerala News

റേഷന്‍ കാര്‍ഡില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കാന്‍ അവസരം

  • 23rd September 2019
  • 0 Comments

വടകര താലൂക്കിലെ മുഴുവന്‍ കാര്‍ഡുടമകളും 2019 സെപ്റ്റംബര്‍ 30-ന് മുമ്പായി റേഷന്‍ കാര്‍ഡില്‍ എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ ചേര്‍ക്കണമെന്ന് താലൂക്ക് സപ്‌ളൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ വിതരണം സുതാര്യവും സുഗമവും ആക്കുന്നതിന്റെ ഭാഗമായി കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളുടെയും പേരുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്. ഇനിയും റേഷന്‍ കാര്‍ഡിലെ പേര് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് വേണ്ടി വടകര സപ്ലൈ ഓഫീസിന്റെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ നടത്തുന്നുണ്ട്. സെപ്റ്റംബര്‍ 23 മുതല്‍ 30-വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 4 മണി […]

സംസ്ഥാന ജൂനിയർ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

  • 22nd September 2019
  • 0 Comments

കോഴിക്കോട്: കേരള ടെന്നീസ് ബോൾ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പ് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ടെന്നീസ് ബോൾ ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും കേരള സ്പോർട്സ് കൗൺസിൽ അംഗവുമായ ടി.എം അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കെ. ഹരിദാസൻ, കെ.വി അബ്ദുൽ മജീദ്, ഏ.കെ മുഹമ്മദ് അഷ്റഫ് , പി.ടി ആസാദ്, എസ്. ശിവ ഷൺമുഖൻ, ബോബി സി […]

പൗരാവകാശ സംരക്ഷണ റാലി

  • 22nd September 2019
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലത്ത് പഞ്ചായത്തിലെ എല്ലാ ശാഖയിൽ നിന്നും പ്രവർത്തകരെ എത്തിക്കാൻ വാഹനങ്ങൾ ഏർപ്പെടുത്തും ഒക്ടോബർ 2 ന് മുസ്ലീം ലീഗ് കോഴിക്കോട് സംഘടിപ്പിക്കുന്ന പൗരാവകാശ സംരക്ഷണ റാലിയിൽ പഞ്ചായത്തിലെ 13 ശാഖകളിൽ നിന്നും പ്രവർത്തകരെ എത്തിക്കാൻ വാഹനങ്ങൾ ഏർപ്പെടുത്തുന്നതിനും 27ന് എല്ലാ ശാഖയിലും വിളംബര കൺവെൻഷൻ നടത്തുന്നതിനും തീരുമാനിച്ചു പരിപാടി വമ്പിച്ച വിജയമാക്കാൻ വിളിച്ചു ചേർത്ത മുസ്ലീം ലീഗ് പഞ്ചായത്ത്തല സ്പെഷൽ കൺവെൻഷൻ എ.ടി.ബഷീർ ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട് ഒ.ളസ്സയിൻ അധ്യക്ഷത വഹിച്ചു ഖാലിദ് കിളി മുണ്ട, […]

error: Protected Content !!