Kerala

കലിക്കറ്റ് സര്‍വ്വകലാശാലയില്‍ ജാതിവിവേചനം; അന്വേഷണത്തിന്

  • 23rd September 2019
  • 0 Comments

മലപ്പുറം: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ജാതിവിവേചനം ഉണ്ടായെന്ന വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവ്. പട്ടികജാതി വിദ്യാര്‍ത്ഥികളോട് അധ്യാപിക ജാതി വിവേവചനം കാണിച്ചുവെന്ന പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷനോട് മന്ത്രി എ ബാലന്‍ നിര്‍ദ്ദേശിച്ചു. അധ്യാപികയായ ഡോക്ടര്‍ ഷമീനയ്‌ക്കെതിരെയാണ് വിദ്യാര്‍ത്ഥികളുടെ പരാതി. ബോട്ടണി വിഭാഗത്തിലെ 4 ഗവേഷക വിദ്യാര്‍ത്ഥികളാണ് ജാതി വിവേചനം ആരോപിച്ച് വൈസ് ചാന്‍സലര്‍ക്കും പൊലീസിനും പരാതി നല്‍കിയത്.

Local

ഓഫീസുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും

  • 23rd September 2019
  • 0 Comments

വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളിലേക്ക് വരുന്ന ഭിന്നശേഷിക്കാരുമായുള്ള ആശയ വിനിയമം ഉറപ്പാക്കുന്നതിനും അവരുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഒരു ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നിയമിക്കുന്ന കാര്യം പരിശോധിക്കുമെന്നും ഇവര്‍ക്ക് പരിശീലനം നല്‍കാന്‍ മുന്‍കയ്യെടുക്കുമെന്നും ജില്ലാ കലക്ടര്‍ സാംബശിവ റാവു പറഞ്ഞു. കേള്‍വി പരിമിതിയുള്ളവര്‍ ഓഫീസുകളിലെത്തുമ്പോള്‍ അവരുടെ ആംഗ്യ ഭാഷ മനസ്സിലാവാത്തതു മൂലം അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവാന്‍ പാടില്ല. ഇത്തരം കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും ഭിന്നശേഷിക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള […]

News

എലത്തൂരിലെ ഓട്ടോ ഡ്രൈവറുടെ മരണത്തില്‍ രാഷ്ട്രീയമില്ലെന്ന് ഭാര്യ

  • 23rd September 2019
  • 0 Comments

കോഴിക്കോട്: എലത്തൂരിലെ ഓട്ടോ ഡ്രൈവര്‍ രാജേഷിന്റെ ആത്മഹത്യക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് രാജേഷിന്റെ ഭാര്യ. രാജേഷിന് രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഭാര്യ രജിഷ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിന് കാരണമായിരുന്നത്. ഓട്ടോയുമായി എലത്തൂര്‍ സ്റ്റാന്‍ഡിലെത്തിയ രാജേഷിനെ സി.ഐ.ടി.യു.ക്കാരായ തൊഴിലാളികള്‍ തടയുകയും പിന്നീട് മര്‍ദിക്കുകയുമായിരുന്നു. പരിക്കേറ്റ രാജേഷ് ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ നാലു പ്രതികളാണ് പോലീസ് പിടിയിലായിട്ടുള്ളത്. ഇനിയും പ്രതികള്‍ പിടിയിലാവാനുണ്ടെന്നാണ് പോലീസ് നല്‍കുന്ന […]

National

ബീഫ് വിറ്റുവെന്ന് ആരോപണം; ജാർഖണ്ഡിൽ യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി

  • 23rd September 2019
  • 0 Comments

ബീഫ് വിറ്റുവെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഞായറാഴ്ച ഝാര്‍ഖണ്ഡിലെ ഖുന്ദി ജില്ലയിലാണ് സംഭവം. കലീം ബര്‍ല എന്ന 34-കാരനാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാവിലെ 10 മണിയോടെ നിരോധിക്കപ്പെട്ട മാംസം വിറ്റ യുവാവിനെ പ്രദേശവാസികളില്‍ ചിലര്‍ മര്‍ദ്ദിച്ചതായി ചൂണ്ടിക്കാട്ടി കറ പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നെന്ന് ഡിആജി എ.വി. ഹോംകാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Local

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

  • 23rd September 2019
  • 0 Comments

പട്ടികജാതി വികസന വകുപ്പും ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് സ്റ്റഡീസും സംയുക്തമായി പട്ടികജാതി യുവതീ യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. ഹോട്ടല്‍ മാനേജ്‌മെന്റ് (ഫുഡ് ആന്റ് ബീവറേജസ്, ആറ് മാസം) കോഴ്‌സിലേക്ക് 17നും 35 നും വയസ്സിനും ഇടയിലുളള എസ്.എസ്.എല്‍,സി യോഗ്യത ഉളളവര്‍ക്കും, ബാക്ക് ഓഫീസ് (രണ്ട് മാസം) കോഴ്‌സിലേക്ക് 20 നും  25 നും വയസ്സിനും ഇടയിലുളള ഡിഗ്രി പാസ്സ് ആയവര്‍ക്കും അപേക്ഷിക്കാം. ഒന്നര വര്‍ഷം നീളുന്ന സൗജന്യ ഏവിയേഷന്‍ പരിശീലനവും […]

International

‘മനുഷ്യകുലത്തിന്റെ കശാപ്പുകാരനാണ് മോദി; യു.എസില്‍ പ്രതിഷേധങ്ങള്‍ക്കിടെ മോദിയോട് യുവതി

  • 23rd September 2019
  • 0 Comments

ഹൂസ്റ്റണ്‍: ഞായറാഴ്ച രാത്രി ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ‘ഹൗഡി മോദി’ പരിപാടിയ്‌ക്കെതിരെ വലിയതോതിലുള്ള പ്രതിഷധങ്ങളാണ് അരങ്ങേറിയത്. മോദിയ്‌ക്കെതിരെ ഗോബാക്ക് മുദ്രാവാക്യമുയര്‍ത്തി #AdiosModi എന്ന ഹാഷ്ടാഗിലായിരുന്നു പ്രതിഷേധം. ഹിന്ദുക്കള്‍, സിഖുകാര്‍, മുസ്‌ലീങ്ങള്‍, ക്രിസ്ത്യാനികള്‍ എന്നിങ്ങനെ എല്ലാ മതവിഭാഗങ്ങളിലുള്ളവരും പ്രതിഷേധത്തില്‍ അണിനിരന്നു. ‘ മാനവികതയുടെ കശാപ്പുകാരന്‍’ എന്നാണ് പ്രതിഷേധക്കാരിയായ ഒരു യുവതി മോദിയെ വിശേഷിപ്പിച്ചത്. ഹൂസ്റ്റണില്‍ എന്നല്ല അമേരിക്കയില്‍ ഒരിടത്തും മോദിയെ സ്വാഗതം ചെയ്യില്ല. മോദിയ്ക്ക് നാണം കേടേണ്ടെങ്കില്‍ ഇനി അമേരിക്കയിലേക്ക് വരരുത്.’ എന്നാണ് യുവതി പറയുന്നത്.

Kerala

തിരുവനന്തപുരം മേയര്‍ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും

  • 23rd September 2019
  • 0 Comments

തിരുവനന്തപുരം: പ്രളയത്തില്‍ വലിയ സഹായം നല്‍കി സോഷ്യല്‍ മീഡിയയിലടക്കം വലിയ അംഗീകാരം ലഭിച്ച തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് സൂചന. നാളെ കൂടുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥാനാര്‍ഥിയാരെന്നുള്ള കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. യുവാക്കള്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള നേതാവാണ് വി.കെ പ്രശാന്ത്. കഴിഞ്ഞ പ്രളയ കാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സാധനങ്ങള്‍ ശേഖരിച്ച് എത്തിക്കുന്നതിന് വി.കെ പ്രശാന്ത് നല്‍കിയ നേതൃത്വത്തെ നിരവധി പേര്‍ അഭിനന്ദിച്ചിരുന്നു. മേയര്‍ എന്ന നിലയിലുള്ള വി.കെ പ്രശാന്തിന്റെ പ്രവര്‍ത്തനങ്ങളും […]

Kerala

മൂന്ന് ബള്‍ബുകള്‍ മാത്രമുള്ള വീട്ടില്‍ കഴിഞ്ഞമാസം വൈദ്യുതി ബില്‍ വന്നത് 5567 രൂപ, ചാര്‍ജ് കണക്കാക്കിയതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് കെഎസ്‌ഇബി

  • 23rd September 2019
  • 0 Comments

തൃശ്ശൂര്‍: വലക്കാവ് ചവറാംപാടത്ത് മൂന്ന് ബള്‍ബുകള്‍ മാത്രമുള്ള വീട്ടില്‍ കഴിഞ്ഞമാസം വൈദ്യുതി ബില്‍ ലഭിച്ചപ്പോൾ വീട്ടുകാർ ഞെട്ടി. 5567 രൂപ, ചവറാംപാടം ചുക്കത്ത് വീട്ടില്‍ ഗിരിജയ്ക്കാണ് കെഎസ്‌ഇബിയുടെ ഈ ക്രൂരത. സ്വന്തമായി ഭൂമി പോലുമില്ലാതെ ബന്ധു നല്‍കിയ രണ്ടു സെന്റ് സ്ഥലത്ത് ആസ്ബറ്റോസ് പ്ലാസ്റ്റിക ഷീറ്റ് കൊണ്ട് മറച്ച ചെറിയ വീട്ടിലാണ് അസുഖബാധിതനായ ഭര്‍ത്താവിനോടും മക്കള്‍ക്കൊപ്പവുമാണ് ഗിരിജ കഴിയുന്നത്. ഈ വീട്ടില്‍ വൈദ്യുതി ഉപകരണങ്ങളായി ആകെയുള്ളത് മൂന്ന് ബള്‍ബുകള്‍ മാത്രമാണ്. സാധാരണ 80-90 നിരക്കിലാണ് വൈദ്യുതി ബില്‍ […]

Local

പാസ് വേഡ് ദ്വിദിന ഫ്‌ളവറിംഗ് ക്യാമ്പ്

  • 23rd September 2019
  • 0 Comments

ന്യൂനപക്ഷ ക്ഷേമവകുപ്പ് സംഘടിപ്പിക്കുന്ന പാസ് വേഡ് ദ്വിദിന ഫ്‌ളവറിംഗ് ക്യാമ്പ് ചേവായൂര്‍ സിജി ഓഡിറ്റോറിയത്തില്‍ ശനി ഞായര്‍ ദിവസങ്ങളില്‍ സംഘടിപ്പിച്ചു. ശനിയാഴ്ച ആരംഭിച്ച ക്യാമ്പ് എസ്.സി.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ‘എക്‌സ്‌പ്ലോറിംഗ് ഇന്ത്യ’യെന്ന ദേശീയ പഠന പര്യടനത്തിലേക്കു വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കാനുള്ളതാണ് ഫ്‌ളവറിംഗ് ക്യാമ്പ്. ആദ്യഘട്ട ക്യാമ്പുകളില്‍ ജില്ലയിലെ എട്ട് സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 120 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. നികുതിപ്പണം ഉപയോഗിച്ച് പഠിക്കുന്ന നാം സ്ഥാനമാനങ്ങള്‍ നേടിയാലും സാമൂഹിക പ്രതിബദ്ധതയുള്ളവരാകണമെന്ന് എസ്.സി.ആര്‍.ടി ഡയറക്ടര്‍ […]

Local

എലത്തൂരില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍കൂടി അറസ്റ്റില്‍

  • 23rd September 2019
  • 0 Comments

കോഴിക്കോട്; എലത്തൂരില്‍ ഓട്ടോ സ്റ്റാന്‍ഡില്‍ തൊഴിലാളികള്‍ പ്രവേശനം നിഷേധിക്കുകയും മര്‍ദിക്കുകയും ചെയ്തതില്‍ മനം നൊന്തു ഓട്ടോറിക്ഷ ഡ്രൈവര്‍ തീ കൊളുത്തി മരിച്ച സംഭവത്തില്‍ 2 പേര്‍ കൂടി അറസ്റ്റില്‍. എലത്തൂര്‍ എസ്.കെ.ബസാര്‍ നാലൊന്നുകണ്ടി രാജേഷ് (43) മരിച്ച സംഭവത്തിലാണു തൈവളപ്പില്‍ മുഹമ്മദ് ഗദ്ദാഫി (29), ഏനത്താഴത്ത് മുരളി (50) എന്നിവരെ എലത്തൂര്‍ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. നേരത്തെ പൊറ്റക്കണ്ടത്തില്‍ ശ്രീലേഷ്, കളംകോളിത്താഴം കോവത്ത് ഷൈജു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. […]

error: Protected Content !!