Local

പടനിലം പാലം നിര്‍മ്മാണം; സര്‍വകക്ഷി യോഗം ചേര്‍ന്നു

  • 26th September 2019
  • 0 Comments

പടനിലം; പടനിലം -നരിക്കുനി റോഡിലെ പടനിലം കടവില്‍ നിലവിലുള്ളതും അമ്പത് വര്‍ഷത്തിലധികം പഴക്കമുള്ളതുമായ പാലത്തിന് സമാനമായി പുതിയ പാലം നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ കാരാട്ട് റസാക്ക് എംഎല്‍എ മടവൂര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം തീരുമാനിച്ചു. പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കുന്നതിനും ഭൂമി വിട്ടു നല്‍കേണ്ട പത്തോളം വ്യക്തികളെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ഉചിതമായ തീരുമാനമെടുക്കുന്നതിനും മടവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി പങ്ക ജാക്ഷന്‍ ചെയര്‍മാനും മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കോരപ്പന്‍ മാസ്റ്റര്‍ ജനറല്‍ കണ്‍വീനറുമായി […]

Local

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

  • 26th September 2019
  • 0 Comments

മറിവീട്ടില്‍താഴം; സിഫോര്‍യു ചാരിറ്റബിള്‍ സൊസൈറ്റിയും നഷണല്‍ ഹോസ്പിറ്റലും ഫോക്കസ് ക്ലബ്ബും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 29 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 2 മറി വരെ പന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ചാണ് ക്യാമ്പ്. വിദഗ്ദ ഡോക്ടര്‍മാര്‍ നയിക്കുന്ന ജനറല്‍ മെഡിസിന്‍ ക്യാമ്പും ജനറല്‍ സര്‍ജറി ക്യാമ്പും ഉണ്ടാവും. കേരള സര്‍ക്കാറിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ സേവനവും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് മുഖാന്തരം ഈ പദ്ധതിയില്‍ […]

Kerala

മരട് ഫ്‌ളാറ്റിലെ വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു; പൊളിക്കുന്ന നടപടി ഒക്ടോബര്‍ 11 മുതല്‍

  • 26th September 2019
  • 0 Comments

മരട് ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ മുന്നോടിയായി ഫ്‌ളാറ്റിലേക്കുള്ള കുടിവെള്ള വിതരണവും നിര്‍ത്തി. പുലര്‍ച്ചെ അഞ്ചുമണിയോടെ ഫ്‌ളാറ്റുകളിലെ വൈദ്യുതിയും വിച്ഛേദിച്ചിരുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് കെ.എസ്.ഇ.ബിയും ജല അതോറിറ്റിയും നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതില്‍ പ്രതിഷേധിച്ച് ഫ്ലാറ്റ് ഉടമകള്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. വെള്ളവും വൈദ്യുതിയും വിച്ഛേദിച്ച നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് ഫ്‌ളാറ്റ് ഉടമകള്‍ പറഞ്ഞു. നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സബ് കലക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. പാചകവാതക കണക്ഷനുകള്‍ വിച്ഛേദിക്കുന്നത് അടക്കമുള്ള നടപടികളും ഇന്ന് ഉണ്ടായേക്കും. ഫ്‌ളാറ്റ് പൊളിക്കാതെ മുന്നോട്ട് പോകാന്‍ […]

Kerala

വോട്ടിംഗ് യന്ത്രങ്ങളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു

  • 26th September 2019
  • 0 Comments

കാക്കനാട്: എറണാകുളം ഉപതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ സൂക്ഷ്മ പരിശോധന കളക്ടറേറ്റിൽ ആരംഭിച്ചു. 135 പോളിങ് സ്റ്റേഷനുകളിലായി നടക്കുന്ന വോട്ടെടുപ്പിന് 270 വോട്ടിങ് യന്ത്രങ്ങളാണ് അനുവദിച്ചിട്ടുള്ളത്. ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ്കമ്പനിയുടെ യന്ത്രങ്ങളാണിവ. ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും വിവിപാറ്റ് യന്ത്രങ്ങളും പരിശോധിക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പരിശോധന. സെപ്റ്റംബർ 26 വൈകുന്നേരത്തോടെ പരിശോധന പൂർത്തിയാകും.

Local

മൂഴാപ്പാലം പുതുക്കിപ്പണിയല്‍ 1.4 കോടിയുടെ ഭരണാനുമതി

  • 26th September 2019
  • 0 Comments

ചാത്തമംഗലം; മാവൂര്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മൂഴാപ്പാലം പുതുക്കിപ്പണിയുന്നതിന് 1.4 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ അടിഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ പാലം അപകടാവസ്ഥയിലായിരുന്നു. ബസ് റൂട്ടുള്ള ഈ പാലം പി.സി ദാമോദരന്‍ നമ്പൂതിരി ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ഗ്രാമപഞ്ചായത്ത് നിര്‍മ്മിക്കുകയും പിന്നീട് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുകയും ചെയ്തതാണ്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നമുറക്ക് പ്രവൃത്തി ആരംഭിക്കുന്നതാണെന്നും എം.എല്‍.എ അറിയിച്ചു.

ഡയാലിസിസ് രോഗികൾക്ക് കെ.എം.സി സി ധനസഹായം

  • 25th September 2019
  • 0 Comments

കുന്ദമംഗലം: സൗദി ഖമ്മീഷ് മുശൈത്ത് കെ.എം.സി.സി കമ്മറ്റി ഫണ്ട് കൈമാറി. കുന്ദമംഗലം പഞ്ചായത്തിലെ തിരഞ്ഞടുത്ത ഡയാലിസിസ് രോഗികൾക്കാണ് സഹായം നൽകുന്നത് . രോഗികൾക്കുള്ള ഫണ്ട് കെ.എം.സി.സി ഭാരവാഹികളായ ഹാഫിസ്, റാഷിക്ക് എന്നിവ൪ ചേർന്ന് കുന്ദമംഗലം പഞ്ചായത്ത മുസ്ലീം ലീഗ് പ്രസിഡന്റ്റ് ഒ. ഉസ്സയിന് കൈമാറി. സി.എച് സെന്റ൪ സിക്രട്ടറി അരിയിൽ മൊയ്തീ൯ ഹാജി, എൻ.സദക്കത്തുള്ള,മുഹമ്മദ് കോയ.ഐ , എൻ.എം . യൂസഫ്, എ.കെ . ഷൗക്കത്തലി , എം.വി ബൈജു , ഒ.സലീം, മുഹമ്മദലി എം.പി എന്നിവ൪ […]

കുന്ദമംഗലത്ത് ജന്ന കോളേജ് സാഹിത്യ സെമിനാർ

  • 25th September 2019
  • 0 Comments

കുന്ദമംഗലം : കുന്ദമംഗലത്ത് ജന്ന കോളജ് ലൈബ്രററിയും സാഹിത്യ സെമിനാറും സുപ്രഭാതം സി ഇ ഒ മുസ്തഫ മാസ്റ്റർ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം സമസ്ത വിമൺസ് ഇസ്ലാമിക് ആട്സ് കോളജ് (SWIAC) ഹാളിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പാൾ സജാഹ് സർ അദ്ധ്യക്ഷനായി. SKSSF സംസ്ഥാന ഓർഗനൈസിംഗ് സിക്രട്ടറി ടിപി സുബൈർ മാസ്റ്റർ കുറ്റിക്കാട്ടൂർ ജില്ലാ സർഗ്ഗലയം കൺവീനർ പി അബ്ദുർറഹീം ആനകുഴിക്കര തുടങ്ങിയവർ പ്രസംഗിച്ചു. ലൈബ്രററിയിലേക്കുള്ള ബുക്സ് കിറ്റ് വിതരണം സൈദലവി മാസ്റ്റർ മുസ്തഫ മാസ്റ്ററെ […]

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്നും LDF അംഗങ്ങൾ ഇറങ്ങി പോയി

  • 25th September 2019
  • 0 Comments

കുന്ദമംഗലം: പഞ്ചായത്ത് 2019_20 വാർഷിക പദ്ധതി യിൽ മേലുള്ള അജണ്ടയിൽ പഞ്ചായത്തിലെ തെരുവ് വിളക്കുകൾ നന്നാക്കാത്തതിലും പുതിയ ലൈറ്റുകൾ സ്ഥാപിച്ചത് ഗ്യാരണ്ടി കാലാവധിയിലും നന്നാക്കാത്തതിലും, കർഷകർക്കുള്ള വളം മഴക്കാലം കഴിയാറായിട്ടും നൽകാത്ത ഭരണ സമിതി നിലപാടിലും, പഞ്ചായത്ത് iso ആക്കുന്നനടപടി ക്രമങ്ങൾ വൈകുന്നതിലും പ്രതിഷേധിച്ചാണ് LDF മെമ്പർമാർ ഇറങ്ങി പോയത്. എം എം സുധീഷ് കുമാർ പി.പവിത്രൻ തുടങ്ങിയവർ സംസാരിച്ചു

News

എന്‍.ആര്‍.ഐ ഇന്‍വെസ്റ്റ്മെന്റ് കമ്പനി രൂപീകരിക്കും – മന്ത്രി എ. സി. മൊയ്തീന്‍

  • 25th September 2019
  • 0 Comments

പ്രവാസി മലയാളികളില്‍ നിന്ന് 74 ശതമാനം ഓഹരി മൂലധനം സമാഹരിച്ച് എന്‍.ആര്‍.ഐ  ഇന്‍വെസ്റ്റ്മെന്റ് കമ്പനി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീന്‍. നോര്‍ക്ക റൂട്ട്‌സ് മേഖലാ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെയും നോര്‍ക്ക റൂട്ട്സ് വഴി ഹോം അറ്റസ്റ്റേഷന്‍ സേവനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കമ്പനിയുടെ 26%  നിക്ഷേപം സര്‍ക്കാറിന്റേതായിരിക്കും. വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ് കമ്പനിയുടെ പ്രധാനലക്ഷ്യം. എന്‍.ആര്‍.ഐ ടൗണ്‍ഷിപ്പ് നിര്‍മ്മാണം, പശ്ചാത്തല സൗകര്യ വികസനം തുടങ്ങിയ മേഖലകളില്‍ […]

News

ദേശീയ അംഗീകാരം നേടിയ നടക്കാവ് ഗേള്‍സ് സ്‌ക്കൂളിന് വനിതാ കമ്മീഷന്റെ ആദരം

  • 25th September 2019
  • 0 Comments

ദേശീയ തലത്തില്‍ അംഗീകാരം നേടിയ നടക്കാവ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന്റെ മികവിന് കേരള വനിതാ കമ്മീഷന്റെ അംഗീകാരം. വനിതാ കമ്മീഷന്റെ കലാലയജ്യോതി പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ കമ്മീഷന്‍ അംഗം അഡ്വ. എം എസ് താര നടക്കാവ് ഗേള്‍സ് സ്‌ക്കൂളിന് മൊമന്റോ സമ്മാനിച്ചു. ഹെഡ്മാസ്റ്റര്‍ എം. ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ലിംഗനീതി എന്ന വിഷയത്തില്‍ ഡോ. എം.എം ബഷീര്‍ ക്ലാസെടുത്തു.  ഡെപ്യൂട്ടി ഹെഡ്മാസ്ററര്‍ വി.പി. സതി നന്ദി പറഞ്ഞു. 

error: Protected Content !!