Local

അറിയിപ്പുകള്‍

  • 27th September 2019
  • 0 Comments

വ്യവസായ സംരംഭകത്വ ക്ലബ്ബ്  ഉദ്ഘാടനം കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷൻ ജനകീയാസൂത്രണം 2019 -20 പദ്ധതിയിലുൾപ്പെടുത്തി രൂപികരിച്ച വ്യവസായ സംരംഭകത്വ ക്ലബ്ബ് ഉദ്ഘാടനം കോർപ്പറേഷൻ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ എ ബാബുരാജ് നിർവ്വഹിച്ചു. കോഴിക്കോട് നഗരസഭ പരിധിയിലെ നിലവിലുള്ള വ്യവസായ സംരംഭകരെയും പുതുതായി സംരംഭം തുടങ്ങാൻ താൽപ്പര്യമുള്ളവരെയും അംഗങ്ങളാക്കിയാണ് വ്യവസായ സംരംഭകത്വ ക്ലബ്ബ് രൂപീകരിച്ചത്.ക്ലബ്ബിലൂടെ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സാധ്യമാവും. ഇതിനു പുറമേ നേരത്തെ സംരംഭമുള്ളവർക്ക് അത് വിപുലീകരിക്കാനാവശ്യമായ സംവിധാനവും ക്ലബ്ബ് മുഖേന ഒരുക്കും. […]

Local

കുന്ദമംഗലം ഗവ. കോളജിന് കോംപൗണ്ട് വാള്‍ , 2.5 കോടി രൂപയുടെ ഭരണാനുമതി;പി.ടി.എ റഹീം

  • 27th September 2019
  • 0 Comments

കുന്ദമംഗലം ഗവ. കോളജിന് കോംപൗണ്ട് വാള്‍ നിര്‍മ്മിക്കാന്‍ 2.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.          ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വില കൊടുത്ത് വെള്ളന്നൂര്‍ കോട്ടോല്‍കുന്നില്‍ വാങ്ങി നല്‍കിയ 5 ഏക്കര്‍ 10 സെന്റ് സ്ഥലത്താണ് സര്‍ക്കാര്‍ കോളജ് പ്രവര്‍ത്തിച്ചുവരുന്നത്. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 3.25 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച അക്കാഡമിക് ബ്ലോക്കിലാണ് ഇപ്പോള്‍ ക്ലാസുകള്‍ നടന്നുവരുന്നത്. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ […]

National

എട്ടാം തവണയും മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

  • 27th September 2019
  • 0 Comments

മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍. തുടര്‍ച്ചയായി എട്ടാം തവണയാണ് ഈ നേട്ടം. 3.8 ലക്ഷം കോടിയാണ് മുകേഷ് അംബാനിയുടെ ആസ്തി. ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ എട്ടാം സ്ഥാനത്തുമാണ് അംബാനി. ഐ.ഐ.എഫ്.എല്‍ വെല്‍ത്ത് ഹുറുണ്‍ പുറത്തിറക്കിയ രാജ്യത്തെ സമ്പന്നരുടെ പട്ടികയിലാണ് മുകേഷ് അംബാനി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇന്ത്യയില്‍ അംബാനിക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത് 1.5 ലക്ഷം കോടി ആസ്തിയുമായി എസ്.പി ഹിന്ദുജയും കുടുംബവുമാണ് ഉള്ളത്. മൂന്നാം സ്ഥാനം വിപ്രോ സ്ഥാപകന്‍ അസിം പ്രേംജിയാണ്. 1.2 […]

Kerala

മരട് ഫ്‌ളാറ്റുടമകള്‍ക്ക് 25 ലക്ഷം നഷ്ടപരിഹാരം നല്‍കണം; സുപ്രീം കോടതി

  • 27th September 2019
  • 0 Comments

കൊച്ചി: സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്നും ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടണമെന്നും സുപ്രീം കോടതി. നാല് ആഴ്ചയ്ക്കുള്ളില്‍തന്നെ നഷ്ടപരിഹാരം നല്‍കണമെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചത്. ന്ഷ്ടപരിഹാരത്തിന്റെ തുക നിയമലംഘനത്തിന്റെ കാരണക്കാരില്‍ നിന്ന് സര്‍ക്കാര്‍ ഈടാക്കണം. പൊളിക്കല്‍ ഒക്ടോബര്‍ 9 നു ആരംഭിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Kerala

പാലായില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം മാണി സി കാപ്പന്റെ വിജയം 2943 വോട്ടിന്

  • 27th September 2019
  • 0 Comments

പാലാ; പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം. കെ.എം മാണിയെന്ന സമുന്നതനായ രാഷ്ട്രീയ നേതാവിലൂടെ വര്‍ഷങ്ങളായി ഭരണം നടത്തിയിരുന്ന യുഡിഎഫിന് വലിയ തിരിച്ചടി നല്‍കിക്കൊണ്ട് എല്‍ഡിഎഫിന്റെ മാണി സി കാപ്പന്‍ 2937 വോട്ട് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫിന്റെ ജോസ് ടോമിന് 51194 വോട്ടും എന്‍ഡിഎയുടെ എന്‍ ഹരിക്ക് 18044 വോട്ടും ലഭിച്ചു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വലിയ ആധിപത്യം നിലനിര്‍ത്തിയാണ് മാണി സി കാപ്പന്‍ മുന്നേറിയത്. ആദ്യം വോട്ടെണ്ണിയ കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള രാമപുരത്ത് നിന്ന് തന്നെ വ്യക്തമായ […]

Local

ഉള്ളിക്ക് പിന്നാലെ തക്കാളിവിലയിലും വര്‍ധന

  • 27th September 2019
  • 0 Comments

രാജ്യത്ത് തക്കാളിയുടെ വിലയില്‍ വന്‍ വര്‍ധന. ഡല്‍ഹിയില്‍ തക്കാളിയുടെ ചില്ലറവില്‍പ്പന വില 40 മുതല്‍ 60 വരെ രൂപയായി. മഹാരാഷ്ട്രയിലും കര്‍ണാടകയിലുമുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തക്കാളിച്ചെടികള്‍ നശിച്ചതാണ് വിലക്കയറ്റത്തിനു കാരണമെന്ന് ഡല്‍ഹിയിലെ ആസാദ് അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റി അധികൃതര്‍ പറഞ്ഞു. നേരത്തെ ഉള്ളിവിലയും വര്‍ധിച്ചിരുന്നു

Kerala

കെഎസ്ആര്‍ടിസിയില്‍ പിരിച്ചുവിട്ട ജീവനക്കാരെ ദിവസക്കൂലിക്ക് നിയമിക്കരുത്; ഹൈക്കോടതി

  • 27th September 2019
  • 0 Comments

കെഎസ്ആര്‍ടിസിയില്‍ പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ ദിവസക്കൂലിക്ക് നിയമിക്കരുതെന്ന് ഹൈക്കോടതി. ജൂലൈ ഒന്നിന് ശേഷം കെഎസ്ആര്‍ടിസിയില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലിക്ക് കയറിയവരെ പിരിച്ചുവിടണമെന്നും കോടതി ഉത്തരവിട്ടു. കോടതി ഉത്തരവനുസരിച്ച് 2107 എംപാനല്‍ ഡ്രൈവര്‍മാരെ കെഎസ്ആര്‍ടിസി നേരത്തെ പിരിച്ചുവിട്ടിരുന്നു. തെക്കന്‍ മേഖലയിലെ 1479 പേരെയും മധ്യമേഖലയില്‍ 257 പേരെയും വടക്കന്‍ മേഖലയില്‍ 371പേരെയുമാണ് പിരിച്ചുവിട്ടത്. പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാരുടെ പരാതിയില്‍ എംപാനല്‍ കണ്ടക്ടര്‍മാര്‍ക്ക് പിന്നാലെ എംപാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Kerala

വോട്ടെണ്ണല്‍ പകുതി ദൂരം പിന്നിടുന്നു; മാണി സി കാപ്പന്‍ മുന്നില്‍, കേരള കോണ്‍ഗ്രസ് എമ്മില്‍ അടി തുടങ്ങി

  • 27th September 2019
  • 0 Comments

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്നിലാക്കി എല്‍.ഡി.എഫ് ലീഡ് നേടിയതോടെ കേരള കോണ്‍ഗ്രസ് എമ്മില്‍ വാക്‌പോര് തുടങ്ങി. തെരഞ്ഞെടുപ്പിന് മുന്‍പേ ഏറെ വാക്കേറ്റങ്ങളും വിവാദങ്ങളും ഉണ്ടായതിന് പിന്നാലെ മുഴുവന്‍ വോട്ടും എണ്ണിത്തീരുന്നതിന് മുന്‍പാണ് വീണ്ടും അടി ആരംഭിച്ചത്. ലീഡ് കുറഞ്ഞതില്‍ കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ പറഞ്ഞു. ജോസ്.കെ മാണി വിഭാഗത്തിന്റെ വോട്ട് മറിഞ്ഞെന്ന ആരോപണവുമായി പി.ജെ ജോസഫും് രംഗത്തെത്തി. വോട്ടെണ്ണല്‍ ആരംഭിച്ചതുമുതല്‍ എല്‍ഡിഎഫിന്റെ മാണി സി കാപ്പന്‍ ലീഡ് ചെയ്യുകയാണ്. […]

Local

പച്ചത്തുരുത്തുകള്‍ ഇനി രാമനാട്ടുകര നഗരസഭയിലും

  • 27th September 2019
  • 0 Comments

 പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ ലക്ഷ്യമിട്ട്,  അതിജീവനത്തിനായി പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചു കൊണ്ടുള്ള ഹരിത കേരളം മിഷന്‍ പദ്ധതിക്ക് രാമനാട്ടുകര നഗരസഭയില്‍ തുടക്കമായി. ഹരിത കേരളം മിഷന്റെയും രാമനാട്ടുകര നഗരസഭയുടേയും  നേതൃത്വത്തില്‍ രാമനാട്ടുകര നഗരസഭയുടെ 16-ാം വാര്‍ഡ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കൗമ്പൗണ്ടില്‍ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് പച്ചത്തുരുത്ത്. രാമനാട്ടുകര നഗരസഭാ ചെയര്‍മാന്‍  വാഴയില്‍ ബാലകൃഷ്ണന്‍ പച്ചത്തുരുത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍  പി.കെ സജ്‌ന അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹരിത കേരളം […]

Kerala

പാലായില്‍ എല്‍ഡിഎഫ് മുന്നേറ്റം; 3241 വോട്ട് മുന്നില്‍

  • 27th September 2019
  • 0 Comments

പാലാ; പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്റെ മുന്നേറ്റം തുടരുന്നു. തുടക്കം മുതല്‍ എല്‍ഡിഎഫിന്റെ മാണി സി.കാപ്പന്‍ ആണ് ലീഡ് ചെയ്യുന്നത്. ഒടുവിലെ വിവരമനുസരിച്ച് 3021 വോട്ടിന്റെ ലീഗാണ് കാപ്പനുള്ളത്. 1180 വോട്ടുമായി ജോസ് ടോം പുറകെയുണ്ട്. വോട്ട് കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ബിജെപി വോട്ട് മറിച്ചെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം ആരോപിച്ചു. വോട്ട് കുറഞ്ഞതു പരിശോധിക്കുമെന്നു എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി ജില്ലാ പ്രസിഡന്റുമായ എന്‍.ഹരി പറഞ്ഞു. യുഡിഎഫിന്റെ വോട്ടാണു തനിക്കു കിട്ടിയതെന്നും രാമപുരം ഫലസൂചനയാണെന്നും മാണി […]

error: Protected Content !!