പാലാ; പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്റെ മുന്നേറ്റം തുടരുന്നു. തുടക്കം മുതല്‍ എല്‍ഡിഎഫിന്റെ മാണി സി.കാപ്പന് ആണ് ലീഡ് ചെയ്യുന്നത്. ഒടുവിലെ വിവരമനുസരിച്ച് 3021 വോട്ടിന്റെ ലീഗാണ് കാപ്പനുള്ളത്. 1180 വോട്ടുമായി ജോസ് ടോം പുറകെയുണ്ട്. വോട്ട് കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ബിജെപി വോട്ട് മറിച്ചെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം ആരോപിച്ചു. വോട്ട് കുറഞ്ഞതു പരിശോധിക്കുമെന്നു എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി ജില്ലാ പ്രസിഡന്റുമായ എന്‍.ഹരി പറഞ്ഞു. യുഡിഎഫിന്റെ വോട്ടാണു തനിക്കു കിട്ടിയതെന്നും രാമപുരം ഫലസൂചനയാണെന്നും മാണി സി.കാപ്പന് പ്രതികരിച്ചു. പാലാ കാര്‍മല്‍ പബ്ലിക് സ്കൂളിലാണു വോട്ട് എണ്ണുന്നത്. തപാല്‍ വോട്ട് എണ്ണിയപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമായിരുന്നു: 6-6.