Local

ലോക റാബിസ് ദിനം- പേവിഷബാധയെക്കുറിച്ച് ബോധവത്കരണം നടത്തും

  • 28th September 2019
  • 0 Comments

സപ്തംബര്‍ 28 ലോക റാബിസ് ദിനാചരണത്തോടനുബന്ധിച്ച്  ജില്ലയില്‍ പേവിഷ ബാധയെക്കുറിച്ച് ബോധവത്കരണം നടത്തും. ദിനാചരണത്തോടനുബന്ധിച്ച്  നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുളള യോഗത്തിലാണ് തീരുമാനം. ”പേവിഷ ബാധ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നിര്‍ബന്ധമായും വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കൂ” എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.  ഇതിനോടനുബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ്, ത്രിതല പഞ്ചായത്തുകള്‍, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികള്‍ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ പേവിഷബാധയെക്കുറിച്ച് ജനങ്ങളില്‍ ബോധവത്കരണം നടത്തും. പ്രദേശത്തെ വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ ലഭിച്ചു എന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പുവരുത്തണമെന്നും […]

Kerala

ശബരിമല യുവതീ പ്രവേശനം; ചരിത്ര വിധിക്ക് ഒരു വര്‍ഷം

  • 28th September 2019
  • 0 Comments

കേരളത്തില്‍ വലിയ വിവാദം സൃഷ്ടിച്ച സുപ്രീം കോടതിയുടെ ചരിത്ര വിധിക്ക് ഒരാണ്ട്. പ്രായഭേതമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി കേരളത്തില്‍ വലിയ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്. ഒരു വര്‍ഷത്തിനിപ്പുറം ഇന്നും വിഷയം വലിയ ചര്‍ച്ചയാണ്. യങ് ഇന്ത്യന്‍ അസോസിയേഷന്‍ 2006 ല്‍ നല്‍കിയ കേസില്‍ 12 വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷമായിരുന്നു സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി വന്നത്. വിശ്വാസത്തിനുള്ള ഭരണഘടന അവകാശം എല്ലാവര്‍ക്കും ഒരേപോലെയാവണം എന്നുള്ള വിധി പ്രസ്താവിച്ചത് മുന്‍ ചീഫ് ജസ്റ്റിസായിരുന്ന […]

Local

സോളിഡാരിറ്റി നേതൃപരിശീലന ക്യാമ്പ് കുന്നമംഗലത്ത്

  • 28th September 2019
  • 0 Comments

കുന്നമംഗലം: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മുക്കം മേഖല നേതൃ പരിശീലന ക്യാമ്പ് കുന്നമംഗലം അല്‍ മദ്രസത്തുല്‍ ഇസ്ലാമിയയില്‍ വെച്ച് ഒക്ടോബര്‍ 6 ഞായറാഴ്ച നടക്കും. പരിപാടിയുടെ സ്വാഗത സംഘം രൂപീകരണം സോളിഡാരിറ്റി ജില്ലാ സെക്രട്ടറി റഹീസ് വട്ടോളി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ സെക്രട്ടറി ഇ.പി. ലിയാഖത്ത് അലി, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഇ.പി. ഉമര്‍, കെ.എം.ആസിഫ്, എന്‍. ദാനിഷ് എന്നിവര്‍ സംസാരിച്ചു.

International

സൗദിയില്‍ ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ തീരുമാനം

  • 28th September 2019
  • 0 Comments

സൗദി; 49 വിദേശ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ സൗദി ഭരണകൂടത്തിന്റെ തീരുമാനം. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവിഷ്‌കരിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ തീരുമാനമായത്. 28 മുതല്‍ വിസ അനുവദിക്കും. ഇതോടെ യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ള അഞ്ച് സ്ഥലങ്ങളടക്കം സൗദിയുടെ എല്ലാ പ്രത്യേകതകളും വിനോദ സഞ്ചാരികള്‍ക്ക് ആസ്വദിക്കാമെന്ന് ടൂറിസം വകുപ്പ് മേധാവി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിന്റെ ഭാഗമായി വിദേശ വനിതകളുടെ വസ്ത്രധാരണ […]

Kerala

മരട് ഫ്‌ളാറ്റുടമകള്‍ നിരാഹാരത്തിനൊരുങ്ങുന്നു

  • 28th September 2019
  • 0 Comments

കൊച്ചി: മരടിലെ ഫ്ളാറ്റുകളിലെ താമസക്കാര്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. ഫ്‌ളാറ്റില്‍ വെള്ളവും വൈദ്യുതി വിതരണവും പുനസ്ഥാപിച്ചില്ലെങ്കില്‍ നാളെ മുതല്‍ നിരാഹാരമിരിക്കുമെന്ന് ഫ്ളാറ്റുടമകള്‍ പറഞ്ഞു. ഫ്ളാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും പുനസ്ഥാപിക്കുക, നഷ്ട പരിഹാരമായ 25 ലക്ഷം രൂപ ഫ്ളാറ്റ് ഒഴിയുന്നതിന് മുമ്പ് നല്‍കുക , തങ്ങള്‍ക്കു കൂടി ബോധ്യപ്പെട്ട തരത്തില്‍ പുനരധിവാസം നടത്തുക എന്നീ നിബന്ധനകള്‍ അംഗീകരിക്കുന്ന പക്ഷം ഫ്ളാറ്റുകള്‍ സ്വമേധയാ ഒഴിയാമെന്നും ഇവര്‍ പറയുന്നു. മരടില്‍ പൊളിക്കുന്ന ഫ്ളാറ്റുകളുടെ ഉടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ട പരിഹാരം ഫ്‌ളാറ്റ് […]

Local

മീഡിയ ശില്‍പ്പശാല സംഘടിപ്പിച്ചു

  • 27th September 2019
  • 0 Comments

കുന്ദമംഗലം;എസ്.വൈ എസ് കുന്ദമംഗലം സോണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാവൂര്‍ മഹ്‌ളറ പബ്ലിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മീഡിയ ശില്‍പ്പശാല സംഘടിപ്പിച്ചു. മര്‍ക്കസ് ഐ.ടി .ഐ പ്രിന്‍സിപ്പാള്‍ മുഹമ്മദലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സോണ്‍ എസ് വൈ എസ് ജനറല്‍ സിക്രട്ടറി സയ്യിദ് ഹാശിം സഖാഫി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ മുസ്തഫ പി.എറയ്ക്കല്‍ ക്ലാസെടുത്തു. നവാസ് കുതിരാടം പ്രസംഗിച്ചു.

Local

തുടര്‍വിദ്യാഭ്യാസ കലോത്സവം ഒക്ടോബറില്‍ തിക്കോടിയില്‍

  • 27th September 2019
  • 0 Comments

ജില്ലാതല സാക്ഷരത തുടര്‍ വിദ്യാഭ്യാസ കലോത്സവം ഒക്ടോബര്‍ അവസാന വാരം തിക്കോടി പഞ്ചായത്തിലെ പയ്യോളി ജി.വി.എച്ച്.എസ്.എസില്‍ നടക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ ചേര്‍ന്ന സാക്ഷരതാ സമിതി യോഗത്തിലാണ് തീരുമാനം. ജില്ലാതല പരിപാടിക്ക് മുന്നോടിയായി ഗ്രാമ ബ്ലോക്ക് നഗരസഭ കലോത്സവങ്ങള്‍ നടത്തി വരികയാണ്. നവംബറില്‍ തിരുവനന്തപുരമാണ് ഒമ്പതാമത് സംസ്ഥാന തുടര്‍വിഭ്യാസ കലോത്സവത്തിന് വേദിയാകുന്നത്. പഠനത്തോടൊപ്പം ഭാഷാ നൈപുണ്യത്തിന് ശ്രദ്ധിക്കണമെന്നും ഇതിനായുള്ള പദ്ധതികള്‍ വര്‍ദ്ധിപ്പിക്കണമെന്നും യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഭാഷാ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ ഗുഡ് ഇംഗ്ലീഷ്, അച്ഛി […]

Local

അറിയിപ്പുകള്‍

  • 27th September 2019
  • 0 Comments

ചിത്ര-ശില്‍പകലാ പ്രദര്‍ശനത്തിന് ധനസഹായം  ചിത്രകലാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഏകാംഗ പ്രദര്‍ശനത്തിനും ഗ്രൂപ്പ് പ്രദര്‍ശനത്തിനും അപേക്ഷ ക്ഷണിച്ചു.  അക്കാദമി ഗ്യാലറികളില്‍ ഏകാംഗ പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് 50,000 രൂപ വീതവും, ഗ്രൂപ്പ് പ്രദര്‍ശനത്തിന് 1,00,000 രൂപ വീതവും ഗ്രാന്റായി നല്‍കും. ഗ്രൂപ്പ് പ്രദര്‍ശനത്തില്‍ കുറഞ്ഞത് മൂന്നും പരമാവധി അഞ്ചും കലാകാരന്‍മാര്‍ ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം രചനകളുടെ 8 : 6   ഇഞ്ച് വലിപ്പത്തിലുള്ള 10 കലാസൃഷ്ടികളുടെ കളര്‍ ഫോട്ടോഗ്രാഫുകള്‍, […]

Kerala

പാലാ വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പിണറായി വിജയന്‍

  • 27th September 2019
  • 0 Comments

തിരുവനന്തപുരം: പാലായിലെ ചരിത്ര വിജയത്തില്‍് ജനങ്ങള്‍ക്കു നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജയം സമ്മാനിച്ച ജനങ്ങള്‍ക്കു നന്ദി പറയുന്നതായി മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ സുസ്ഥിരവികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി മുമ്പോട്ടുകൊണ്ടുപോകാന്‍ കരുത്തുപകരുന്നതാണു ജനവിധി. തുടര്‍ന്നും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നുപ്രവര്‍ത്തിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Sports

വോളിബോള്‍ പ്രീമിയര്‍ ലീഗിനൊരുങ്ങി പിഎഫ്‌സി

  • 27th September 2019
  • 0 Comments

കുന്നമംഗലം : വര്‍ഷങ്ങളായി കുന്ദമംഗലത്തെ കായികരംഗത്ത് പുത്തന്‍ ആശയങ്ങളുമായി കായിക പ്രേമികള്‍ക്ക് പുതുമകള്‍ സമ്മാനിക്കുന്ന നവ കൂട്ടായ്മയായ PFC കുന്നമംഗലം ഇത്തവണയും നിരാശപ്പെടുത്തുന്നില്ല. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി വിജയകരമായി നടത്തിവരുന്ന കുന്നമംഗലം പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് എന്ന ആശയത്തിനു പിന്നാലെ ഇത്തവണ കുന്ദമംഗലത്തെ കായിക താരങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വോളിബോള്‍ പ്രീമിയര്‍ ലീഗ് നടത്തുവാന്‍ തീരുമാനിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗുകള്‍ അരങ്ങ് വാഴുമ്പോള്‍ മറ്റു കായിക ഇനങ്ങള്‍ക് കൂടി പുതുജീവന്‍ നല്‍കുകയാണ് PFC. […]

error: Protected Content !!