Kerala News Trending

പിടിക്കപ്പെട്ടാൽ സയനൈഡ് കഴിച്ച് മരിക്കാൻ തീരുമാനിച്ചിരുന്നു: ജോളി

പൊന്നമ്മറ്റം വീടിന്റെ അടുക്കളയിൽ സൂക്ഷിച്ച നിലയിൽ സയനൈഡ് അന്വേഷണ സംഘം കണ്ടെത്തി.സയനൈഡ് അടുക്കളയില്‍ സൂക്ഷിച്ചതിന്റെ കാരണവും ജോളി വ്യക്തമാക്കി. പിടിക്കപ്പെട്ടാല്‍ സ്വയം ഉപയോഗിക്കാന്‍ സൂക്ഷിച്ചതാണെന്നാണ് ഇവർ അറിയിച്ചത്. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഒരു സാധനം വീട്ടില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ജോളി തിങ്കളാഴ്ച പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി നടത്തിയ തെരച്ചിലിൽ അടുക്കളയിലെ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ പൊതിഞ്ഞ നിലയിൽ സയനൈഡ് കണ്ടെത്തുകയായിരുന്നു. ജോളിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് രാത്രി തന്നെ തെളിവെടുപ്പു നടത്താന്‍ […]

Kerala News

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴ

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധന്‍ വ്യാഴം ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ച നാലുജില്ലകളിലും വ്യാഴാഴ്ച രണ്ടു ജില്ലകളിലുമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച എറണാകുളത്തും ഇടുക്കി ജില്ലകളിലുമാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് മഴ തുടരുകയാണ്. മഴയോടൊപ്പം കനത്ത ഇടിമിന്നലിനും സാധ്യതയുണ്ട്.

News

പ്രളയ സഹായം ലഭിച്ചില്ല; പരാതിയുമായി നാട്ടുകാര്‍ വില്ലേജ് ഓഫീസില്‍

കുന്ദമംഗലം; ഓഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ ദുരിതം ബാധിച്ചവര്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി പ്രഖ്യാപിച്ച ധന സഹായം ലഭിച്ചില്ലെന്ന പരാതിയുമായി നാട്ടുകാര്‍ വില്ലേജ് ഓഫീസില്‍. പ്രളയത്തിന് ശേഷം ദുരിതം ബാധിച്ചവര്‍ക്ക് 10000 രൂപയായിരുന്നു ആദ്യ പത്ത് ദിവസത്തിനുള്ളില്‍ തന്നെ നല്‍കണമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പിന്നീട് ഓണത്തിന് മുന്‍പ് തന്നെ മുഴുവന്‍ പേര്‍ക്കും സഹായം എത്തിക്കണമെന്ന് മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രഖ്യാപിച്ചു. എന്നാല്‍ സഹായം ഇതുവരെ ലഭിച്ചില്ലെന്നാണ് പരാതിക്കാര്‍ പറയുന്നത്. പ്രളയത്തില്‍ ബുദ്ധിമുട്ടനുഭവിച്ച കുന്ദമംഗലം പഞ്ചായത്തിലെ 10ാം വാര്‍ഡില്‍ മാത്രം ഏകദേശം […]

Kerala

പൊന്നമറ്റത്തെ അടുക്കളയിൽ നിന്ന് സയനൈഡ് കണ്ടെത്തി

പൊന്നമ്മറ്റം വീടിന്റെ അടുക്കളയിൽ സൂക്ഷിച്ച നിലയിൽ സയനൈഡ് അന്വേഷണ സംഘം കണ്ടെത്തി. വീട്ടിൽ സയനൈഡ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ഇന്നലെ മുഖ്യപ്രതിയായ ജോളിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സയനൈഡ് കണ്ടെത്തിയത്. സയനൈഡ് അടുക്കളയില്‍ സൂക്ഷിച്ചതിന്റെ കാരണവും ജോളി വ്യക്തമാക്കി. പിടിക്കപ്പെട്ടാല്‍ സ്വയം ഉപയോഗിക്കാന്‍ സൂക്ഷിച്ചതാണെന്നാണ് ഇവർ അറിയിച്ചത്. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഒരു സാധനം വീട്ടില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ജോളി തിങ്കളാഴ്ച പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി നടത്തിയ തെരച്ചിലിൽ അടുക്കളയിലെ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ […]

information

ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനം; ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു

കേരള ലളിതകലാ അക്കാദമി 2019-2020 വര്‍ഷത്തെ ഫോട്ടോഗ്രാഫി – കാര്‍ട്ടൂണ്‍ ഏകാംഗ പ്രദര്‍ശന ഗ്രാന്റിനുള്ള അപേക്ഷ ക്ഷണിച്ചു. പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് 50,000 രൂപ വീതമാണ് ധനസഹായം നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം രചന കളുടെ 8” X 6” സൈസിലുള്ള പത്തു കളര്‍ ഫോട്ടോഗ്രാഫുകള്‍, ലഘു ജീവചരിത്രക്കുറിപ്പ്, പ്രദര്‍ശനം നടത്തുവാനുദ്ദേശിക്കുന്ന സ്ഥലം, ഗ്യാലറി എന്നിവയടങ്ങുന്ന വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി അപേക്ഷ നല്‍കണം. തെരഞ്ഞെടുക്കപ്പെട്ട കലാകാരന്‍മാര്‍ 2020 ആഗസ്റ്റ് 31 നകം അക്കാദമിയുടെ ഏതെങ്കിലും ഗ്യാലറിയിലാണ് പ്രദര്‍ശനം നടത്തേണ്ടത്. കേരളീയരോ, […]

News

മൂഴിക്കല്‍ കടവില്‍ കുളിക്കാനിറങ്ങി അപകടം; രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

മൂഴിക്കല്‍: മൂഴിക്കല്‍ കടവില്‍ കുളിക്കാനിറങ്ങി ഉണ്ടായ അപകടത്തില്‍ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. ജെഡിറ്റിയിലെ പോളിടെക്‌നിക് വിദ്യാത്ഥി അമര്‍(19) ന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ആല്‍ഫിന്‍ (19) ന്റെ ബോഡി നൂറ്റമീറ്റര്‍ അകലെ നിന്ന് ഇന്നലെ കിട്ടിയിരുന്നു. വെള്ളിമാട്കുന്ന് ഫയര്‍ഫോഴ്‌സ് ഓഫീസര്‍ ബാബുവിന്റെയും മറ്റ് യൂനിറ്റൂകളില്‍ നിന്നുള്ള വരും നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലുകള്‍ക്കു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

Local

ക്രാഫ്റ്റ് ബേക്കര്‍ കോഴ്സ് ആരംഭിച്ചു;ഷീ സ്‌കില്‍സ് പദ്ധതിക്ക് ജില്ലയില്‍ തുടക്കം

നാഷണല്‍ ട്രസ്റ്റ് എല്‍എല്‍സിയുടെയും അസാപ്പ് (അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) കോഴിക്കോടിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ക്രാഫ്റ്റ് ബേക്കര്‍ കോഴ്സിന്റെയും ജില്ലാതല ഷീ സ്‌കില്‍സ് പദ്ധതിയുടെയും ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു നിര്‍വഹിച്ചു. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ അമ്മമാര്‍ക്ക് കുട്ടികളെ നോക്കേണ്ട പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. അതിനാല്‍ ഇവര്‍ക്ക് തൊഴില്‍ സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അതിന്റെ തുടക്കമാണ് ഇത്തരം പരിശീലനമെന്നും കലക്ടര്‍ പറഞ്ഞു. പരിഹരിക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ പരമാവധി പരിഹരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. […]

Local

കുന്ദമംഗലം ഗവണ്‍മെന്റ് കോളേജ് ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

കുന്ദമംഗലം; കുന്നമംഗലം ഗവണ്‍മെന്റ് കോളേജില്‍ ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം അഡ്വ. പി.ടി.എ. റഹീം MLA നിര്‍വ്വഹിച്ചു. രണ്ട് ലക്ഷം രൂപ ചിലവില്‍ രക്ഷാകര്‍ത്തൃസമിതി ആണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ബീന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സുരേഷ്, പ്രൊ.ബഷീര്‍, ഡോ. സുപ്രഭ, ഡോ. ജെയ്ന്‍ ജോണ്‍, ഷാജി ആന്റണി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രിന്‍സിപ്പല്‍ സജി സ്റ്റീഫന്‍ സ്വാഗതവും ഡോ. നൗഫല്‍ നന്ദിയും പറഞ്ഞു.

മൂഴിക്കൽ കടവിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി ഒരു കുട്ടിയുടെ ബോഡി കിട്ടി

മൂഴിക്കൽ: ജെഡിറ്റിയിലെ പോളിടെക്നിക് വിദ്യാത്ഥാ ആൽഫിൻ 19 ന്റെ ബോഡി നൂറ്റമീറ്റർ അകലെ നിന്നാണ് കിട്ടിലത്. മറ്റ സഹപാഠി അമർ 19 വയനാട് വേണ്ടി തിരച്ചിൽ ഊർജിതമാക്കി.വെള്ളിമാട്കുന്ന് ഫയർഫോഴ്സിന്റെയും മറ്റ് യൂനിറ്റൂകളിൽ നിന്നുള്ള വരും നാട്ടുകാരും പോലീസും തിരച്ചിലുകൾക്കു നേതൃത്വം നൽകുണ്ട്. ആൽഫിൻവലനാട് സ്വദേശിയാണ്

Kerala Local

പിഎസ്എൻ കോളേജ് മികച്ച പത്രപ്രവർത്തനത്തിനുള്ള ഉപഹാരം എം.സിബ്ഗത്തുള്ളയ്ക്ക്

കുന്ദമംഗലം : മികച്ച പത്രപ്രവർത്തനത്തിനുള്ള പിഎസ്എൻ കോളേജ് നൽകുന്ന ഉപഹാരം കുന്ദമംഗലത്തെ അറിയപ്പെടുന്ന മുതിർന്ന പത്രപ്രവർത്തകനും കുന്ദമംഗലം ന്യൂസിന്റെ ചീഫ് എഡിറ്ററുമായ എം. സിബ്ഗത്തുള്ളയ്ക്ക് സമർപ്പിച്ചു. പെരിങ്ങളത്ത് അനാഥയായി കഴിഞ്ഞിരുന്ന സരസ്വതിയമ്മയ്ക്ക് പിഎസ്എന്‍ കോളേജിന്റെ കൈത്താങ്ങില്‍ ഒരുങ്ങിയ വീടിന്റെ താക്കോല്‍ദാനം ചടങ്ങിലാണ് കുന്ദമംഗലം എംഎൽഎ പിടിഎ റഹിം ഉപഹാരം സമർപ്പിച്ചത്. വര്‍ഷങ്ങളായി ഒറ്റക്ക് ഒരു വീട്ടില്‍ താമസിക്കുകയായിരുന്ന സരസ്വതിയമ്മയുടെ ദുരിതം നിറഞ്ഞ ജീവിതം വാർത്തയിലുടെ ജനങ്ങളിലേക്ക് എത്തിച്ചതാണ് മികച്ച പത്രപ്രവർത്തനത്തിനുള്ള ഉപഹാരത്തിന് എം. സിബ്ഗത്തുള്ളയെ അർഹനാക്കിയത്. ചടങ്ങിൽ […]

error: Protected Content !!