Trending

നാലു വയസുകാരിക്കു മുന്നില്‍ ലൈംഗിക വൈക്യതം; പിതാവിനെതിരെ പോക്സോ കേസെടുത്തു

  • 22nd August 2026
  • 0 Comments

കൊല്ലം: കൊല്ലത്ത് നാല് വയസ്സുകാരിയായ മകള്‍ക്ക് മുന്നില്‍ ലൈംഗിക വൈകൃതം നടത്തിയെന്ന പരാതിയില്‍ പിതാവിനെതിരെ പോക്‌സോ കേസ്. ജൂവനൈല്‍ ജസ്റ്റിസ് ആക്ടും ചേര്‍ത്തു. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്താത്തതില്‍ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു പരാതിക്കാരിയുടെ തീരുമാനം. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നല്‍കിയിട്ടും പൊലീസ് പോക്‌സോ വകുപ്പ് ചുമത്താന്‍ തയ്യാറാവുന്നില്ലെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. സമാന ആവശ്യം ഉന്നയിച്ച് സംസ്ഥാന പൊലീസ് മേധാവിയെയും പരാതിക്കാരി സമീപിച്ചിരുന്നു. കുട്ടിയുടെ കൗണ്‍സിലിംഗ് കഴിഞ്ഞതിന് ശേഷം മൊഴി വീണ്ടും രേഖപ്പെടുത്തിയിട്ട് മാത്രമെ പോക്സോ കേസ് പരിഗണിക്കൂ എന്നായിരുന്നു […]

Trending

ഡാൻസാഫ് സംഘത്തെ കാറിടിച്ച് വീഴ്ത്താൻ ശ്രമിച്ച കേസ്: മുഖ്യ പ്രതി പിടിയിൽ

  • 22nd August 2026
  • 0 Comments

തൃശൂർ: പെരുമ്പിലാവിൽ കഞ്ചാവ് കടത്തുന്നതിനിടെ ഡാൻസാഫ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രധാനി ഒടുവിൽ പിടിയിൽ. ചങ്ങരംകുളം സ്വദേശി അജ്മൽ (28) നെയാണ് കുന്നംകുളം പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന 37 കിലോ കഞ്ചാവുമായി പോകുമ്പോൾ ജൂൺ 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പിലാവ് – പട്ടാമ്പി റോഡിൽ വെച്ച് വാഹനം തടയാൻ ശ്രമിച്ച ഡാൻസാഫ് സംഘത്തെ പ്രതികൾ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാർ ഉപയോഗിച്ച് ഇടിച്ച് തെറിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. […]

Kerala Technology

️ഒരാള്‍ക്ക് എത്ര സിംകാര്‍ഡുകള്‍ സ്വന്തമാക്കാം? ആഗസ്റ്റ് 24 മുതൽ നിയമം മാറുന്നു

  • 22nd August 2026
  • 0 Comments

ഡല്‍ഹി: ഒരാള്‍ക്ക് സ്വന്തമാക്കാവുന്ന സിംകാര്‍ഡുകളുടെ എണ്ണത്തിന്റെ പരിധി കര്‍ശനമായി നടപ്പാക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്. നിലവില്‍ ഒരാളുടെ പേരില്‍ ഒമ്പത് സിംകാര്‍ഡുകള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. ഈ നിയമം കര്‍ശനമായി നടപ്പാക്കാനാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഒരാള്‍ക്ക് ഒരു ടെലികോം ഓപ്പറേറ്ററില്‍ നിന്നോ ഒന്നിലധികം ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്നോ പോലും ഒമ്പതിലധികം സിംകാര്‍ഡുകള്‍ കൈവശപ്പെടുത്താന്‍ സാധിക്കില്ല. ഒമ്പത് സിംകാര്‍ഡുകള്‍ ഉള്ള ആളുകള്‍ക്ക് പുതിയ സിംകാര്‍ഡുകള്‍ നല്‍കരുതെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. ആരെങ്കിലും പത്താമത് സിംകാര്‍ഡ് ആവശ്യപ്പെടുന്നുണ്ടെങ്കില്‍ […]

Trending

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും

  • 22nd August 2026
  • 0 Comments

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തൃശൂരിൽ കൊടിയിറങ്ങും. സംസ്ഥാന കമ്മിറ്റിയേയും ഭാരവാഹികളേയും സെക്രട്ടേറിയറ്റിന് ശേഷം തെരഞ്ഞെടുക്കും. എം.വിജിനും ചിന്ത ജെറോമും നേതൃത്വത്തിലേക്ക് എത്തിയേക്കും… പൊതുസമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Kerala

സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു; ജില്ലാ-ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം

  • 22nd August 2026
  • 0 Comments

കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു. ജില്ലാ, ജനറൽ ആശുപത്രികളിൽ ഇനി മുതല്‍ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉണ്ടാവും. രോഗികൾക്ക് സാമ്പത്തിക നഷ്ടവും ഒഴിവാക്കാനും മെഡിക്കൽ കോളേജുകളിലേക്കുള്ള അനാവശ്യ റഫറലുകൾ തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. സർജറി, ഓർത്തോ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങളിലെ വിദഗ്ദരുടെ സേവനം മുഴുവൻ സമയവും സാധാരണ ഒപി സമയത്തിന് ശേഷവും ഒരു സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ഉണ്ടാകും. രാത്രിയും ഒരു സ്പെഷ്യലിസ്റ്റ് സേവനത്തിന് ഉണ്ടാകും. ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് […]

Trending

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല; അകലം പാലിക്കാന്‍ സിപിഐ

  • 22nd August 2026
  • 0 Comments

സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ വീണ ടിക്കെതിരായ ഇഡി നീക്കത്തില്‍ അകലം പാലിക്കാന്‍ സിപിഐ നേതൃയോഗത്തില്‍ തീരുമാനം. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്ന നിലപാടാണ് കൗൺസിൽ സ്വീകരിച്ചത്. നേതാക്കൾ ന്യായീകരിച്ച് അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും യോഗത്തില്‍ വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ്, കൗൺസിൽ യോഗത്തിലും വിഷയം ചർച്ചയായി. പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടാൽ മാത്രമാകും പാര്‍ട്ടി നിലപാട് വ്യക്തമാക്കുക.

Sport

ലോകകപ്പ് ഫൈനലിലെ കൈയാങ്കളി: പരേഡെസിന് 10 മത്സരങ്ങളിൽ വിലക്ക്, അർജന്‍റീനക്ക് വൻ പിഴ ചുമത്തി ഫിഫ

  • 22nd August 2026
  • 0 Comments

ലോകകപ്പ് ഫൈനലിന് ശേഷം മൈതാനത്തുണ്ടായ കൈയ്യാങ്കളിയെത്തുടർന്ന് അർജന്റീന താരങ്ങൾക്കും സ്പാനിഷ് മിഡ്ഫീൽഡർ ഗാവിക്കുമെതിരെ ഫിഫയുടെ കടുത്ത ശിക്ഷാനടപടി. സംഭവങ്ങൾ പരിശോധിച്ച ഫിഫ ഡിസിപ്ലിനറി കമ്മിറ്റി സംഘർഷത്തിന് തുടക്കമിട്ട ലിസാൻഡ്രോ പരേഡെസിന് 10 മത്സരങ്ങളിൽ വിലക്കും 77,000 യൂറോ പിഴയും വിധിച്ചു. മറ്റൊരു അർജന്‍റീന താരമായ നഹുവൽ മൊളീനയ്ക്ക് 7 മത്സര വിലക്കും 77,000 യൂറോ പിഴയുമാണ് ശിക്ഷ. അസിസ്റ്റന്റ് കോച്ച് റോബർട്ടോ അയാളയ്ക്ക് 3 മത്സര വിലക്കും 25,000 യൂറോ പിഴയും ലഭിച്ചപ്പോൾ, തിയാഗോ അൽമാഡ, സ്പാനിഷ് […]

International

മ്യാന്‍മറിലെ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു

  • 22nd August 2026
  • 0 Comments

നേപിഡോ: മ്യാന്‍മറില്‍ ബുദ്ധവിഹാരത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. മ്യാന്‍മര്‍ സൈന്യമാണ് ആക്രമണം നടത്തിയത്. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സഗയിങ് പ്രവിശ്യയിലെ സ്വെല്‍ ലെ ഓ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഒരാഴ്ചയായി നീണ്ടുനിന്ന ഒരു ധ്യാനക്യാമ്പില്‍ പങ്കെടുക്കുകയായിരുന്നവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. നൂറിലധികം പേര്‍ ഈ ക്യാമ്പില്‍ പങ്കെടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഫൈറ്റര്‍ ജെറ്റ് വിമനത്തില്‍ നിന്നാണ് ബുദ്ധ വിഹാരത്തിന്റെ പരിസരത്തേക്ക് ബോംബുകളിട്ടതെന്നും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മ്യാങ് ടൗണ്‍ഷിപ്പ് […]

Kerala

പരീക്ഷാ ക്രമക്കേട് ആരോപണം: പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി ഗവര്‍ണര്‍

  • 22nd August 2026
  • 0 Comments

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പിഎസ്‌സി സെക്രട്ടറിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഇന്നലെ വൈകീട്ടാണ് സാജു ജോര്‍ജിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയത്. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയില്‍ ഇടപെടാനുള്ള തന്റെ അധികാരം ഉപയോഗിച്ച് കൊണ്ടാണ് ഗവര്‍ണറുടെ ഈ നടപടി. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് എന്നുള്‍പ്പെടെ ഗവര്‍ണര്‍ പിഎസ്‌സി സെക്രട്ടറിയോട് ചോദിച്ച് മനസിലാക്കിയെന്നാണ് വിവരം. അന്വേഷണത്തിന്റെ പുരോഗതിയും ചോദിച്ചറിഞ്ഞു. അന്വേഷണവുമായി പിഎസ്‌സി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്ന് സെക്രട്ടറി […]

Kerala

പുന്നമടക്കായല്‍ ജലമാമാങ്കത്തിനൊരുങ്ങി, എഴുപത്തിരണ്ടാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

  • 22nd August 2026
  • 0 Comments

ആലപ്പുഴ: ജലമാമാങ്കത്തിനൊരുങ്ങി പുന്നമടക്കായല്‍. എഴുപത്തിരണ്ടാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്. ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം ഉച്ചക്ക് രണ്ട് മണി മുതല്‍ നടക്കും. മുഖ്യമന്ത്രി വിഡി സതീശന്‍ ജലമേള ഉദ്ഘാടനം ചെയ്യും. വള്ളംകളി ആവേശം പ്രേക്ഷകരില്‍ എത്തിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ട്വന്റിഫോര്‍ ഒരുക്കിയിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 71 കളിവള്ളങ്ങളാണ് മത്സരത്തിനുള്ളത്. 22 ചുണ്ടന്‍ വള്ളങ്ങളുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് 6 ഹീറ്റ്‌സിലായി ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം നടക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശന്‍ മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യും. […]

error: Protected Content !!