Kerala kerala

ലക്ഷ്മിപ്രിയക്കെതിരായ പരാതി, അന്‍സിബ നേരിട്ട് ഹാജരാകണമെന്ന് കോടതി

  • 27th July 2026
  • 0 Comments

കൊച്ചി: ലക്ഷ്മിപ്രിയക്കെതിരായ പരാതിയില്‍ അന്‍സിബ നേരിട്ട് ഹാജരാകണമെന്ന് കോടതി. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മൊഴിയെടുക്കുന്നതിന് വേണ്ടിയാണ് അന്‍സിബ ഹാജരാകേണ്ടത്. പരാതിയില്‍ നേരത്തെ പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നില്ല. തുടര്‍ന്നാണ് അന്‍സിബ കോടതിയെ സമീപിച്ചത്. നടി ലക്ഷ്മിപ്രിയ യുട്യൂബ് ചാനലിലൂടെ തന്നെ അപമാനിച്ചെന്ന അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പാലാരിവട്ടം പൊലീസിന്റെ നിലപാട്.

kerala Kerala

ഓണച്ചന്ത ഓഗസ്റ്റ് 8 മുതല്‍; കിറ്റില്‍ 16 ഇനം സാധനങ്ങള്‍; മഞ്ഞ കാര്‍ഡിന് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതല്‍; അനൂപ് ജേക്കബ്

  • 27th July 2026
  • 0 Comments

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണച്ചന്ത ഓഗസ്റ്റ് 8 മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് ഓഗസ്റ്റ് 10 മുതല്‍ ഓണക്കിറ്റ് വിതരണം ആരംഭിക്കും. 16 ഇനം സാധനങ്ങളാണ് ഓണക്കിറ്റില്‍ ഉണ്ടാവുക. ഓണം ട്രെഡ് ഫെയറുകളും ഓഗസ്റ്റ് 6 മുതല്‍ ആരംഭിക്കും. ഓണസദ്യക്കുള്ള എല്ലാ സാധനങ്ങളും കിറ്റിലുണ്ടാവുമെന്നാണ് ഭക്ഷ്യ വിതരണ മന്ത്രി വിശദമാക്കിയത്. കൂടുതല്‍ പേര്‍ക്ക് ഓണക്കിറ്റ് അടുത്ത വര്‍ഷം മുതല്‍ നല്‍കുമെന്നും മന്ത്രി വിശദമാക്കി. സംസ്ഥാനത്ത് വിലക്കയറ്റം പ്രതിസന്ധിയായി നില്‍ക്കുമ്പോഴാണ് പ്രഖ്യാപനം. സപ്ലൈകോ ഔട്ട് […]

Trending

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

  • 27th July 2026
  • 0 Comments

കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിനെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി എസ്‌സി– എസ്ടി കോടതിയുടേതാണ് ഉത്തരവ്. കണ്ണൂർ സബ് ജയിലിൽ റിമാൻഡിലായിരുന്ന പ്രതിയെ പ്രൊഡക്ഷൻ വാറണ്ട് നൽകിയാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്. റാമിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിലൂടെയും അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിലൂടെയും മാത്രമേ കേസിൽ കൂടുതൽ വ്യക്തത വരുത്താൻ സാധിക്കൂ എന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് റാമിന്റെ അറസ്റ്റ് […]

Trending

ആലപ്പുഴയിൽ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനിയായ 25കാരിക്ക് ദാരുണാന്ത്യം

  • 27th July 2026
  • 0 Comments

അരൂർ: ആലപ്പുഴയിൽ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ തീരദേശ റെയിൽപാതയിലാണ് കോഴിക്കോട് സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒളവണ്ണ പള്ളിപ്പുറം പുൽപ്പറമ്പിൽ കൃഷ്ണൻ്റെ മകൾ നേഹ കൃഷ്ണൻ (25) ആണ് മരിച്ചത്. ട്രെയിനില്‍ നിന്ന് അബദ്ധത്തിൽ താഴേക്ക് വീണതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാവിലെയാണ് അരൂരിനും തുറവൂരിനും ഇടയിൽ, എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് തെക്കുഭാഗത്തുള്ള ചെറിയ വളവിനോട് ചേർന്ന് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് അരൂർ പൊലീസ് […]

kerala Kerala

വടകരയിലെ ലഹരിമരുന്ന് കേസ്; രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കി

  • 27th July 2026
  • 0 Comments

വടകര: കോഴിക്കോട് വടകരയില്‍ ലഹരിമരുന്ന് കേസില്‍ അധ്യാപികമാര്‍ പിടിയിലായ സംഭവത്തില്‍ രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കി. വടകര എംഡിഎംഎ കേസില്‍ പേരാമ്പ്ര ബിആര്‍സി സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ കാവ്യയേയും പുറത്താക്കി. കൂരാച്ചുണ്ട് സ്വദേശിയാണ് കാവ്യ. പേരാമ്പ്ര ബ്ലോക്ക് റിസോഴ്‌സ് കേന്ദ്രത്തിലെ സ്‌പെഷ്യലിസ്റ്റ് കായിക അധ്യാപികയായ കീര്‍ത്തനയെ അറസ്റ്റിന് പിന്നാലെ തന്നെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടിരുന്നു. മയക്കുമരുന്ന് വാങ്ങുന്നവര്‍ കാവ്യയുടെ അക്കൌണ്ടിലേക്കായിരുന്നു പണം അയച്ചിരുന്നത്. അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള ലഹരി വ്യാപാരം കഴിഞ്ഞ മാസം 28ന് വടകര സ്വദേശിയെ പിടിയിലായതോടെയാണ് പുറത്ത് വന്നത്. […]

Kerala kerala

ചെലവ് കൂട്ടരുതെന്ന് വകുപ്പുകളോട് ധനവകുപ്പിന്റെ നിര്‍ദേശം.

  • 27th July 2026
  • 0 Comments

തിരുവനന്തപുരം: ചെലവ് കൂട്ടരുതെന്ന് വകുപ്പുകളോട് ധനവകുപ്പിന്റെ നിര്‍ദേശം. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ ചെലവ് കൂട്ടരുതെന്നും പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റില്‍ കവിയരുതെന്നും നിര്‍ദേശം നല്‍കി. അടുത്ത ബജറ്റ് മുന്നൊരുക്കത്തിനുള്ള സര്‍ക്കുലറിലാണ് നിര്‍ദേശം. സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികള്‍ ഒഴിവാക്കണം. മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം. അധികം വരുന്ന ജീവനക്കാരെ പിരിച്ചുവിടേണ്ടെന്നും പുതുതായി വരുന്ന ഒഴിവുകളിലേയ്ക്ക് നിയമിക്കാമെന്നും പറയുന്നു. ശമ്പള ചെലവ് കൃത്യമായി കണക്കാക്കണം. ചെലവില്‍ മുന്‍വര്‍ഷത്തെക്കാള്‍ കൂടുതലെങ്കില്‍ കാരണം വിശദീകരിക്കണമെന്നും പറയുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ റവന്യൂ വരുമാനം […]

kerala Kerala

രാജിവെച്ച ധര്‍മേന്ദ്ര പ്രധാനെ പുകഴ്ത്തി കേരള കേന്ദ്ര സര്‍വകലാശാല

  • 27th July 2026
  • 0 Comments

കാസര്‍കോട്: വിദ്യാര്‍ഥി പ്രതിഷേധത്തെത്തുടര്‍ന്ന് രാജിവെക്കേണ്ടിവന്ന മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ പുകഴ്ത്തി കുറിപ്പിട്ട് കേരള കേന്ദ്ര സര്‍വകലാശാല. സര്‍വകലാശാലയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് മന്ത്രിക്ക് അഭിനന്ദനവും ആശംസകളും നേര്‍ന്നുകൊണ്ടുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ കമന്റ് ബോക്സുകളില്‍ പ്രതിഷേധം രേഖപ്പെടുത്തി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. രാജ്യത്തിനും ഉന്നത വിദ്യാഭ്യാസ മേഖലക്കും ധര്‍മേന്ദ്ര പ്രധാന്‍ നല്‍കിയ വിശിഷ്ട സേവനങ്ങളെ സര്‍വകലാശാല കുറിപ്പിലൂടെ അഭിനന്ദിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവില്‍ സര്‍വകലാശാലയുടെ അക്കാദമിക് പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ […]

National

നടന്‍ ധനുഷ് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നു? ആരാധകര്‍ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് താരം

  • 27th July 2026
  • 0 Comments

ചെന്നൈ: രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ക്ക് വഴിവെച്ച് നടന്‍ ധനുഷിന്റെ പ്രസംഗം. ആരാധകര്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനുഷ്. സിനിമാ ആഘോഷങ്ങള്‍ക്കപ്പുറം ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണ് ധനുഷ് ആരാധകരോട് ആഹ്വാനം ചെയ്യുന്നത്. ‘ഒരിടത്ത് നിരവധി പേര്‍ ഒത്തുചേര്‍ന്നിരിക്കുകയാണ്. ഇത്തരമൊരു ഐക്യത്തിന് വലിയ ശക്തിയുണ്ട്. ഒരു ലക്ഷ്യത്തിനായി നമുക്ക് ഈ ശക്തിയെ ഉപയോഗിക്കണം. ഓഡിയോ ലോഞ്ചിനും മീറ്റപ്പിനും അപ്പുറം ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളുടെ പ്രദേശത്തെ ആളുകളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് സാധിക്കുന്ന രീതിയില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്യണം. […]

Kerala kerala

കൊല്ലത്ത് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

  • 27th July 2026
  • 0 Comments

കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദാണ് ശനിയാഴ്ച മരിച്ചത്. സംഭവത്തില്‍ കുണ്ടറ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ സിയാദിന്റെ മുതുകത്ത് ഇടിച്ചെന്നും വാരിയെല്ല് പൊട്ടിയെന്നും കുടുംബം ആരോപിച്ചു. കുണ്ടറ സ്റ്റേഷനിലെ എസ്‌ഐ അതുല്‍, കോണ്‍സ്റ്റബിള്‍ ശ്രീജിത്ത് എന്നിവര്‍ക്കെതിരെയാണ് കുടുംബത്തിന്റെ ആരോപണം. ജൂണ്‍ 16ന് രാത്രിയാണ് അയല്‍വാസിയായ പതിമൂന്നുകാരനെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയില്‍ കുണ്ടറ പൊലീസ് സിയാദിനെ വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയത്. പൊലീസ് […]

Trending

വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

  • 27th July 2026
  • 0 Comments

കല്‍പ്പറ്റ: വയനാട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. പനമരം കൈതക്കലിലാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഓഫീസ്, സ്‌കൂള്‍ സമയമായതിനാല്‍ രണ്ട് ബസുകളിലും നിറയെ യാത്രക്കാരുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരു ബസിന്റെ പിന്‍ഭാഗത്തെ ചക്രത്തിനുണ്ടായ തകരാറ് മൂലം നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു.

error: Protected Content !!