Kerala kerala

രാജിവെച്ച ധര്‍മേന്ദ്ര പ്രധാനെ പുകഴ്ത്തി കേരള കേന്ദ്ര സര്‍വകലാശാല

കാസര്‍കോട്: വിദ്യാര്‍ഥി പ്രതിഷേധത്തെത്തുടര്‍ന്ന് രാജിവെക്കേണ്ടിവന്ന മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ പുകഴ്ത്തി കുറിപ്പിട്ട് കേരള കേന്ദ്ര സര്‍വകലാശാല. സര്‍വകലാശാലയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് മന്ത്രിക്ക് അഭിനന്ദനവും ആശംസകളും നേര്‍ന്നുകൊണ്ടുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ കമന്റ് ബോക്സുകളില്‍ പ്രതിഷേധം രേഖപ്പെടുത്തി വിദ്യാര്‍ഥികള്‍ രംഗത്തെത്തി.

രാജ്യത്തിനും ഉന്നത വിദ്യാഭ്യാസ മേഖലക്കും ധര്‍മേന്ദ്ര പ്രധാന്‍ നല്‍കിയ വിശിഷ്ട സേവനങ്ങളെ സര്‍വകലാശാല കുറിപ്പിലൂടെ അഭിനന്ദിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവില്‍ സര്‍വകലാശാലയുടെ അക്കാദമിക് പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും അദ്ദേഹം നല്‍കിയ പിന്തുണയെ സര്‍വകലാശാല കുറിപ്പില്‍ എടുത്തുപറയുന്നു.

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതില്‍ അദ്ദേഹം വഹിച്ച നേതൃപരമായ പങ്ക് വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നതായും സര്‍വകലാശാല പറയുന്നു. അദ്ദേഹത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വകലാശാലാ അധികൃതര്‍ ആശംസകളും നേര്‍ന്നിട്ടുണ്ട്.

കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഗത്യന്തരമില്ലാതെ മന്ത്രി രാജിവെച്ച് മണിക്കൂറുകള്‍ക്കകം ഇത്തരമൊരു പുകഴ്ത്തല്‍ നടത്തിയത് വിവാദമായിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!