Trending

‘ഒരിക്കലും ഉണരാതിരിക്കുന്നതിനേക്കാൾ ഒടുവിൽ ഉണരുന്നതാണ് നല്ലത്’; കോൺഗ്രസിനെ പരിഹസിച്ച് എം സ്വരാജ്

  • 26th July 2026
  • 0 Comments

കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി മഹത്തായ സമരത്തിന്റെ വിജയമാണെന്നും സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ജനവികാരമാണ് ഇതിലൂടെ പ്രകടമായതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. സർക്കാരിൻ്റെ മനോഭാവത്തിനെതിരായ ജനവികാരം. തുടക്കത്തിൽ സമരത്തോട് അറച്ചുനിന്നവർക്കും ഒടുവിൽ ഒടുവിൽ സമരത്തെ പിന്തുണയ്‌ക്കേണ്ടി വന്നുവെന്നും സ്വരാജ് പറഞ്ഞു. ഒരിക്കലും ഉണരാതിരിക്കുന്നതിനേക്കാൾ ഒടുവിൽ ഉണരുന്നത് നല്ലതാണെന്നും അത് അവർക്കൊരു പാഠമാകട്ടെയെന്നും പറഞ്ഞു. സമരത്തിൽ യാതൊരു അവകാശവാദങ്ങൾക്കുമില്ലെങ്കിലും, തുടക്കം മുതൽ അടിയുറച്ചുനിന്ന് പോരാടിയതും മർദ്ദനം ഏറ്റുവാങ്ങിയതും ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളാണെന്ന് ജനങ്ങൾക്ക് വ്യക്തമാണെന്നും […]

Trending

മന്ത്രിസ്ഥാനത്തിന് പണം; തട്ടിപ്പുസംഘത്തിലെ 2 പേരെ ഡൽഹിയിൽനിന്ന് കോഴിക്കോട്ടെത്തിച്ചു

  • 26th July 2026
  • 0 Comments

കോഴിക്കോട്: വിദ്യാ ബാലകൃഷ്ണൻ എം.എൽ.എയ്ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് മൂന്ന് കോടി രൂപ തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളെ കോഴിക്കോട്ടെത്തിച്ചു. ഡൽഹി-യു.പി അതിർത്തിയിൽ നിന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്ത നിതിൻ കുമാർ, ഗൗരവ് എന്നിവരെയാണ് കോഴിക്കോട്ടെ സൈബർ സ്റ്റേഷനിൽ എത്തിച്ചത്. പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിയെന്ന വ്യാജേന ജനപ്രതിനിധികളെ വിളിച്ച് പണം തട്ടാൻ ശ്രമിച്ച ഇവർ നേരത്തെയും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതായി പോലീസ് വ്യക്തമാക്കി. ഡൽഹിയിൽ നിന്ന് നഷ്ടപ്പെട്ട മറ്റൊരു വ്യക്തിയുടെ ഫോൺ ഉപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് ആസൂത്രണം […]

Trending

‘കശ്മീരിൽ കല്ലേറ് നിർത്തിച്ചവർ ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചുപോയീന്ന് കേട്ടു’: ചന്തു സലിം കുമാര്‍; പേളിക്കും ട്രോൾ

  • 26th July 2026
  • 0 Comments

കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി രാജിവെച്ചതിന് പിന്നാലെ ട്രോളുമായി നടൻ ചന്തു സലിംകുമാർ. വിദ്യാര്‍ത്ഥി പ്രതിഷേധത്തിനെതിരെ രംഗത്തുവന്ന നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍, അവതാരകയായ പേളി മാണി എന്നിവര്‍ക്കുള്ള പരിഹാസ മറുപടിയാണ് ചന്തു സമൂഹമാധ്യങ്ങിൽ പങ്കുവെച്ചത്. ‘കശ്മീരില്‍ കല്ലേറ് നിര്‍ത്തിച്ചവര്‍ ഡല്‍ഹിയില്‍ കല്ലേറ് നിര്‍ത്തിക്കാന്‍ വന്നിട്ട് തിരിച്ചുപോയീന്ന് കേട്ടു. ശരിയാണോ ഗയ്സ്’, എന്നായിരുന്നു ചന്തുവിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. താഴെ ‘കാവി എന്റെ ഇഷ്ടനിറമാണ്’ എന്നും ചന്തു കുറിച്ചിട്ടുണ്ട്. ‘കശ്മീരിലെ കല്ലേറ് […]

Trending

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് ഒരാൾ‌ മരിച്ചു; നിരവധി പേർക്ക് പരിക്ക്

  • 26th July 2026
  • 0 Comments

മലപ്പുറം: കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് തല കീഴായി മറിഞ്ഞു. മൂന്നുപേരുടെ നില അതീവ ഗുരുതര‌മാണെന്നും പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചു. നാട്ടുകാരും രക്ഷാപ്രവർത്തകരും യാത്രക്കാരെ പുറത്തെത്തിച്ചു. തൃശൂർ-കോഴിക്കോട് ബസാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് നിറയെ യാത്രക്കാരുണ്ടായിരുന്നു. അമിത വേ​ഗതയാണ് അപകടകാരണമെന്ന്  ദൃക്സാക്ഷികൾ പറയുന്നു. വേഗതയും മഴയില്‍ റോഡ് നനഞ്ഞ് കിടന്നതും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാറിന് മുകളിലേക്കാണ് […]

Trending

“സിജെപി സമരം ഇന്ത്യ കണ്ട ഏറ്റവും വലിയ യുവജന പ്രക്ഷോഭം”; മോദി സർക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടി: പി കെ കുഞ്ഞാലിക്കുട്ടി

  • 26th July 2026
  • 0 Comments

സിജെപി സമരം അടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ യുവജന പ്രക്ഷോഭമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മോദി സർക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണിത്. നാട്ടിലെ യുവാക്കൾ തെളിയിച്ച സമരത്തിൻ്റെ പുതിയ മോഡൽ. ഈ മോഡൽ മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും സ്വീകരിക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Trending

കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകില്ല; യുവാവിനെ കുത്തിക്കൊന്നു

  • 26th July 2026
  • 0 Comments

പാലക്കാട്: കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പാലക്കാട് 24-കാരനെ കുത്തിക്കൊന്നു. കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലാണ് സംഭവം നടന്നത്. കേരാംപാറ സ്വദേശിയായ ഷെഫീഖ് (24) ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് നെൽസൺ, ജെൻസൺ എന്നിവർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. നെൽസൺ കാളവണ്ടിയുമായി പോകുമ്പോൾ ആ വഴി ബൈക്കിലെത്തിയ ഷെഫീഖിന് കടന്നുപോകാൻ വഴി നൽകിയിരുന്നില്ല. ഇത് ഷെഫീഖ് ചോദ്യം ചെയ്തതോടെ ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കമുണ്ടാകുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Trending

‘ഉത്തരങ്ങൾ നൽകപ്പെട്ടു, ഇനി വേണ്ടത് ആ നടപടി’; സിജെപി സമരാനന്തരം പ്രതികരണവുമായി മാധവ് സുരേഷ്

  • 26th July 2026
  • 0 Comments

കോക്രോച്ച് ജനത പാർട്ടി ഡൽഹിയിൽ നടത്തിവന്ന വിദ്യാർത്ഥി സമരവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും വാർത്തകളിൽ നിറയുമ്പോൾ പ്രതികരണവുമായി നടൻ മാധവ് സുരേഷ്. “രാജ്യം സംസാരിച്ചു, ഒടുവിൽ ഉത്തരങ്ങൾ നൽകപ്പെട്ടു, ഇനി അതിക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശരിയായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്” എന്ന് മാധവ് സുരേഷ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കുറിച്ചു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ജീവൻ വെടിഞ്ഞ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന സിജെപിയുടെ ആവശ്യവും സാധ്യമായ ഏറ്റവും […]

Trending

വിദ്യാർഥികളെ മർദിച്ചതിന് പ്രധാനമന്ത്രി മാപ്പ് പറയണം; സമര വിജയത്തിന്റെ ക്രെഡിറ്റ് കോൺ​ഗ്രസിന് വേണ്ട; വിശദീകരണവുമായി കെ സി വേണു​ഗോപാൽ

  • 26th July 2026
  • 0 Comments

ന്യൂ ഡൽഹി: ഡൽഹിയിൽ വിദ്യാർഥികളെ പൊലീസ് മർദിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പ്രധാനമന്ത്രിക്ക് മുട്ടുമടക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. സമര വിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെ എന്നും കെ സി വേണു​ഗോപാൽ പറഞ്ഞു. ഏതെങ്കിലും ഒരു പ്ലാറ്റ്ഫോമിൻ്റെ വിജയമായി കാണുന്നില്ല. യുവജനങ്ങളുടെ വിജയം എന്ന നിലയിലാണ് കോൺഗ്രസ് സമര വിജയത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ജന്തർ മന്തർ സമരത്തിൽ പരസ്യമായി രംഗത്തു വരണ്ടതില്ല എന്നത് കോൺ​ഗ്രസിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നു. കോൺഗ്രസിന്റെ […]

Trending

ഇന്ന് കാര്‍ഗില്‍ വിജയ്‌ ദിവസ്; കാർഗിൽ യുദ്ധവിജയത്തിന് 27 വയസ്

  • 26th July 2026
  • 0 Comments

ഡൽഹി: കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 27 വർഷം പൂർത്തിയാവുന്നു. വിജയദിനാഘോഷത്തിന്‍റെ ഭാഗമായുള്ള രാജ്യത്തെ ഒദ്യോഗിക പരിപാടികൾ ദ്രാസിലെ യുദ്ധ സ്മാരകത്തിൽ നടക്കും. ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മുഖ‍്യാഥിതിയാവും. സ്മാരകങ്ങളിൽ പുഷ്പ ചക്രം അർപ്പിച്ച ശേഷം പ്രതിരോധമന്ത്രി വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെ ആദരിക്കും. ദുർഘട ഭൂപ്രദേശങ്ങളിൽ നടന്ന ലോകത്തിലെ ആദ്യത്തെ യുദ്ധമെന്ന് വിശേഷിപ്പിക്കാവുന്ന കാർഗിൽ യുദ്ധത്തിൽ പാകിസ്ഥാൻ പിടിച്ചെടുത്ത കൊടുമുടികൾ ഇന്ത്യ യുദ്ധത്തിലൂടെ ഒന്നൊന്നായി തിരിച്ചുപിടിച്ചു. 1999 മേയ് മൂന്നിനാണ് ജമ്മു-കശ്​മീരി​ലെ […]

Trending

മഴ വീണ്ടും ശക്തമാകുന്നു; ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു

  • 25th July 2026
  • 0 Comments

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ ഫലമായി സംസ്ഥാനത്ത് ജൂലൈ 27 മുതൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗാൾ – വടക്കൻ ഒഡീഷ തീരങ്ങൾക്ക് മുകളിലുമായാണ് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുള്ളത്. അടുത്ത 2 മുതൽ 3 ദിവസത്തിനുള്ളിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നു. തെക്കുപടിഞ്ഞാറൻ രാജസ്ഥാനും സമീപപ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട മറ്റൊരു ന്യൂനമർദ്ദം അതേ മേഖലയിൽ […]

error: Protected Content !!