കല്‍പ്പറ്റ: വയനാട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. പനമരം കൈതക്കലിലാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഓഫീസ്, സ്കൂള്‍ സമയമായതിനാല്‍ രണ്ട് ബസുകളിലും നിറയെ യാത്രക്കാരുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. ഒരു ബസിന്റെ പിന്‍ഭാഗത്തെ ചക്രത്തിനുണ്ടായ തകരാറ് മൂലം നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു.

