Kerala

സിനിമയെ വെല്ലും ചെയ്‌സിങ്; കോയമ്പത്തൂരിൽ ലഹരി സംഘത്തെ സാഹസികമായി പിടികൂടി പൊലീസ് കോൺസ്റ്റബിൾ

കോയമ്പത്തൂർ: ലഹരി സംഘത്തെ സാഹസികമായി പിടികൂടി പൊലീസ് കോൺസ്റ്റബിൾ. കോയമ്പത്തൂരിലെ വിലങ്കുറിച്ചിയിലാണ് സംഭവം നടന്നത്. വാഹനപരിശോധനയ്ക്കിടെ കർണാടക രജിസ്ട്രേഷനിലുള്ള കാർ നിർത്താതെ പോകുകയായിരുന്നു. ലഹരി സംഘം ആ കാറിലുണ്ടാകാമെന്ന് സംശയിച്ച പൊലീസ് ഉടൻ തന്നെ ബൈക്കിൽ ആ കാറിനെ പിന്തുടർന്നു. പിന്തുടരുന്നതിനിടെ, കാർ നിർത്താനുള്ള ശ്രമത്തിനിടയിൽ ഹെഡ് കോൺസ്റ്റബിൾ എം. വേൽമുരുകൻ വാഹനത്തിൽ മുറുകെപ്പിടിച്ച് കാറിന്റെ മുകൾ ഭാഗത്തേയ്ക്ക് ചാടി കയറി. അമിതവേഗത്തിൽ പാഞ്ഞ കാറിന്റെ മുകളിലേക്ക് കയറി 40 കിലോമീറ്ററോളം പിടിച്ചുകിടന്നാണ് ഉദ്യോഗസ്ഥൻ പ്രതികളെ പിടികൂടിയത്.

ഒരു കാറിൽ 300 കിലോഗ്രാം ‘ഗുട്ക’യും മറ്റ് പുകയില ഉൽപ്പന്നങ്ങളും കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് ചെക്ക് പോയിന്റ് ഒരുക്കിയത്.

അമിതവേഗത്തിലെത്തിയ കാർ തെക്കലൂർ ചെക്ക്പോസ്റ്റിന് സമീപം പൊലീസ് സംഘം വളയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. ഇവരിൽ നിന്ന് 200 കിലോഗ്രാം ‘ഗുട്ക’ പിടിച്ചെടുത്തു. മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. രാജസ്ഥാനിൽ നിന്നുള്ളവരാണ് പ്രതികൾ ഇവർ കർണാടകയിൽ നിന്ന് വരുന്നതിനിടെയാണ് പൊലീസിന്റെപിടിയിലായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!