Kerala

കറ്റാനം സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു; ക്ലാസുകൾ തത്കാലിക കെട്ടിടത്തിൽ

ആലപ്പുഴ: ഫിറ്റ്നസ് നഷ്ടപ്പെട്ടതിനെ തുടർന്ന് പഠനം മുടങ്ങിയ ആലപ്പുഴ കറ്റാനം സെന്റ് സ്റ്റീഫൻസ് എൽപി സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു. ഔദ്യോഗിക അംഗീകാരം ലഭിക്കാതെയാണ് ക്ലാസുകൾ തുടങ്ങുന്നത്. തത്കാലിക കെട്ടിടത്തിലാണ് ഒന്നും മൂന്നും ക്ലാസുകൾ നടക്കുക. അംഗീകാരം ഉടൻ ലഭ്യമാക്കുമെന്ന് മന്ത്രി എം ലിജു പറഞ്ഞു. സ്കൂളിന്റെ പ്രവർത്തനം പൂർണ്ണ തോതിൽ പുനരാരംഭിക്കും വരെ സമരം തുടരുമെന്നാണ് രക്ഷിതാക്കളുടെ നിലപാട്.

2,4 ക്ലാസുകളും താത്കാലികമായി പ്രവർത്തിക്കുന്നതും ഇതേ കെട്ടിടത്തിലാണ്. ഭരണിക്കാവ് പഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ് ക്ലാസുകൾ തുടങ്ങുന്നത്. ശാശ്വത പരിഹാരത്തിന് മാനേജ്മെൻ്റ് തയ്യാറാകുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. ഇന്നലെ മന്ത്രി എം ലിജു മാനേജ്മെന്റ് പ്രതിനിധികളുമായി മാത്രം ചർച്ച നടത്തി മടങ്ങിയതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ശാശ്വത പ്രശ്ന പരിഹാരത്തിന് വിദ്യാഭ്യാസ ഡയറക്ടറുമായി എം ലിജു കൂടിക്കാഴ്ച്ച നടത്തും.

മാനേജ്മെന്റ് അനാസ്ഥയെ തുടർന്ന് ആലപ്പുഴ കറ്റാനം സെന്റ് സ്റ്റീഫൻസ് ഐഡഡ് സ്കൂളിൽ അധ്യയനം നിലച്ചത്. 1916 മുതൽ കറ്റാനത്ത് പ്രവ‍‌ർത്തിക്കുന്ന സെന്റ് സ്റ്റീഫൻസ് എൽപി സ്കൂൾ 2009 ലാണ് ഓ‍ർത്തഡോക്സ് വലിയ പള്ളി മാനേജ്മെന്റ് വാങ്ങുന്നത്. ആദ്യകാലങ്ങളിൽ നന്നായി പ്രവർത്തിച്ചെങ്കിലും പതിയെ സ്കൂളിൻ്റെ പ്രവ‍ർത്തനങ്ങൾ മന്ദ​ഗതിയിലായി. കഴിഞ്ഞ ജൂൺ 30ന് കാലപ്പഴക്കത്തിൽ ബലക്ഷയം സംഭവിച്ച ഒരു കെട്ടിടത്തിന്റെ ഫിറ്റ്നസും നഷ്ടമായി. ഇത് പുതുക്കാൻ മാനേജ്മെന്റ് തയ്യാറായില്ല. ഇതോടെ 1,3 ക്ലാസുകൾ അടച്ചു പൂട്ടി. അധ്യാപകരുടെ ജോലി പോയി. കെട്ടിടം പണിയാനോ, കുട്ടികൾക്ക് ബദൽ ക്ലാസുകൾ ഒരുക്കാനോ മാനേജ്മെന്റിന് താത്പര്യമില്ല. 41 കുട്ടികളുടെ ഭാവി വെള്ളത്തിലാവുകയുമായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!