ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയത് ഉന്നയിച്ച് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ഇന്ന് ശക്തമായി പ്രതിഷേധിക്കും.കറുത്ത വസ്ത്രം ധരിച്ച് വരാൻ പാർട്ടി എംപിമാർക്ക് കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.
സഭാ സമ്മേളനം വെട്ടിചുരുക്കിയേക്കുമെന്ന സൂചന ശക്തമായതോടെയാണ് പ്രതിഷേധത്തിനു മൂര്‍ച്ച കൂട്ടാനുള്ള കോണ്‍ഗ്രസിന്റെ നീക്കം.രാഹുൽ വിഷയത്തിൽ കോൺഗ്രസിന് മറ്റു പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ രാവിലെ പ്രതിപക്ഷ നേതാക്കളുടെ യോഗം ചേരും. അദാനി വിവാദത്തിൽ ജെപിസി അന്വേഷണം വേണമെന്ന ആവശ്യവും പ്രതിപക്ഷപ്പാർട്ടികൾ പാർലമെന്റിൽ ഉന്നയിക്കും.

