Kerala

പോലീസുകാരുമായി തർക്കം, അക്രമിക്കുമെന്ന് പോസ്റ്റ് , സ്റ്റേഷനിൽ വാഹനങ്ങൾ കത്തിച്ചു: ഒടുവിൽ ചാണ്ടി ഷമീം അറസ്റ്റില്‍

കണ്ണൂർ: വളപട്ടണം പോലീസ് സ്റ്റേഷനിൽ വാഹനങ്ങൾ കത്തിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട ചാണ്ടി ഷമീമിനെ വളപട്ടണം പോലീസ് പിടികൂടി. ചിറക്കൽ പുഴാതിയിലെ ഒരു കെട്ടിടത്തിൽ നിന്നാണ് ഷമീമിനെ പിടികൂടിയത്. സ്റ്റേഷൻ കോംപൗണ്ടിൽ നിർത്തിയിട്ട അഞ്ച് വാഹനങ്ങളാണ് ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടു മണിയോടെ ഇയാൾ കത്തിച്ചത്.

കണ്ണൂർ കോർപറേഷൻ പരിധിയിലെ കക്കാട് സ്വദേശിയാണ് ഷമീം. കഴിഞ്ഞ ദിവസം വളപട്ടണം പോലീസ് സ്‌റ്റേഷനിലെ ചില പോലീസുകാരുമായി ഷമീം തർക്കത്തില്‍ ഏർപ്പെട്ടിരുന്നു. ഇയാളുടെ വാഹനം പിടിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.വാഹനം വിട്ടുകൊടുക്കാതെ പോലീസ് കസ്റ്റഡിയിൽ വയ്ക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് ഷമീം ഇയാളുടെത് ഉൾപ്പെടെയുള്ള വാഹനങ്ങൾ കത്തിച്ചത്. കണ്ണൂരിൽ നിന്ന് ഫയർഫോഴ്സെത്തിയാണ് തീയണച്ചത്.

പുഴാതിയിലെ ഒരു പഴയ കെട്ടിടത്തിൽ ഷമീമ് ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് വളഞ്ഞു പിടികൂടുകയായിരുന്നു. ഇതിനിടയിൽ കുതറി മാറാൻ രക്ഷപെടാൻ ശ്രമിച്ച ഷമീമിന്‍റെ ആക്രമണത്തിൽ രണ്ടു പോലീസുകാർക്ക് പരിക്കേറ്റു. നേരത്തെ സോഷ്യൽ മീഡിയയിലുടെ പോലീസിനെ അക്രമിക്കുമെന്ന് പറഞ്ഞ ഷമീമിനെ പോലീസ് പുതിയ തെരുവിലെ താമസ സ്ഥലത്തു കയറി അറസ്റ്റു ചെയ്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!