Kerala News

ഗതാഗത നിയന്ത്രണം

പേരാമ്പ്ര-ചേനോളി-നൊച്ചാട് റോഡില്‍ പേരാമ്പ്രയ്ക്കും ചേനോളിയ്ക്കുമിടയില്‍ മേഞ്ഞാണ്യം വില്ലേജ് ഓഫീസിന് സമീപം ഒക്‌ടോബര്‍ 28 മുതല്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ അന്ന് മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡ് വഴിയുളള വാഹന ഗതാഗതം നിയന്ത്രിക്കുന്നതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പേരാമ്പ്ര നിന്ന് ചേനോളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കൈതക്കല്‍ കളള് ഷാപ്പിനരികിലെ പഞ്ചായത്ത് റോഡിലൂടെ ചേനോളി റോഡിലേക്ക് പ്രവേശിക്കേണ്ടതാണ്. ചേനോളി നിന്നും പേരാമ്പ്ര ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ചേനോളി റോഡില്‍ നിന്നും പേരാമ്പ്ര പഞ്ചായത്ത് ഓഫീസ് റോഡിലേക്ക് പ്രവേശിച്ച് സംസ്ഥാന പാതയിലേക്ക് കടക്കേണ്ടതാണ്.

ഗതാഗതനിയന്ത്രണം


ചെമ്പനോട-കാട്ടിക്കുളം-ആലംപാറ റോഡില്‍ ഒക്‌ടോബര്‍ 28 മുതല്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ അന്ന് മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡ് വഴിയുളള വാഹന ഗതാഗതം നിയന്ത്രിക്കുന്നതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ചെമ്പനോട നിന്ന് കാട്ടിക്കുളത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ ചെമ്പനോട-കാട്ടിക്കുളം-ആലംപാറ റോഡില്‍ ഉടുമ്പന്‍ചോല റോഡ് ആരംഭിക്കുന്ന ഭാഗത്തിന് എതിരായുളള പഞ്ചായത്ത് റോഡില്‍ പ്രവേശിച്ച് ചെമ്പനോട അങ്ങാടിയിലേക്ക് കടക്കേണ്ടതാണ്.

എക്‌സിബിഷന്‍ : സംരംഭകര്‍ നവംബര്‍ 15 നകം പേര് രജിസ്റ്റര്‍ ചെയ്യണം കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 2019 ഡിസംബര്‍ മാസത്തില്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. എക്‌സിബിഷനില്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ച് വില്പന നടത്താന്‍ താത്പര്യമുളള കോഴിക്കോട് ജില്ലയിലെ സൂക്ഷമ, ചെറുകിട വ്യവസായ സംരംഭകര്‍ നവംബര്‍ 15 നകം ഗാന്ധിറോഡിലുളള കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2766036, 9188127175, 9188127176, 9446100961.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!