Local

അറിയിപ്പുകള്‍

ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് വിവിധ മത്സരങ്ങള്‍ നടത്തുന്നു

കേരളപിറവിയുടെ ഭാഗമായി ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍  അംശദായം അടയ്ക്കുന്ന (ഇന്‍ഡസ്ട്രീസ്, ബാങ്കുകള്‍, കോ-ഓപ്പറെറ്റിവ് സൊസൈറ്റികള്‍, പ്ലാന്റെഷനുകള്‍, കെഎസ്ആര്‍ടിസി, പ്രസ്, തുടങ്ങിയവ) തൊഴിലാളികളുടെ മക്കള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തുന്നു. യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി  പ്രശ്‌നോത്തരിയും ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി  ‘ആധുനിക ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ ഉപന്യാസ രചന മത്സരവും ആണ് നടത്തുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഒക്‌ടോബര്‍  29 ന്  രാവിലെ 11 മണിക്കകം  കോഴിക്കോട് ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍: 04952372480.

ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് സ്‌പോട്ട് അഡ്മിഷന്‍  ഒക്‌ടോബര്‍ 30ന് 
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ കൊച്ചിയില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഒക്‌ടോബര്‍ 30 ന് നടത്തും. അക്കാദമിയുടെ എറണാകുളം കാക്കനാട്ടുള്ള കാമ്പസില്‍ നടത്തുന്ന സ്‌പോട്ട് അഡ്മിഷന് അപേക്ഷ അയച്ച് എത്തിച്ചേരാന്‍ കഴിയാതിരുന്നവര്‍ക്കും പുതിയതായി എത്തുന്നവര്‍ക്കും പങ്കെടുക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 3 മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അക്കാദമി വെബ്‌സൈറ്റായ www.keralamediaacademy.org നിന്നു ഫോറം ഡൗണ്‍ലോഡ് ചെയ്ത് തയ്യാറാക്കുന്ന  അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം 30 നു രാവിലെ 10 മണിക്ക് അക്കാദമി ഓഫീസില്‍ എത്തണം. വിശദവിവരങ്ങള്‍ക്ക്: 0484-2422275, 2422068, 8281360360. 


ടെലിവിഷന്‍  ജേര്‍ണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു 

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ   2019 -2020 ബാച്ചിലേക്ക് അപേക്ഷകള്‍  ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും    അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധി  30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്,  പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം.  ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും. വിലാസം: കെല്‍ട്രോണ്‍ നോളജ്  സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍ , വിമന്‍സ് കോളേജ്  റോഡ്, വഴുതക്കാട്, തിരുവനന്തപുരം, 695014.  വിശദവിവരങ്ങള്‍ക്ക്:  8137969292.

വഖഫ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിങ് നവംബര്‍ 12,

13 കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിങ് നവംബര്‍ 12, 13 തീയതികളില്‍ എറണാകുളം കലൂരിലുളള കേരളാ സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ഹെഡ് ഓഫീസ് കെട്ടിടത്തില്‍ നടക്കുമെന്ന് ശിരസ്തദാര്‍ അറിയിച്ചു.
ലോഗോ രചനാ മത്സരം സംഘടിപ്പിക്കുന്നു

സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ  ആര്‍ദ്രം പീപ്പിള്‍സ് ക്യാമ്പയിന്‍ സംസ്ഥാനത്തുടനീളം ആരംഭിക്കുന്നതിന്റെ പ്രചരണാര്‍ത്ഥം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ആര്‍ദ്രം പീപ്പിള്‍സ് ക്യാമ്പയിന്‍ എന്ന വിഷയത്തില്‍ ലോഗോ രചനാ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിന്റെ വിശദാംശങ്ങള്‍ക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കോഴിക്കോട് എന്ന ഫേസ്ബുക്ക് പേജില്‍ സന്ദര്‍ശിക്കാവുന്നതാണെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. 


ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ മിനി ഡിഫന്‍സ് പെന്‍ഷന്‍ അദാലത്ത്

കണ്ണൂര്‍ ഡി.പി.ഡി.ഓ ഓഫീസിന്റെ  നേതൃത്വത്തില്‍ ഒക്ടോബര്‍ 31 ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ മിനി ഡിഫന്‍സ് പെന്‍ഷന്‍ അദാലത്ത് നടത്തുന്നു. ഡി.പിഡിഓ യില്‍ നിന്നോ ബാങ്കില്‍ നിന്നോ ഡിഫന്‍സ് പെന്‍ഷനോ ഫാമിലി പെന്‍ഷനോ വാങ്ങുന്നവര്‍ക്ക്  അദാലത്തില്‍ പങ്കെടുത്ത് ഫാമിലി പെന്‍ഷന്‍/സ്‌പെഷ്യല്‍ ഫാമിലി പെന്‍ഷന്‍/ലിബറൈസ് ഫാമിലി പെന്‍ഷന്‍ സംബന്ധമായ പരാതികള്‍ക്ക് പരിഹാരം കാണാം. ഈ അവസരം കോഴിക്കോട് ജില്ലയിലെ ഡിഫന്‍സ്/ഫാമിലി പെന്‍ഷന്‍ വാങ്ങുന്നവര്‍ പരാമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍  അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!