കൊച്ചി; ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും കളിക്കാരനുമായി സൗരവ് ഗാംഗുലി 20 ന് കൊച്ചിയിലെത്തും. ഐഎസ്എല്‍ 6ാം സീസണ്‍ ഉദ്ഘാടന മല്‍സരത്തിനു മുഖ്യാതിഥികളില്‍ ഒരാളായാണ് ദാദ കൊച്ചിയിലെത്തുക. നിയുക്ത ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാംഗുലിയുടെ വരവ് ആവേശത്തോടെയാണ് ക്രികറ്റ് പ്രേമികളും ഒപ്പം ഫുട്‌ബോള്‍ പ്രേമികളും കാണുന്നത്.
‘ഫെയ്‌സ് ഓഫ് ഐഎസ്എല്‍’ എന്ന നിലയിലാണു ദാദായുടെ വരവ്. റാഞ്ചി ക്രിക്കറ്റ് ടെസ്റ്റ് നേരില്‍ക്കാണുന്നത് ഒഴിവാക്കിയാണു കൊച്ചിയിലേക്കുള്ള യാത്ര.
കേരള ബ്ലാസ്റ്റേഴ്‌സ്- എടികെ ഉദ്ഘാടന മല്‍സരം കണ്ടതിനുശേഷം 21നു ഗാംഗുലി മുംബൈയില്‍ 23ന് ബിസിസിഐ അധ്യക്ഷനായി ചുമതലയേല്‍ക്കും.

