Kerala News

നിയമസഭാ തിരഞ്ഞെടുപ്പ്; ത്രിപുരയില്‍ സിപിഎം – കോണ്‍ഗ്രസ് സഹകരണം,നിര്‍ണ്ണായക ചര്‍ച്ച

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം-കോണ്‍ഗ്രസ് സഹകരണത്തിന് ധാരണ. തീരുമാനം അടുത്ത പിബിയിലുണ്ടാകും. സിപിഎം സംസ്ഥാന സമിതിയി യോഗത്തില്‍ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും പങ്കെടുക്കുന്നുണ്ട്. യെച്ചൂരി കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതായി സൂചനയുണ്ട്.സഹകരണത്തിനപ്പുറം സഖ്യമായി മത്സരിക്കണമോ എന്നത് സംബന്ധിച്ച് സംസ്ഥാന സമിതി യോഗം തീരുമാനിക്കുമെന്ന് സിപിഎം വൃത്തങ്ങള്‍ അറിയിച്ചു. ഏതൊക്കെ സീറ്റുകളിലാണ് കോണ്‍ഗ്രസും സിപിഎം ഉള്‍പ്പടെയുള്ള ഇടത് പാര്‍ട്ടികളും മത്സരിക്കേണ്ടത് എന്ന് തീരുമാനിക്കാന്‍ സമിതിക്ക് രൂപം നല്‍കും.

കോണ്‍ഗ്രസിന്റെയും ഇടത് പാര്‍ട്ടികളുടെയുടെയും ത്രിപുരയിലെ പ്രമുഖ നേതാക്കള്‍ ഉള്‍പെടുന്നതാകും സമിതി. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ആണ് സിപിഎം ഉള്‍പ്പടെയുള്ള ഇടത് പാര്‍ട്ടികളുമായി സഖ്യത്തില്‍ മത്സരിക്കുന്നത് എന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!