കുന്ദമംഗലം സുന്നി ജുമാ മസ്ജിദില്‍ നിലവിലെ കമ്മറ്റിയ്ക്ക് അനുകൂല വിധി പറഞ്ഞ് ഹൈക്കോടതി. വഖഫ് ട്രിബ്യൂണല്‍ വിധിക്കെതിരെ ഫയല്‍ ചെയ്ത കേസിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. പള്ളിയില്‍ നിലവിലെ കമ്മറ്റിയ്ക്ക് ഭരണം മൂന്ന് മാസക്കാലം തുടരാമെന്ന് ഹൈക്കോടതി പറഞ്ഞു. അതിനിടയില്‍ ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്ത് ഇലക്ഷന് നടത്തണമെന്നും നിര്‍ദ്ദേശിച്ചു. ഏറെ കാലമായി അധികാര തര്‍ക്കം നിലനിന്നിരുന്ന ഈ പള്ളിയില്‍ വഖഫ് ട്രിബ്യൂണല്‍ വിധി ഇപ്പോള്‍ അനുകൂലമാണെന്ന് അവകാശപ്പെട്ടു കൊണ്ട് എപി വിഭാഗം പ്രഖ്യാപനത്തിന് മുതിര്‍ന്നപ്പോഴാണ് കഴിഞ്ഞദിവസം മറു വിഭാഗം തടയുകയും തുടര്‍ന്ന് അത് സംഘര്‍ഷത്തിലേക്ക് ന്ീങ്ങുകയും ചെയ്തത്. ഇതിനെതിരെയാണ് നിലവിലെ കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്. കോഴിക്കോട് ബാറിലെ അഡ്വ. മുഹമ്മദ്ഇ ഷാഫിയെ ഇതിന്റെ നേല്‍ നോട്ട ചുമതല ഹൈക്കോടതി ഏല്പിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാലരക്കാണ് കുന്ദമംഗലം സുന്നി ജുമാ മസ്ജിദില്‍ സംഘര്‍ഷം നടന്നത്. സംഘര്‍ഷത്തില്‍ പോലീസ് ഇടപെട്ടതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം പതിനൊന്നിന് നടക്കുന്ന വഖഫ് ബോര്‍ഡ് യോഗം വരെ കാത്ത് നില്‍ക്കാനും, അതുവരെ മഹല്ല് ഖത്തീബിന് പള്ളി നടത്തിപ്പ് ചുമതല നല്‍കാനുമുള്ള നിര്‍ദേശം ഇരുകൂട്ടരും അംഗീകരിച്ചതോടെ പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞ് പോകുകയായിരുന്നു.

