Kerala News

ഡോക്ടറുടെ നിര്‍ദേശം അവഗണിച്ച് വീട്ടില്‍ പ്രസവം, മൂന്നാം ദിനം തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം

വീട്ടിലെ പ്രസവത്തില്‍ ജനിച്ച കുട്ടി മൂന്നാംനാള്‍ മരിച്ചു. മലപ്പുറം ജില്ലയിലെ തലക്കാട് പഞ്ചായത്ത് വെങ്ങാലൂര്‍ സ്വദേശികളുടെ മുന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. വീട്ടിലായിരുന്നു പ്രസവം. അക്യുപങ്ചറിസ്റ്റുകളായ മാതാപിതാക്കള്‍തന്നെയാണ് സ്വന്തം ഇഷ്ടപ്രകാരം വീട്ടില്‍ സ്വയം പ്രസവമെടുത്തത്.

ഈ മാസം അഞ്ചിനായിരുന്നു പ്രസവം. വീട്ടില്‍തന്നെ പ്രസവമെടുക്കരുതെന്ന് മാതാപിതാക്കളെ തലക്കാട് കുടുംബാരോഗ്യ മെഡിക്കല്‍ ഓഫിസര്‍ അറിയിക്കുകയും ആവശ്യമായ ബോധവതകരണം നടത്തുകയും ചെയ്തിരുന്നു. മുമ്പുണ്ടായ മൂന്ന് പ്രസവങ്ങളും സിസേറിയനായതിനാല്‍ സ്വമേധയാ പ്രസവമെടുക്കുന്നത് അപകടകരമാണെന്നും ഡോക്ടര്‍ മാതാപിതാക്കളെ അറിയിച്ചിരുന്നു.എന്നാല്‍ തങ്ങള്‍ക്ക് വൈദ്യസഹായം ആവശ്യമില്ലെന്നായിരുന്നു മാതാപിതാക്കളുടെ മറുപടി.

തിങ്കളാഴ്ച പുലര്‍ച്ചയായിരുന്നു കുട്ടിയുടെ മരണം. കാരത്തൂരിലെ സ്വകാര്യ ഡോക്ടറാണ് മരണം സ്ഥിരീകരിച്ചത്. തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങിയതാണ് മരണകാരണമായി ഡോക്ടര്‍ പൊലീസിനോട് പറഞ്ഞത്. തലക്കാട് കുടുംബാരോഗ്യ ഡോക്ടര്‍ അറിയിച്ചതിനെത്തുടര്‍ന്ന് തിരൂര്‍ പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!