മാവൂര്‍: എസ് വൈ എസ് കുന്ദമംഗലം സോണ്‍ പാഠശാല താത്തൂരില്‍ സമാപിച്ചു. ശുഹദാ മഖാം സിയാറത്തിന് അഹ്മദ് കുട്ടി സഖാഫി നേതൃത്വം നല്‍കി. സയ്യിദ് ഫള്ല്‍ ഹാശിം സഖാഫി പതാക ഉയര്‍ത്തി. ഇബ്റാഹീം സഖാഫി താത്തൂരിന്റെ അദ്ധ്യക്ഷതയില്‍ മുഹമ്മദ് പറവൂര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി കിനാലൂര്‍, അബ്ദുസമദ് സഖാഫി മായനാട്, മഹ്മൂദ് സഖാഫി കുറ്റിക്കാട്ടൂര്‍, എം ടി ശിഹാബുദ്ദീന്‍ സഖാഫി വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഷമീര്‍ മുക്കം. സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം, ശംസുദ്ദീന്‍ സഖാഫി, ബഷീര്‍ വെള്ളായിക്കോട്, ഹുസൈന്‍ പുനത്തില്‍, നവാസ് വി.സി സംബന്ധിച്ചു.