Kerala Local

വന്യജീവിവാരാഘോഷം – 2019 പോസ്റ്റര്‍ രചനാ മത്സരം

വന്യജീവിവാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പ് വന്യജീവിസംരക്ഷണ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി പൊതുജനങ്ങള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കും.
വാട്ടര്‍കളര്‍, പോസ്റ്റര്‍, അക്രിലിക്എന്നീ മാധ്യമങ്ങള്‍ ഉപയോഗിച്ച് പോസ്റ്ററുകള്‍ എ 3 വലിപ്പത്തിലുള്ള പേപ്പറില്‍ ലാന്‍സ്‌കേപ്പ് ആയി രൂപകല്‍പ്പന ചെയ്യണം.

അല്ലാത്തവ മത്സരയോഗ്യമല്ല. ആകര്‍ഷകവും ചിന്തനീയവുമായ ജൈവവൈവിധ്യ സംരക്ഷണ സന്ദേശമാണ് വിഷയമായി തിരഞ്ഞെടുക്കേണ്ടത്. അപേക്ഷ അയക്കുന്ന കവറിനു പുറത്ത് പോസ്റ്റര്‍ രചനാ മത്സരം -2019 എന്ന് രേഖപ്പെടുത്തണം. എന്‍ട്രി അയയ്ക്കുന്ന ആളിന്റെ പൂര്‍ണ്ണമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, എന്നിവ ഉള്ളടക്കം ചെയ്തിരിക്കണം.

പോസ്റ്ററുകളില്‍ രചയിതാവിനെ തിരിച്ചറിയാന്‍ സാധിക്കുന്ന അഡ്രസ്സോ, അടയാളമോ രേഖപ്പെടുത്താന്‍ പാടില്ല. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്ന പോസ്റ്ററുകള്‍ക്ക് യഥാക്രമം 5000 രൂപ, 3000 രൂപ, 1500 രൂപ സമ്മാനമായി ലഭിക്കും. മത്സരത്തിനുള്ള എന്‍ട്രികള്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ്‌ലൈഫ്), ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, വഴുതക്കാട്, തിരുവനന്തപുരം – 695 014 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 30 വരെ സ്വീകരിക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!