National

ഗാന്ധിക്ക് മുകളില്‍ സവര്‍ക്കര്‍, പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്റര്‍ വിവാദത്തില്‍

ന്യൂഡല്‍ഹി: പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്റര്‍ വിവാദത്തില്‍. മഹാത്മാ ഗാന്ധിക്ക് മുകളില്‍ സവര്‍ക്കര്‍ എന്ന രീതിയിലാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വിമര്‍ശനം ശക്തമാകുകയാണ്. പെട്രോളിയം മന്ത്രാലയത്തിന്റെ ട്വിറ്റര്‍ പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, സവര്‍ക്കര്‍ എന്നിവരാണ് പോസ്റ്ററിലുള്ളത്. ഏറ്റവും മുകളിലായിട്ടാണ് സവര്‍ക്കറുടെ ചിത്രമുള്ളത്. കോണ്‍ഗ്രസ് അടക്കം വിമര്‍ശനം ശക്തമാക്കുന്നുണ്ട്. മുഴുവന്‍ സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിക്കുന്ന നടപടിയാണ് പെട്രോളിയം മന്ത്രാലയത്തിന്റേത് എന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. ആരായിരുന്നു സവര്‍ക്കര്‍ എന്ന […]

kerala Kerala kerala politics

സുധാകരന്റെ ചിത്രമില്ലാതെ കണ്ണൂരില്‍ സമര പോസ്റ്റര്‍; വിവാദത്തിന് പിന്നാലെ ‘സമര സംഗമ’ത്തിന് പുതിയ പോസ്റ്ററുമായി കോണ്‍ഗ്രസ്

കണ്ണൂര്‍: വിവാദത്തിന് പിന്നാലെ ‘സമര സംഗമ’ത്തിന് പുതിയ പോസ്റ്ററുമായി കോണ്‍ഗ്രസ്. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ചിത്രം ഉള്‍പ്പെടുത്തിയുള്ള പുതിയ പോസ്റ്റര്‍ പുറത്തിറക്കി. സുധാകരന്റെ സന്തതസഹചാരി ജയന്ത് ദിനേശ് അതൃപ്തി പ്രകടമാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. കെ സുധാകരന്‍ അനുകൂലികള്‍ അതേറ്റെടുത്തിരുന്നു. ഇതിനുശേഷമാണ് സുധാകരന്റെ ചിത്രം ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ ഇറക്കിയത്. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജൂലൈ 14 തിങ്കളാഴ്ച ഉച്ചയ്ക്ക് നടത്തുന്ന ‘സമര സംഗമ’ത്തിന്റെ പോസ്റ്ററിലായിരുന്നു കെ സുധാകരന്റെ ചിത്രം ഇല്ലാതിരുന്നത്. ജനദ്രോഹ […]

National Trending

വാഷിങ് മെഷീന്റെ അകത്തുനിന്ന് പുറത്തുവരുന്ന നേതാവ്; ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ പ്രചാരണം.

  • 5th April 2024
  • 0 Comments

ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ പ്രചാരണം. വാഷിങ് മെഷീന്റെ അകത്തുനിന്ന് പുറത്തുവരുന്ന ബി.ജെ.പി നേതാവിന്റെ ചിത്രമാണ് പരസ്യത്തില്‍.അഴിമതിക്കെതിരെ നടപടിയെടുക്കുമെന്നും ആ നേതാക്കളെ ബിജെപിയില്‍ ചേര്‍ക്കുമെന്നുമുള്ള പരിഹാസ തലക്കെട്ടോടുകൂടിയാണ് ചിത്രം. ദേശീയ ദിനപത്രങ്ങളിലാണ് പരസ്യം നല്‍കിയിരിക്കുന്നത്.പ്രതിപക്ഷത്തുള്ള നേതാക്കള്‍ ബി.ജെ.പി യിലേക്ക് കൂടുമാറിയതിന് പിന്നാലെ കേന്ദ്ര ഏജന്‍സികളുടെ നടപടികള്‍ നിര്‍ത്തിവെക്കുന്നതായി വിമര്‍ശനങ്ങളുണ്ടായിരുന്നു.

Entertainment

പ്രണയത്തിന്റെ അവിസ്മരണീയ ചിത്രം ‘ശാകുന്തളം’; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

  • 29th March 2023
  • 0 Comments

മഹാഭാരതത്തിലെ ശകുന്തള – ദുഷ്യന്തന്‍ പ്രണയകഥയായ കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വലിയ ആവേശത്തോടെയാണ് സിനിമ പ്രേമികള്‍ ചിത്രത്തെ നോക്കി കാണുന്നത്. തെന്നിന്ത്യന്‍ താരം സാമന്ത ആണ് ചിത്രത്തില്‍ ശകുന്തളയായി എത്തുന്നത്. യുവ താരം ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുക. ഗുണശേഖര്‍ ആണ് ശാകുന്തളം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. അനസൂയയായി അദിതി ബാലനും ദുര്‍വാസാവ് മഹര്‍ഷിയായി മോഹന്‍ ബാബു എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ […]

Kerala News

കോൺഗ്രസിൽ പോസ്റ്റർ യുദ്ധം; ജോസഫ് വാഴക്കനെതിരെ പോസ്റ്റർ

  • 3rd March 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കോൺഗ്രസിൽ പോസ്റ്റർ യുദ്ധം.കെപിസിസി ആസ്ഥാനത്ത് ഉൾപ്പെടെ തിരുവനന്തപുരം നഗരത്തിൽ വിവിധ ഇടങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മൂവാറ്റുപുഴ സീറ്റ് ജോസഫ് വാഴക്കന് നൽകരുത്. വാഴയ്ക്കൻ മൂവാറ്റുപുഴ സീറ്റിന് അർഹനല്ല എന്നാണ് സേവ് കോൺഗ്രസ്, സേവ് മൂവാറ്റുപുഴ എന്ന പേരിലുള്ള പോസ്റ്ററിലുള്ളത്. നേരത്തെ കോന്നി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന റോബിൻ പീറ്ററിന് എതിരെയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. റോബിൻ പീറ്ററിനെ കോന്നിയിൽ സ്ഥാനാർത്ഥിയാക്കരുതെന്നും ആറ്റിങ്ങൽ എംപി അടൂർ പ്രകാശിന്റെ ബിനാമിയാണ് റോബിൻ പീറ്ററെന്നുമായിരൂന്നു പോസ്റ്ററിലെ […]

Kerala Local

വന്യജീവിവാരാഘോഷം – 2019 പോസ്റ്റര്‍ രചനാ മത്സരം

  • 19th September 2019
  • 0 Comments

വന്യജീവിവാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പ് വന്യജീവിസംരക്ഷണ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി പൊതുജനങ്ങള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കും. വാട്ടര്‍കളര്‍, പോസ്റ്റര്‍, അക്രിലിക്എന്നീ മാധ്യമങ്ങള്‍ ഉപയോഗിച്ച് പോസ്റ്ററുകള്‍ എ 3 വലിപ്പത്തിലുള്ള പേപ്പറില്‍ ലാന്‍സ്‌കേപ്പ് ആയി രൂപകല്‍പ്പന ചെയ്യണം. അല്ലാത്തവ മത്സരയോഗ്യമല്ല. ആകര്‍ഷകവും ചിന്തനീയവുമായ ജൈവവൈവിധ്യ സംരക്ഷണ സന്ദേശമാണ് വിഷയമായി തിരഞ്ഞെടുക്കേണ്ടത്. അപേക്ഷ അയക്കുന്ന കവറിനു പുറത്ത് പോസ്റ്റര്‍ രചനാ മത്സരം -2019 എന്ന് രേഖപ്പെടുത്തണം. എന്‍ട്രി അയയ്ക്കുന്ന ആളിന്റെ പൂര്‍ണ്ണമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, എന്നിവ ഉള്ളടക്കം ചെയ്തിരിക്കണം. പോസ്റ്ററുകളില്‍ […]

error: Protected Content !!