Kerala News

”വാര്‍ത്തകള്‍ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം”ബിജെപി വിട്ട് എങ്ങോട്ടുമില്ല,പ്രതികരിച്ച് സുരേഷ് ഗോപി

ബി.ജെ.പി വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നടന്‍ സുരേഷ് ഗോപി. വാര്‍ത്തകള്‍ക്ക് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.ബിജെപി വിടുമെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. വീണ്ടും രാജ്യസഭ സീറ്റ് നല്‍കാത്തതിനാലാണ് സുരേഷ് ഗോപി പാര്‍ട്ടി വിടുന്നതെന്നായിരുന്നു അഭ്യൂഹം.ആ വാര്‍ത്തകള്‍ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം.ഇത് എന്തിന് വേണ്ടിയായിരുന്നുവെന്ന്. ബിജെപി വിട്ട് എങ്ങോട്ടുമില്ല. നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കും ജെപി നദ്ദക്കും രാജ്‌നാഥ് സിങിനും ഉറച്ച പിന്തുണ നല്‍കുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.ബി.ജെ.പിയുടേ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്നും സുരേഷ് ഗോപി പിന്മാറുന്നു എന്നാണ് പ്രചരിക്കുന്ന വാര്‍ത്തയുടെ ഉള്ളടക്കം.
രാജ്യസഭ എംപിയായിരിക്കേ തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ സുരേഷ് ഗോപി മത്സരിച്ചിരുന്നു. മൂന്നാം സ്ഥാനത്തായിരുന്നുവെങ്കിലും മൂന്ന് ലക്ഷത്തോളം വോട്ടുകള്‍ നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതിന് പിന്നാലെ 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയോജക മണ്ഡലത്തിലും അദ്ദേഹം മത്സരിക്കാനിറങ്ങി. മൂന്നാം സ്ഥാനത്തായിരുന്നു. സുരേഷ് ഗോപിയെ വീണ്ടും തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് സംസ്ഥാന ബിജെപി ആഗ്രഹിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!