മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിന് കോവിഡ്.അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടില്‍ ക്വാറന്റീനിലാണെന്നും ഗുലാം നബി ആസാദ് ട്വിറ്ററില്‍ അറിയിച്ചു. രാജ്യത്ത് കോവിഡ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തി. ഇരുപത്തിനാല് മണിക്കൂറിനിടെ 9,923 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധയെ തുടര്‍ന്ന് ഇന്നലെ 17 പേര്‍ മരിച്ചു.
ഗുലാം നബി ആസാദിന് കോവിഡ്; വീട്ടിൽ നിരീക്ഷണത്തിൽ

