Kerala News

സ്വകാര്യ ബസ് ജീപ്പില്‍ ഇടിച്ച് ഏഴ്‌പേര്‍ക്ക് പരിക്ക്

കൊച്ചി: നിയന്ത്രണം വിട്ട സ്വകാര്യ ബസ് ജീപ്പില്‍ ഇടിച്ചു ഏഴ്‌പേര്‍ക്ക് പരിക്ക്. നിര്‍ത്തിയിട്ടിരുന്ന ജീപ്പിലേക്കാണ് ബസ് ഇടിച്ചുകയറിയത്. ചിറ്റൂര്‍ മട്ടാഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ക്വീന്‍മേരി ബസാണ് അപകടത്തില്‍പ്പെട്ടത്.

സംഭവത്തില്‍ ബസ് ഡ്രൈവറെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന സംശയത്തെ തുടര്‍ന്ന് ഇയാളുടെ രക്തപരിശോധന നടത്താനാണ് പോലീസ് തീരുമാനം. ചൊവ്വാഴ്ച രാവിലെ സെമിത്തേരി മുക്കിന് സമീപമായിരുന്നു അപകടം നടന്നത്.

അപകടത്തില്‍ ബസ് പൂര്‍ണമായും ജീപ്പിന്റെ മുന്‍ഭാഗം ഭാഗികമായും തകര്‍ന്ന നിലയിലാണ്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിലേയ്ക്കാണ് ബസ് ആദ്യം ഇടിച്ച്‌ കയറിയത്. പിന്നീട് നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുത പോസ്റ്റിലും ഇടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!