Kerala News

വില മാത്രമല്ല… മിൽമ കവറിന്റെ ലുക്കും മാറുന്നു

​​​​​തിരുവനന്തപുരം: പാല്‍ വില വര്‍ദ്ധനയ്ക്കൊപ്പം കവറിനും മാറ്റം വരുത്താനൊരുങ്ങി മില്‍മ. പുതിയ വില നിലവില്‍ വരുന്ന 21 മുതലാകും കവറിന്റെ ഡിഡൈനിലും മാറ്റം വരുത്തുക. ഇതേക്കുറിച്ച്‌ മില്‍മ ആലോചന തുടങ്ങി. പുതിയ വില പുതിയ കവറുകളില്‍ പ്രിന്റ് ചെയ്താകും വിതരണം ചെയ്യുക. 16ന് ചേരുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

കവര്‍ ഡിസൈന്‍ ഏത് രീതിയില്‍ വേണമെന്നത് സംബന്ധിച്ച്‌ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, ആകര്‍ഷകമായ ലുക്കാവും പുതിയ കവറിനുണ്ടാവുകയെന്ന് അധികൃതര്‍ സൂചന നല്‍കി. കഴിഞ്ഞ ദിവസമാണ് മില്‍മ പാലിന്റെ വില ലിറ്ററിന് നാല് രൂപ കൂട്ടാന്‍ മന്ത്രി കെ. രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. 16ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇക്കാര്യവും അംഗീകരിക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!